കൊച്ചിയില്‍ പ്ലൈവുഡ് കമ്പനിയുടെ പുകക്കുഴലിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം

കൊച്ചി: ലോക്ക് ഡൗണിനെ തുടര്‍ന്ന് അടച്ചിട്ടിരുന്ന പ്ലൈവുഡ് കമ്പനിയുടെ പുകക്കുഴലിനുള്ളില്‍ നിന്നും കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തി. പട്ടിമറ്റം പിപി റോഡിലെ ജെജെ പ്ലൈവുഡ് കമ്പനിയുടെ പുക കുഴലിനുള്ളിലാണ് മൃതദേഹം കണ്ടെത്തിയത്. പുകക്കുഴലിന്റെ ഒരു ഭാഗത്ത് ചോര്‍ച്ച വന്നതോടെ ചിമ്മിനിയുടെ ഒരു ഭാഗം തുറന്നപ്പോഴാണ് മൃതദേഹം കണ്ടത്.

ലോക്ക് ഡൗണിനെ തുടര്‍ന്ന് രണ്ടു മാസത്തോളമായി അടിച്ചിട്ടിരിക്കുകയായിരുന്ന കമ്പനി ഈ അടുത്ത സമയത്താണ് തുറന്നത്. കൊലപാതകമാണെന്നാണ് പ്രാഥമിക നിഗമനം. പുരുഷന്റെ മൃതദേഹമാണ് കണ്ടെത്തിയിരിക്കുന്നതെന്ന് പോസ്റ്റ്മോര്‍ട്ടത്തില്‍ വ്യക്തമായി. ഒരു മാസത്തിനും രണ്ടു മാസത്തിനുമിടയില്‍ പഴക്കമുള്ള മൃതദേഹമാണ് കണ്ടെത്തിയത്.

ലോക്ക് ഡൗണ്‍ കാലത്ത് മൃതദേഹം ഇവിടെ കൊണ്ടു വന്നു തള്ളിയതാകാമെന്നാണ് പോലീസിന്റെ നിഗമനം. കമ്പനിയുടെ പ്രധാന ഷെഡില്‍ നിന്നും അല്‍പം മാറിയാണ് ചിമ്മിനിയും പുക കുഴലും സ്ഥാപിച്ചിരിക്കുന്നത്. കമ്പനിയുടെ ഉള്ളില്‍ കയാറാതെ തന്നെ ഇവിടേക്ക് പ്രവേശിക്കാന്‍ കഴിയും. റൂറല്‍ എസ്പി കെ കാര്‍ത്തിക് സംഭവ സ്ഥലത്തെത്തി പരിശോധന നടത്തി. പെരുമ്ബാവൂര്‍ ഡിവൈഎസ്പി കെ ബിജുമോന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘമാണ് കേസ് അന്വേഷിക്കുക.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News