FeaturedHealthNews

ഒടുവില്‍ ശുഭവാര്‍ത്തയെത്തി; രാജ്യത്ത് രണ്ട് കൊവിഡ് വാക്‌സിനുകള്‍ക്ക് കേന്ദ്രാനുമതി

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് വാക്‌സിന്‍ യാഥാര്‍ത്ഥ്യമായി. കൊവാക്‌സിന്‍, കൊവിഷീല്‍ഡ് വാക്‌സിനുകള്‍ക്ക് കേന്ദ്രം അനുമതി നല്‍കി. അടിയന്തര സാഹചര്യത്തില്‍ വാക്‌സിന്‍ ഉപയോഗിക്കുന്നതിനാണ് അനുമതി. ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ ഡോ. വി.ജി സൊമാനി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചതാണ് ഇക്കാര്യം.

രണ്ടു വാക്‌സിനും രണ്ട് ഡോസ് വീതമാണ് നല്‍കുന്നത്. കരുതല്‍ വേണമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. സിഡസ് കാഡിലയുടെ മൂന്നാംഘട്ട പരീക്ഷണത്തിനും രാജ്യം അനുമതി നല്‍കി. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ആദ്യ കൊവിഡ് വാക്‌സിനാണ് കൊവാക്‌സിന്‍.

ഭാരത് ബയോടെക്കും ഐസിഎംആറും ചേര്‍ന്നാണ് കൊവാക്‌സിന്‍ വികസിപ്പിച്ചത്. ഓക്‌സ്‌ഫോഡ് സര്‍വകലാശാല വികസിപ്പിച്ച് പൂനെ സീറം ഇന്‍സ്റ്റിറ്റ്യൂട്ട് നിര്‍മിക്കുന്ന വാക്‌സിനാണ് കൊവിഷീല്‍ഡ്. കൊവിഷീല്‍ഡിന് 70.42 ശതമാനം ഫലപ്രാപ്തിയെന്ന് ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button