24.2 C
Kottayam
Sunday, June 7, 2026

ഇടുക്കിയില്‍ കുഴഞ്ഞുവീണ് മരിച്ചയാളുടെ മൃതദേഹം ഏറ്റുവാങ്ങാനെത്തിയത് രണ്ടു ഭാര്യമാരും സഹോദരിമാരും,തര്‍ക്കം മൂത്തതോടെ മൃതദേഹം ഫ്രീസറില്‍,വെട്ടിലായി പോലീസ്,ഒടുവില്‍ തീരുമാനമിങ്ങനെ

Must read

ഇടുക്കി: പോലീസിനെ പോലും കുഴങ്ങിപ്പോയ ഇടുക്കിയിലെ മൃതദേഹത്തെ ചൊല്ലിയുള്ള തര്‍ക്കത്തിന് ഒടുവില്‍ പരിഹാരം.

കുഴഞ്ഞ് വീണ മരിച്ചയാളുടെ മൃതദേഹത്തെ ചൊല്ലിയുള്ള തര്‍ക്കത്തിലാണ് പോലീസ് പോലും കുഴങ്ങി പോയത്. വെള്ളത്തൂവല്‍ സൗത്ത് കത്തിപ്പാറ ലതാവിലാസം ജയന്‍(43)ആണ് മരണമടഞ്ഞത്. ഇയാളുടെ മരണത്തിന് പിന്നാലെ രണ്ട് ഭാര്യമാരും സഹോദരിമാരും മൃതദേഹം വിട്ടു കിട്ടണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തുകയായിരുന്നു.

ചൊവ്വാഴ്ചയാണ് ജയന്‍ മരിക്കുന്നത്. രാത്രി 8.45 -ഓടെ വീടിനടുത്തുള്ള കിണറില്‍ നിന്നും വെള്ളം കോരി കുളിച്ചുകൊണ്ടിരിക്കെ കുഴഞ്ഞ് വീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇന്നലെ മൃതദേഹത്തിന്റെ മൂക്കില്‍ നിന്നും രക്തം പുറത്തേയ്ക്കൊഴുകിയതായി കാണപ്പെട്ടിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ട സഹോദരിമാരായ ലതയും രജനിയും മരണത്തില്‍ തങ്ങള്‍ക്ക് സംശയം ഉണ്ടെന്ന് പൊലീസിനെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസ് സര്‍ജ്ജന്റെ പോസ്റ്റുമോര്‍ട്ടത്തിനായി മൃതദഹം ഇടുക്കി മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിരുന്നു.

ഇന്നലെ ഉച്ചയോടെ പോസ്റ്റ്‌മോര്‍ട്ടം കഴിഞ്ഞ് മൃതദേഹം കൈമാറാന്‍ പോലീസ് നീക്കം ആരംഭിച്ചപ്പോഴാണ് തര്‍ക്കം മൂര്‍ദ്ധന്യവസ്ഥയിലെത്തിയത്. കൊല്ലം സ്വദേശി സുമയെയും തിരുവനന്തപുരം സ്വദേശി പ്രേമയെയും ജയന്‍ വിവാഹം കഴിച്ചിരുന്നു.പ്രേമ ഇടക്കാലത്ത് ജയനുമായി അകന്നുകഴിയുകയായിരുന്നു. ഇവര്‍ക്ക് ഒരു മകളുണ്ട്.

- Advertisement -

പ്രേമ കൂടെ ഇല്ലാതിരുന്ന അവസരത്തിലാണ് ജയന്‍ സുമയെ വിവാഹം കഴിക്കുന്നത്. പ്രേമ തിരുവനന്തപുരത്തെ വീട്ടിലാണിപ്പോള്‍ താമസിച്ചുവന്നിരുന്നത്. മരണവിവരം അറിഞ്ഞ് പ്രേമ പൊലീസുമായി ബന്ധപ്പെടുകയും മൃതദേഹം തനിക്ക് വിട്ടുനല്‍കണമെന്നും ആവശ്യപ്പെട്ടിരുന്നു. ഇത് അംഗീകരിക്കില്ലെന്നായിരുന്നു സുമയുടെയും ഒപ്പമുള്ളവരുടെയും നിലപാട്. ഇതിനടയില്‍ മൃതദേഹം തങ്ങള്‍ക്ക് വിട്ടുകിട്ടണമെന്ന ആവശ്യമായി സഹോദരിമാരും രംഗത്തെത്തി. ഇതാണ് പൊലീസിന് തലവേദനയായത്.

