25.9 C
Kottayam
Saturday, September 28, 2024

കോഴിക്കോട് കൊവിഡ് രോഗികളുടെ മൃതദേഹങ്ങൾ മാറിനല്‍കി; വിവരം അറിയുന്നത് സംസ്ക്കാരത്തിന് ശേഷം

Must read

കോഴിക്കോട്:കൊവിഡ് രോഗികളുടെ മൃതദേഹങ്ങൾ മാറിനല്‍കി; വിവരം അറിയുന്നത് സംസ്ക്കാരത്തിന് ശേഷം.കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിൽ നിന്ന് മൃതദേഹം മാറി നൽകി.

കോവിഡ് ബാധിച്ച് മരിച്ച രോഗിയുടെ മൃതദേഹമാണ് മാറിയത്​.കുന്ദമംഗലം സ്വദേശിയായ സുന്ദര​ന്‍റെ കുടുംബത്തിന് ലഭിച്ചത് കക്കോടി മോരിക്കര സ്വദേശിനി കൗസല്യ എന്ന സ്ത്രീയുടെ മൃതദേഹമാണ്.

മാറിക്കിട്ടിയ മൃതദേഹം കളരിക്കണ്ടി സുന്ദരന്റെ ബന്ധുക്കൾ ശ്​മശാനത്തിൽ സംസ്കരിച്ചു. കൗസല്യയുടെ ബന്ധുക്കൾ മോർച്ചറിയിൽ എത്തിയപ്പോഴാണ് വിവരം പുറത്തറിഞ്ഞത്.എന്നാൽ തെറ്റ് പറ്റിയതാണെന്നും ,സുന്ദര​ന്‍റെ മൃതദേഹം സ്വന്തം ചിലവിൽ നാളെ സംസ്കരിക്കാൻ ഏർപ്പാട് ചെയ്യാമെന്നും ആരോഗ്യ വകുപ്പ് ബന്ധുക്കൾക്ക് ഉറപ്പ് നൽകി.

എച്ച്​.ഐ മാർ മൃതൃദഹം വാങ്ങി ആംബുലൻസിൽ കയറ്റു​മ്പോൾ മാറിയതാണ്​ എന്നാണ്​ ഫോറൻസിക്​ മേധാവി ഡോ. പ്രസന്ന​ന്‍റെ വിശദീകരണം.20 ലധികം മൃതദേഹങ്ങൾ മോർച്ചറിയിലുണ്ടായിരുന്നു.ഉച്ചക്ക്​ രണ്ടിനും മൂന്ന്​ മണിക്കിടയിലാണ്​ സംഭവം.കുന്ദമംഗലം കോ-ഓപറേറ്റീവ് ബാങ്ക് റിട്ട. പ്യൂൺ ആയിരുന്നു​ പാണരുകണ്ടിയിൽ സുന്ദരൻ(62).ശനിയാഴ്​ചയാണ്​ ഇദ്ദേഹം മരിച്ചത്​.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

തപാൽ വകുപ്പിൽ ജോലി തരപ്പെടുത്തി കൊടുക്കാമെന്നു പറഞ്ഞ് നാല് ലക്ഷം രൂപ തട്ടിയെടുത്തു; യുവതി അറസ്റ്റിൽ

കൊച്ചി: തപാൽ വകുപ്പിൽ ജോലി തരപ്പെടുത്തി കൊടുക്കാമെന്നു പറഞ്ഞ് നാല് ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ യുവതി അറസ്റ്റിൽ. എറണാകുളം മാലിപ്പുറം വലിയപറമ്പിൽ വീട്ടിൽ ഗീവറിന്റെ ഭാര്യ മേരി ദീന ആണ് പിടിയിലായത്. തപാൽ...

