തിരുവല്ല സ്‌റ്റേഷനിലെത്തിയ പാലരുവി എക്‌സ്പ്രസിന്റെ എഞ്ചിന് മുന്നില്‍ മൃതദേഹം; ട്രെയിന്‍ യാത്ര തുടര്‍ന്നത് ഒരു മണിക്കൂര്‍ വൈകി

തിരുവല്ല: പാലക്കാട്ടു നിന്ന് തിരുനെല്‍വേലിയിലേയ്ക്ക് പോയ പാലരുവി എക്സ്പ്രസിന്റെ എന്‍ജിന് മുന്‍പില്‍ മൃതദേഹം കുരുങ്ങിക്കിടന്നു. ട്രെയിന്‍ വെള്ളിയാഴ്ച രാത്രി തിരുവല്ല റെയില്‍വേ സ്റ്റേഷനിലെത്തിയപ്പോള്‍ പ്ലാറ്റ്‌ഫോമില്‍ നിന്ന യാത്രക്കാരാണ് മൃതദേഹം കണ്ടത്.

തുടര്‍ന്ന് ട്രെയിന്‍ നിര്‍ത്തിയപ്പോള്‍ ലോക്കോ പൈലറ്റിനെയും സ്റ്റേഷന്‍ അധികൃതരെയും ഇവര്‍ വിവരമറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ തിരുവല്ല പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു. മൃതദേഹം എടുത്തുമാറ്റി ഒരു മണിക്കൂറോളം വൈകിയാണ് തിരുവല്ലയില്‍ നിന്ന് ട്രെയിന്‍ യാത്രതുടര്‍ന്നത്.

ആത്മഹത്യ ചെയ്ത നാലുകോടി സ്വദേശി ഓമനക്കുട്ടന്റെ മൃതദേഹമാണ് ട്രെയിനില്‍ കുരുങ്ങിയതെന്ന് പോലീസ് പറഞ്ഞു. തൃക്കൊടിത്താനം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News