ട്രെയിന്‍ ശുചിമുറിയില്‍ ഇതര സംസ്ഥാന തൊഴിലാളിയെ മരിച്ച നിലയില്‍; മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കം

ലക്‌നൗ: ട്രെയിനിലെ ശുചിമുറിയില്‍ ഇതര സംസ്ഥാന തൊഴിലാളിയെ മരിച്ച നിലയില്‍ കണ്ടെത്തി. ഉത്തര്‍പ്രദേശിലെ ഝാന്‍സി റെയില്‍വേ സ്റ്റേഷനില്‍ നിര്‍ത്തിയിട്ടിരുന്ന ട്രെയിനിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് ദിവസങ്ങളോളം പഴക്കമുണ്ട്.

ഉത്തര്‍പ്രദേശിലെ ബസ്തി ജില്ലക്കാരനായ മോഹന്‍ ലാല്‍ ശര്‍മ(38)യുടേതാണ് മൃതദേഹം. മുംബൈയിലാണ് മോഹന്‍ ജോലി ചെയ്തിരുന്നത്. ലോക്ക് ഡൗണിനെ തുടര്‍ന്ന് ജോലി നഷ്ടമായതോടെ നാട്ടിലേക്ക് ശ്രമിക് ട്രെയിനില്‍ മടങ്ങുന്നതിനിടെയാണ് മരണം സംഭവിച്ചത്. ട്രെയിന്‍ കോച്ചുകള്‍ അണുവിമുക്തമാക്കുന്നതിനിടെ ശുചീകരണ തൊഴിലാളികളാണ് മൃതദേഹം കണ്ടത്.

ഝാന്‍സി പോലീസ് ഗ്രാമത്തലവനെ വിളിച്ച് വിവരം പറയുമ്പോഴാണ് മോഹന്‍ ലാല്‍ ശര്‍മ മരിച്ച കാര്യം തങ്ങളറിയുന്നതെന്ന് ബന്ധു കനയ്യ ലാല്‍ ശര്‍മ പറഞ്ഞു. ശര്‍മയുടെ ബാഗില്‍ 28,000 രൂപയും സോപ്പും കുറച്ചു പുസ്തകങ്ങളമാണ് ഉണ്ടായിരുന്നത്. കൊവിഡ് പരിശോനയും പോസ്റ്റുമോര്‍ട്ടവും പൂര്‍ത്തിയായ ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കുമെന്ന് പോലീസ് പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News