അമ്മയെ ബ്രൂട്ടല്ലി ടോര്‍ച്ചര്‍ ചെയ്ത അച്ഛന്റെ മകള്‍; കണ്ണീര്‍ പ്രകടനങ്ങള്‍ക്ക് അപ്പുറത്തെ 'നല്ല അച്ഛന്റെ' മുഖം

കൊച്ചി:ബാലയ്‌ക്കെതിരായ മകളുടെ വീഡിയോയെ വിമര്‍ശിച്ചയാള്‍ക്ക് മറുപടിയുമായി അഭിരാമി സുരേഷ്. കഴിഞ്ഞ ദിവസമാണ് ബാലയ്‌ക്കെതിരെ മകള്‍ സോഷ്യല്‍ മീഡിയയിലൂടെ രംഗത്തെത്തിയത്. അച്ഛന്‍ തന്നേയും അമ്മയേയും ഉപദ്രവിച്ചതിനെക്കുറിച്ച് മകള്‍ വീഡിയോയില്‍ സംസാരിക്കുന്നുണ്ട്. പിന്നാലെ അമൃതയും ബാലയ്‌ക്കെതിരെ...

റോഡിലെ കുഴിയിൽ വീണ് ടയർ പൊട്ടി; ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ കാർ അപകടത്തിൽപ്പെട്ടു

തൃശൂർ∙ ഹൈക്കോടതി ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ കാർ അപകടത്തിൽപ്പെട്ടു. തൃശൂർ-കുന്നംകുളം റോഡിൽ മുണ്ടൂരിലെ കുഴിയിൽ വീണാണു കാർ അപകടത്തിൽപ്പെട്ടത്. കോഴിക്കോട്ടേയ്ക്കുള്ള യാത്രയ്ക്കിടെയായിരുന്നു അപകടം. കാറിന്റെ മുൻവശത്തെ ഇടതുഭാഗത്തെ ടയർ പൊട്ടി. തലനാരിഴയ്ക്കാണ് ജസ്റ്റിസ്.ദേവൻ രാമചന്ദ്രൻ അപകടത്തിൽ...

നടിയും അഭിഭാഷകനും ബ്ലാക്മെയിൽ ചെയ്തു; ഡിജിപിക്ക് പരാതി നൽകി ബാലചന്ദ്രമേനോൻ

കൊച്ചി: ആലുവ സ്വദേശിയായ നടിയും അഭിഭാഷകനും ബ്ലാക്മെയിൽ ചെയ്തെന്ന പരാതിയുമായി നടനും സംവിധായകനുമായ ബാലചന്ദ്രമേനോൻ. നടിക്കെതിരെയും ഇവരുടെ അഭിഭാഷകനെതിരെയും സംസ്ഥാന പൊലീസ് മേധാവിക്കാണ് ബാലചന്ദ്രമേനോൻ പരാതി നൽകിയിരിക്കുന്നത്. അഭിഭാഷകൻ ബ്ലാക്മെയിൽ ചെയ്തെന്നാണ് പരാതി. മൂന്ന്...

നെഹ്‌റു ട്രോഫി:കാരിച്ചാൽ ചുണ്ടൻ ജലരാജാവ്‌;ചരിത്രമെഴുതി പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബ്

ആലപ്പുഴ: എഴുപതാമത് നെഹ്റു ട്രോഫി വള്ളംകളിയിൽ കപ്പ് സ്വന്തമാക്കി കാരിച്ചാൽചുണ്ടൻ. തുടർച്ചയായി അഞ്ചു വർഷമായി കപ്പ് നേടുന്ന ആദ്യക്ലബ്ബായി മാറിയിരിക്കുകയാണ് പള്ളാത്തുരുത്തി ബോട്ട്ക്ലബ്ബ്. ആവേശോജ്ജ്വലമായ മത്സരത്തിന് ശേഷമാണ് കാരിച്ചാൽ ചുണ്ടൻ വീണ്ടും കപ്പിൽ മുത്തമിട്ടത്. ഉച്ചയ്ക്ക്...

Popular this week