കൊച്ചിയില്‍ റെയില്‍വേ ട്രാക്കില്‍ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതം; പ്രതി പിടിയില്‍

കൊച്ചി: പുല്ലേപ്പടിയില്‍ റെയില്‍വേ ട്രാക്കിന് സമീപം കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് തെളിഞ്ഞു. പ്രതിയായ മാനാശേരി ബിനോയിനെ പോലീസ് അറസ്റ്റു ചെയ്തു. സെന്‍ട്രല്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണ് സംഭവം കൊലപാതമെന്ന് തെളിഞ്ഞത്.

ബിനോയിയുടെ സുഹൃത്ത് ജോബിയാണ് കൊല്ലപ്പെട്ടത്. മോഷണമുതല്‍ പങ്കുവയ്ക്കുന്നതിലെ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. പൂര്‍ണമായും കത്തിയ നിലയിലായിരുന്നു മൃതദേഹം. സമീപത്ത് നിന്നു കത്തിക്കാന്‍ ഉപയോഗിച്ച ലൈറ്ററും പെട്രോള്‍ നിറച്ചിരുന്ന കുപ്പിയും കണ്ടെടുത്തിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News