24 C
Kottayam
Thursday, June 4, 2026

അമ്മായിയമ്മയ്ക്ക് കാമുകനെ ആവശ്യമുണ്ട്! പത്രത്തില്‍ പരസ്യം നല്‍കി മരുമകള്‍

Must read

വാഷിംഗ്ടണ്‍: അമ്മായിയമ്മയ്ക്ക് കാമുകനെ ആവശ്യമുണ്ടെന്ന് പത്രത്തില്‍ പരസ്യം നല്‍കി മരുമകള്‍. പരസ്യം ഇതിനോടകം സോഷ്യല്‍മീഡിയയില്‍ തരംഗം സൃഷ്ടിച്ചു കഴിഞ്ഞു. അമേരിക്കയിലാണ് തന്റെ അമ്മായിയമ്മയ്ക്ക് വേണ്ടി കാമുകനെ തേടി മരുമകള്‍ രംഗത്തിറങ്ങിയത്.

40നും 60നും വയസിന് ഇടയില്‍ പ്രായമുള്ള പുരുഷന്മാരില്‍ നിന്നുമാണ് അപേക്ഷ ക്ഷണിക്കുന്നതെന്നും പരസ്യത്തില്‍ പറയുന്നു. താത്കാലിക അടിസ്ഥാനത്തില്‍ ആയിരിക്കും നിയമനമെന്നും പരസ്യത്തില്‍ പറയുന്നുണ്ട്. തെരഞ്ഞെടുക്കപ്പെടുന്ന കാമുകന് 960 ഡോളര്‍ ഏകദേശം 72,000 രൂപ നല്‍കുമെന്നും പരസ്യത്തില്‍ പറയുന്നു.

അമേരിക്കന്‍ ക്ലാസിഫൈഡ് പരസ്യങ്ങള്‍ നല്‍കുന്ന വെബ്‌സൈറ്റായ ക്രെയ്ഗ്‌സ് ലിസ്റ്റിലാണ് ഇത്തരത്തില്‍ ഒരു പരസ്യമെത്തിയത്. ന്യൂയോര്‍ക്കിലെ ഹഡ്‌സണ്‍ വാലിയില്‍ താമസിക്കുന്ന യുവതി 51കാരിയായ അമ്മായിയമ്മയ്ക്ക് കാമുകനെ ആവശ്യമുണ്ടെന്ന് പരസ്യത്തില്‍ പറയുന്നു. എന്നാല്‍ അപേക്ഷ അയക്കുന്നതിന് മുമ്പ് രണ്ട് നിബന്ധനകള്‍ കൂടി വെച്ചിട്ടുണ്ട് ഇവര്‍.

കാമുകന് നന്നായി നൃത്തം ചെയ്യാനും ആശയവിനിമയം നടത്താനുമുള്ള കഴിവും ഉണ്ടായിരിക്കണമെന്നുമാണ് നിബന്ധന. മറ്റൊന്ന് വെറും രണ്ട് ദിവസത്തേക്ക് മാത്രമാണ് നിയമനമെന്നും പറയുന്നുണ്ട്. അടുത്ത സുഹൃത്തിന്റെ വിവാഹത്തിന് അമ്മായിയമ്മയ്ക്കൊപ്പം കാമുകനായി പോവുക എന്നതു മാത്രമാണ് ആവശ്യം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

കര്‍ണാടകയില്‍ ഇനി ഡി കെ ശിവകുമാര്‍ യുഗം! മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു; ജി പരമേശ്വര ഉപമുഖ്യമന്ത്രി

ബംഗളൂരു: കന്നഡ രാഷ്ട്രീയത്തില്‍ ഇനി ഡി കെ ശിവകുമാര്‍ യുഗം. കര്‍ണാടകയില്‍ ഡി.കെ ശിവകുമാര്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ടേം വ്യവസ്ഥയില്‍ സിദ്ധരാമയ്യ സ്ഥാനമൊഴിഞ്ഞതിന് പിന്നാലെയാണ് ഉപമുഖ്യമന്ത്രിയായിരുന്ന ഡി.കെ ശിവകുമാര്‍ സ്ഥാനമേറ്റെടുക്കുന്നത്....

കൊല്ലത്തെ വയോധികന്റെ കൊലപാതകം; പ്രതി പിടിയിൽ, സീരിയൽ കില്ലർ എന്ന് സംശയം

കൊല്ലം: കൊല്ലം സിറ്റി പോലീസ് കമ്മിഷണർ ഓഫീസിന് തൊട്ടടുത്ത് വെച്ച് വയോധികനെ ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ തമിഴ്‌നാട് സ്വദേശിയായ പ്രതിയെ പോലീസ് സംഘം പിടികൂടി. തമിഴ്‌നാട്ടിലെ തക്കല സ്വദേശിയായ വിജു സുരേഷ് എന്നയാളാണ്...

തൃണമൂൽ കൈയടക്കിയ കോളേജ് യൂണിയൻ ഓഫീസിൽ ഒരുകോടി രൂപ,തോക്ക്, ഗർഭനിരോധന ഉറകൾ; ശീതീകരിച്ച കിടപ്പുമുറികളും

കൊൽക്കത്ത: പ്രസിദ്ധമായ കൊൽക്കത്തയിലെ സുരേന്ദ്രനാഥ് കോളേജിലെ വിദ്യാർഥി യൂണിയന്റെ ഓഫീസ് മുറിയിൽനിന്ന് ഒരുകോടിയിലേറെ രൂപയും ആയുധങ്ങളും മദ്യക്കുപ്പികളും ഉൾപ്പെടെ കണ്ടെടുത്തു. സുവേന്ദു അധികാരിയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാരിന്റെ നിർദേശപ്രകാരം അധികൃതർ നടത്തിയ പരിശോധനയിലാണ്...

കുവൈത്ത് വിമാനത്താവളത്തിന് നേരെ ഇറാന്റെ മിസൈൽ-ഡ്രോൺ ആക്രമണം; ഒരാൾ കൊല്ലപ്പെട്ടു, സർവീസുകൾ നിർത്തിവെച്ചു

കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ഇറാൻ നടത്തിയ മിസൈൽ-ഡ്രോൺ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടതായി കുവൈത്ത് വിദേശകാര്യ മന്ത്രാലയം ഔദ്യോഗികമായി സ്ഥിരീകരിച്ചു. മേഖലയിൽ വൻ യുദ്ധഭീതി വിതച്ചുകൊണ്ട് അതീവ വിനാശകരമായ രീതിയിലാണ്...

ആറ് മുറികൾക്ക് പകരം പ്രവർത്തിച്ചത് 25 മുറികൾ,മെത്തകൾ വിരിച്ച് ജീവൻ കാത്ത്‌ നാട്ടുകാർ, ഡൽഹി ഹോട്ടൽ തീപ്പിടിത്തത്തിൽ കരിഞ്ഞമർന്നത് 21 ജീവിതങ്ങൾ; വെന്തുമരിച്ചതിലധികവും വിദേശികൾ

ന്യൂഡൽഹി: ഡൽഹിയിലെ ഹൗസ് റാണിയിലുള്ള ഫ്ലറിഷ് സ്റ്റേ ഹോട്ടലിലുണ്ടായ അതിഭീകരമായ തീപ്പിടിത്തത്തിൽ 21 പേരുടെ ജീവൻ നഷ്ടപ്പെട്ട സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവരുന്നു. അപകടത്തിൽപ്പെട്ട് മരണപ്പെടുകയും പരിക്കേൽക്കുകയും ചെയ്തവരിൽ ഭൂരിഭാഗവും വിദേശികളാണെന്നാണ് ഏറ്റവും...

Popular this week