27.1 C
Kottayam
Saturday, May 4, 2024

ദാവൂദ് ഇബ്രാഹിമിന്റെ സഹോദര പുത്രന്‍ മുംബൈയില്‍ പിടിയില്‍; പിടിയിലായത് രാജ്യം വിടാന്‍ ശ്രമിക്കുന്നതിനിടെ

Must read

മുംബൈ: പോലീസ് വലവിരിച്ചതറിഞ്ഞ് രാജ്യം വിടാന്‍ ശ്രമിക്കുന്നതിനിടെ ദാവൂദ് ഇബ്രാഹിമിന്റെ സഹോദര പുത്രന്‍ മുംബൈ പോലീസിന്റെ പിടിയില്‍. ദാവൂദിന്റെ സഹോദരന്‍ ഇക്ബാല്‍ കസ്‌കറിന്റെ മകന്‍ റിസ്വാനാണ് പിടിയിലായത്. റിസ്വാനെ രഹസ്യനീക്കത്തിലൂടെയാണ് മുംബൈ പോലീസ് കുടുക്കിയത്. ദാവൂദ് ഇബ്രാഹിം പാക്കിസ്ഥാലിരുന്ന് നിയന്ത്രിക്കുന്ന ഡി കമ്പനിയുടെ ഇന്ത്യയിലെ പണമിടപാടുകള്‍ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ മുംബൈ പോലീസ് ഇയാളെ ചോദ്യം ചെയ്യുകയാണ്.

ഡി കമ്പനിയുടെ കണ്ണികള്‍ക്കായി കഴിഞ്ഞ ദിവസം പോലീസ് വലവിരിച്ചതറിഞ്ഞ് രാജ്യം വിടാന്‍ കഴിഞ്ഞ ദിവസം രാത്രി റിസ്വാന്‍ മുംബൈ രാജ്യാന്തര വിമാനത്താവളത്തില്‍ എത്തുമെന്ന് പോലീസിന് വിവരം ലഭിച്ചിരുന്നു. ക്രൈം ബ്രാഞ്ച് വിഭാഗത്തിന്റെ നേതൃത്വത്തിലാണ് ഇയാളെ പിടികൂടിയത്. റിസ്വാനെതിരെ ഹവാല പണമിടപാട്, ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കല്‍ എന്നീ കേസുകളുണ്ട്. ഡി കമ്പനി, മുബൈ, താനെ, സൂറത്ത് എന്നിവടങ്ങളില്‍ ഹവാല പണപിടപാടിലൂടെ ബിസിനസ് നടത്തുന്നു എന്നാണ് രഹസ്യാന്വേഷണ ഏജന്‍സികള്‍ മുംബൈ പോലീസിന് വിവരം നല്‍കിയിരിക്കുന്നത്.

അതേസമയം ദാവൂദിന്റെ വിശ്വസ്തനും ഛോട്ടാ ഷക്കീലിന്റെ അനുയായിയുമായ അഹമദ് റാസയേയും മുബൈ പോലീസ് പിടികൂടിയിട്ടുണ്ട്. കഴിഞ്ഞ മാസം ദുബായില്‍ അറസ്റ്റിലായ റാസയെ ഇന്ത്യയിലേക്ക് നാടുകടത്തിയിരുന്നു. കഴിഞ്ഞ ചൊവ്വാഴ്ച്ച വിമാനത്താവളത്തില്‍ വച്ച് മുബൈ പോലീസ് റാസയുടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരിന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week