24.9 C
Kottayam
Saturday, June 6, 2026

രാംഗോപാൽ വർമയുമായി ഡേറ്റിംഗിലോ? മറുപടിയുമായി ശ്രീലക്ഷ്മി

Must read

മുംബൈ:ഇന്‍സ്റ്റഗ്രാം റീലിലൂടെ വൈറലായ മലയാളി മോഡലാണ് ശ്രീലക്ഷ്മി സതീഷ്. ആഘോഷ് വൈഷ്ണവ് എന്ന ഛായാഗ്രാഹകനാണ് ഇന്‍സ്റ്റഗ്രാമില്‍ സാരിയുടുത്തുള്ള ശ്രീലക്ഷ്മിയുടെ റീല്‍ പോസ്റ്റ് ചെയ്തത്. ഇത് സംവിധായകന്‍ രാംഗോപാല്‍ വര്‍മയുടെ ശ്രദ്ധയില്‍പെടുകയും ശ്രീലക്ഷ്മിയെ നായികയായി അഭിനയിക്കാന്‍ ക്ഷണിക്കുകയും ചെയ്തു.

സാരി എന്നുതന്നെയാണ് ചിത്രത്തിന് പേര് നല്‍കിയിരിക്കുന്നത്. ആഘോഷ് സംവിധാനം ചെയ്യുന്ന ചിത്രം കുറച്ച് മുമ്പ് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഇതോടൊപ്പം തന്റെ പേര് ആരാധ്യ ദേവി എന്ന് മാറ്റുകയും ചെയ്തിരുന്നു ശ്രീലക്ഷ്മി.

ഇപ്പോഴിതാ ശ്രീലക്ഷ്മിയുടെ പുതിയ ഗ്ലാമറസ് ഫോട്ടോഷൂട്ടാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. സെക്രട്ടറി എന്ന പുതിയ ചിത്രത്തിനായി രാംഗോപാല്‍ വര്‍മയുടെ പഴ്സണല്‍ ഫോട്ടോഗ്രാഫര്‍ യശ്വന്ത് ഗൗഡാണ് ഈ ചിത്രങ്ങള്‍ പകര്‍ത്തിയത്. ശ്രീലക്ഷ്മിയുടെ ഗ്ലാമര്‍ ട്രാന്‍സ്ഫര്‍മേഷന്‍ കണ്ട് താന്‍ അദ്ഭുതപ്പെട്ടുവെന്ന് രാംഗോപാല്‍ വര്‍മ എക്സില്‍ കുറിക്കുകയും ചെയ്തു.

‘യശ്വന്ത്, നിങ്ങളുടെ ഫോട്ടോഗ്രാഫിയില്‍ ആരാധ്യ ദേവിയുടെ മാറ്റം കണ്ട് ഞാന്‍ ഞെട്ടിപ്പോയി. ഇന്‍സ്റ്റ റീലിലുടെ ആര്‍ജിവി ടീം കണ്ടെത്തിയ മലയാളി പെണ്‍കുട്ടിയായ ആരാധ്യ ദേവിയാണ് ഈ ചിത്രങ്ങളില്‍ കാണുന്നത്. ഞങ്ങള്‍ക്കൊപ്പം സാരി എന്ന ചിത്രത്തിലും ആരാധ്യ കരാര്‍ ഒപ്പിട്ടിട്ടുണ്ട്. ആ സിനിമയുടെ പ്രൊഡക്ഷന്‍ പുരോഗമിക്കുകയാണ്.’ രാംഗോപാല്‍ വര്‍മ ആരാധ്യയുടെ ചിത്രത്തിനൊപ്പം എക്സില്‍ കുറിച്ചു.

- Advertisement -

ഈ ഫോട്ടോഷൂട്ടില്‍ നിന്നുള്ള ചിത്രങ്ങള്‍ ശ്രീലക്ഷ്മിയും ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്. ഒപ്പം ആരാധകരുടെ ചോദ്യങ്ങള്‍ക്കുള്ള മറുപടിയും നല്‍കിയിട്ടുണ്ട്. രാംഗോപാല്‍ വര്‍മയുമായി ഡേറ്റ് ചെയ്തോ എന്നതായിരുന്നു ഒരു ആരാധകന്റെ ചോദ്യം. ‘ഈ ചോദ്യം കണ്ടാല്‍ അദ്ദേഹം പൊട്ടിച്ചിരിക്കു’മെന്നായിരുന്നു ഇതിന് ശ്രീലക്ഷ്മിയുടെ മറുപടി. പുതിയ ഫോട്ടോഷൂട്ടുകളില്ലെന്നും സിനിമയുടെ തിരക്കിലാണെന്നും ആരാധ്യ വ്യക്തമാക്കുന്നു.

- Advertisement -

ശ്രീലക്ഷ്മി നായികയായെത്തുന്ന സാരിയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. ലോക സാരി ദിനത്തോട് അനുബന്ധിച്ചാണ് സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കിയത്. അഞ്ച് ഭാഷകളില്‍ ചിത്രം റിലീസ് ചെയ്യും. ഇന്‍സ്റ്റഗ്രാം ഇന്‍ഫ്ളുവന്‍സര്‍ കൂടിയായ ശ്രീലക്ഷ്മി പരസ്യ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

ബിജെപി വിട്ട് കെ. അണ്ണാമലൈ; പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു, ലക്ഷ്യം 2031-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്

ചെന്നൈ: കഴിഞ്ഞ ആറ് വർഷമായി ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ഏറ്റവും ശ്രദ്ധേയനായ ജനപ്രിയ മുഖമായിരുന്ന തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ഒടുവിൽ പാർട്ടി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ നടത്തിയ...

23 വർഷത്തെ നിയമപോരാട്ടം; ഭർത്താവ് ഒളിപ്പിച്ച കോടികളുടെ സ്വത്ത് കണ്ടെത്തി; ഇന്ത്യൻ വംശജയ്ക്ക് 85 കോടി രൂപ നഷ്ടപരിഹാരം നൽകാൻ യുകെ കോടതി ഉത്തരവ്

ലണ്ടൻ: യുകെയിലെ നിയമചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയവും സങ്കീർണ്ണവുമായ വിവാഹമോചന കേസുകളിലൊന്നിൽ ഒടുവിൽ ഇന്ത്യൻ വംശജയായ വർഷ ഗോഹിലിന് വൻ വിജയവും അനുകൂലമായ അന്തിമ വിധിയും. നീണ്ട 23 വർഷക്കാലം യുകെയിലെ വിവിധ...

Popular this week