- Advertisement -

ഭാര്യമാരും സഹോദരിമാരുമായി പ്രശ്നം ചര്‍ച്ച ചെയ്ത് പരിഹരാക്കാതെ മൃതദേഹം വിട്ടുനല്‍കില്ലന്ന നിലപാടിലായിരുന്നു പൊലീസ്. പ്രേമ തിരുവനന്തപുരത്തുനിന്നും നിന്നും എത്തി പൊലീസിന് മുമ്ബാകെ ആവശ്യം ഉന്നയിച്ചപ്പാള്‍ സുമയും മറ്റുള്ളവരും എതിര്‍ത്തെങ്കിലും കുടുംബത്തിലെ, മുതിര്‍ന്നവരുമായി സംസാരിച്ച്‌ ധാരണയില്‍ എത്തുകയായിരുന്നു. ഒടുവില്‍ ഇന്നലെ രാത്രി 7 മണിയോടെ പ്രശ്‌നം പരിഹരിച്ച്‌ ആദ്യ ഭാര്യ പ്രേമക്ക് തന്നെ പൊലീസ് മൃതദേഹം വിട്ടു നല്‍കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

മർദ്ദനക്കേസിൽ ജാമ്യത്തിലിറങ്ങി വീണ്ടും ക്രൂരത; യുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച് ദൃശ്യങ്ങൾ പ്രചരിപ്പിച്ചു; കുപ്രസിദ്ധ ഗുണ്ട 'അട്ടാണി അനീഷ്' വീണ്ടും പിടിയിൽ

കൊച്ചി: മർദ്ദനക്കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷം മറ്റൊരു യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിക്കുകയും അതിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്ത കുപ്രസിദ്ധ ഗുണ്ട പോലീസിന്റെ പിടിയിൽ. അട്ടാണി അനീഷ് (43) ആണ് പിടിയിലായത്....

കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട് യുവതി മരിച്ചു; കുട്ടിയെ രക്ഷിക്കുന്നതിനിടെ ദാരുണാന്ത്യം

കോഴിക്കോട്: കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട യുവതി മരിച്ചു. സുധീഷിന്റെ ഭാര്യ രമ്യയും അഞ്ചുവയസുള്ള കുട്ടിയുമാണ് പാലേരി തോട്ടത്താംകണ്ടി ഭാഗത്ത് ഒഴുക്കിൽപ്പെട്ടത്. കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് രമ്യയും ഒഴുക്കിൽപ്പെട്ടത്. കുട്ടിക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്.വൈകുന്നേരം...

കൊച്ചിയിലെ കുപ്രസിദ്ധ ഗുണ്ടാതലവൻ ഭായ് നസീർ അന്തരിച്ചു

കൊച്ചി: കൊച്ചി നഗരത്തെ വിറപ്പിച്ച പ്രമുഖ ഗുണ്ടാതലവനും നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയുമായ ഭായ് നസീർ അന്തരിച്ചു (Bhai Nazeer passed away). കടുത്ത വൃക്കരോഗത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ...

പതിനാറുകാരനേയും പിതാവിനേയും മർദിച്ച സംഭവം; തകരപ്പറമ്പിൽ കുട്ടൻ പിടിയിൽ

തിരുവനന്തപുരം: ശ്രീകണ്ഠേശ്വരത്ത് അച്ഛനേയും മകനേയും ആക്രമിച്ച ഗുണ്ട തകരപ്പറമ്പിൽ കുട്ടൻ എന്ന രാം കുമാർ പിടിയിൽ. വഞ്ചിയൂർ പോലീസ് ആണ് ഇയാളെ പിടികൂടിയത്. ഇയാൾ നേരത്തെയും പല കേസുകളിൽ പ്രതിയാണെന്നാണ് പോലീസ് പറയുന്നത്....

എൻ.പ്രശാന്തിന്റേയും ബി. അശോകിന്റെയും സസ്‌പെൻഷൻ പിൻവലിച്ചു

തിരുവനന്തപുരം: ഐഎഎസ് ഉദ്യോഗസ്ഥരായ ബി. അശോകിന്റെയും എൻ. പ്രശാന്തിന്റെയും സസ്പെൻഷൻ സർക്കാർ പിൻവലിച്ചു. കഴിഞ്ഞ രണ്ടുവർഷമായി എൻ. പ്രശാന്ത് സസ്പെൻഷനിലാണ്. ബി. അശോക് സസ്പെൻഷനിലായിട്ട് ഒന്നര മാസത്തോളമായി.ചീഫ് സെക്രട്ടറി ഡോ. എ. ജയതിലകിനെ...

Popular this week