KeralaNews

ഇ ചന്ദ്രശേഖരൻ മന്ത്രിയാവില്ല,സി.പി.ഐയ്ക്ക് പുതുമുഖ മന്ത്രിമാർ

തിരുവനന്തപുരം: സിപിഐ മന്ത്രിമാർ എല്ലാവരും പുതുമുഖങ്ങൾ ആയിരിക്കുമെന്ന് സൂചന. ഒരു തവണ മന്ത്രിയായവരെ വീണ്ടും പരിഗണിക്കേണ്ട എന്ന ധാരണ പാലിക്കണം എന്ന ആവശ്യം പാർട്ടിക്കുള്ളിൽ ശക്തമാണ്. അങ്ങനെയെങ്കിൽ ഇ ചന്ദ്രശേഖരൻ മന്ത്രിയാകില്ല. പി പ്രസാദിനും കെ രാജനും മന്ത്രിസ്ഥാനത്തേക്ക് സാധ്യതയേറി.

കൊല്ലത്തു നിന്ന് പി സുപാലോ ജെ ചിഞ്ചു റാണിയോ മന്ത്രി ആയേക്കും. ഇ കെ വിജയൻ മന്ത്രിയാകാനും സാധ്യതയുണ്ട്. ചിറ്റയം ഗോപകുമാർ ഡെപ്യൂട്ടി സ്പീക്കർ ആയേക്കും. മന്ത്രിമാർ ആരൊക്കെ എന്നത് സംബന്ധിച്ച് അന്തിമ തീരുമാനം ചൊവ്വാഴ്ച സംസ്ഥാന കൗൺസിലിൽ ഉണ്ടാകും

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker