അമ്മ കിണറ്റില്‍ വീണ് മരിച്ചതിന്റെ വിഷമത്തില്‍ മകള്‍ അതേ കിണറ്റില്‍ ചാടി ആത്മഹത്യ ചെയ്തു

തൃപ്പൂണിത്തുറ: അമ്മ കിണറ്റില്‍ വീണു മരിച്ചതിന്റെ വിഷമത്തില്‍ മകളും അതേ കിണറ്റില്‍ ചാടി മരിച്ചു. തിരുവാങ്കുളം കേശവന്‍പടിക്കു സമീപം ഐവി ഗാര്‍ഡനില്‍ ജേക്കബിന്റെ ഭാര്യ ഷീബ (42) ആണ് ഇന്നലെ വീട്ടിലെ കിണറ്റില്‍ ചാടി മരിച്ചത്. ഷീബയുടെ അമ്മ മേരിക്കുട്ടി (71) വെള്ളിയാഴ്ചയാണു വീട്ടിലെ കിണറില്‍ വീണു മരിച്ചത്.

മേരിക്കുട്ടിയുടെ മൃതദേഹം ഇന്നലെ രാവിലെ തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തുന്ന സമയത്താണു ഷീബ കിണറ്റില്‍ ചാടിയത്. ഭര്‍ത്താവും ബന്ധുക്കളും ആശുപത്രിയിലായിരുന്നു. തൃപ്പൂണിത്തുറ ഫയര്‍ഫോഴ്സ് സംഘമാണു ഷീബയെ പുറത്തെടുത്ത് തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചത്. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

കാക്കനാടുള്ള സ്വകാര്യ സ്‌കൂളിലെ അധ്യാപികയാണ് ഷീബ. ഇരുവരും ആത്മഹത്യ ചെയ്തതാണെന്നാണു പ്രാഥമിക നിഗമനം. സംസ്‌കാരം പിന്നീട്. വിദ്യാര്‍ഥികളായ ജോയല്‍, ജോഹന്‍ എന്നിവരാണ് ഷീബയുടെ മക്കള്‍. പരേതനായ ഡി. ജോയിയുടെ ഭാര്യയാണു മേരിക്കുട്ടി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News