24.2 C
Kottayam
Saturday, June 6, 2026

മുരളീധരന് പരവതാനി വിരിച്ചിട്ടാണ് ബി.ജെ.പിയിൽ എത്തിയത്, കോൺഗ്രസ് നശിച്ച് താഴേത്തട്ടിലെത്തി :പത്മജ

Must read

പത്തനംതിട്ട: സഹോദരനും തൃശ്ശൂരിലെ യു.ഡി.എഫ്. സ്ഥാനാര്‍ഥിയുമായ കെ. മുരളീധരന് വേണ്ടി പരവതാനി വിരിച്ചിട്ടാണ് താന്‍ ബി.ജെ.പിയിലേക്ക് വന്നതെന്ന് പത്മജ വേണുഗോപാല്‍. പത്തനംതിട്ടയില്‍ എന്‍.ഡി.എ. തിരഞ്ഞെടുപ്പ് പൊതുസമ്മേളനത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി എത്തുന്നതിന് മുന്നോടിയായി സംസാരിക്കുകയായിരുന്നു അവര്‍.

കെ. കരുണാകരന്റെ മക്കള്‍ കോണ്‍ഗ്രസില്‍ വേണ്ടന്നാണ് അവരുടെ തീരുമാനം. അത് ഒരിക്കല്‍ മുരളീധരനും മനസിലാക്കും. ഈ തിരഞ്ഞെടുപ്പോടെ എ.ഐ.സി.സി. ആസ്ഥാനം അടച്ചു പൂട്ടേണ്ടി വരും. കോണ്‍ഗ്രസ് നശിച്ച് താഴേത്തട്ടിലെത്തിയെന്നും പത്മജ കുറ്റപ്പെടുത്തി.

കോണ്‍ഗ്രസില്‍ വനിതകള്‍ക്ക് വേദികളില്‍ സ്ഥാനമുണ്ടായിരുന്നില്ല. എന്നാല്‍ ഇവിടെ ബി.ജെ.പി. വേദിയില്‍ തനിക്ക് അംഗീകാരം കിട്ടിയെന്ന് മാത്രമല്ല, തനിക്കൊപ്പം നിരവധി വനിതകളും ഉണ്ടായിരുന്നു. 50 വയസ്സില്‍ താഴെയുള്ള വനിതകള്‍ കോണ്‍ഗ്രസില്‍ ഇപ്പോള്‍ കുറവാണെന്നും പദ്മജ പറഞ്ഞു.

എൽഡിഎഫിനെയും യുഡിഎഫിനെയും കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. എൻഡിഎ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി പത്തനംതിട്ടയിലെ പൊതുസമ്മേളന വേദിയിലെത്തിയ അദ്ദേഹം സിപിഎമ്മിനെയും കോൺ​ഗ്രസിനെയും നിശിതമായി വിമർശിച്ചു. കേരളത്തിൽ അധികാരത്തിനായി മാത്രം പ്രവർത്തിക്കുന്ന രാഷ്ട്രീയ കക്ഷികളാണുള്ളതെന്നും ഇവർ ജനങ്ങൾക്കുവേണ്ടി ഒന്നും ചെയ്യുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

- Advertisement -

എൽഡിഎഫും യുഡിഎഫും കേരളത്തിൽ പരസ്പരം ഏറ്റുമുട്ടുന്നതായി അഭിനയിക്കുകയാണ്. ഡൽഹിയിലെത്തിയാൽ ഇവർ തോളോടുതോൾ ചേരും. ഇരുകൂട്ടരും ചേർന്ന് കേരളത്തിലെ ജനങ്ങളെ കബളിപ്പിക്കുകയാണ്. ഒരിക്കൽ പുറത്താക്കപ്പെട്ടാൽ പിന്നീട് ആ സംസ്ഥാനത്തെ ജനതയ്ക്ക് കോൺ​ഗ്രസിനെയും കമ്മ്യൂണിസ്റ്റ് പാർട്ടിയെയും വേണ്ട.

- Advertisement -

അയൽ സംസ്ഥാനമായ തമിഴ്നാട്ടിൽ 1962-ൽ ആണ് കോൺ​ഗ്രസ് അവസാനമായി വിജയിച്ചത്. ഇതുവരെ അവർക്ക് തിരിച്ചുവരാൻ സാധിച്ചിട്ടില്ല. യുപി, ​ഗുജറാത്ത്, ബം​ഗാൾ എന്നിവിടങ്ങളിൽ നാല് പതിറ്റാണ്ടുമുൻപാണ് കോൺ​ഗ്രസിന്റെ സർക്കാർ ഉണ്ടായിരുന്നത്. ഒറീസയിൽ മൂന്നുപതിറ്റാണ്ടുമുൻപ് കോൺ​ഗ്രസ് പുറത്താക്കപ്പെട്ടു. കോൺ​ഗ്രസിന് ഒരു പാർലമെന്റ് അം​ഗം പോലും ഇല്ലാത്ത സംസ്ഥാനങ്ങൾ ഉണ്ട്, മോദി പറഞ്ഞു.

കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ശക്തികേന്ദ്രങ്ങളായിരുന്ന ത്രിപുരയിലേയും ബം​ഗാളിലേയും ഇപ്പോളത്തെ സ്ഥിതിനോക്കൂ. ജനങ്ങൾ കമ്മ്യൂണിസ്റ്റുകാരെ തിരിച്ചറിഞ്ഞു. അവരെ അധികാരത്തിൽനിന്ന് തൂത്തെറിഞ്ഞു. ഭരിച്ച സംസ്ഥാനങ്ങളിലെ ജനങ്ങൾക്ക് കോൺ​ഗ്രസും കമ്മ്യൂണിസ്റ്റുപാർട്ടിയും നഷ്ടം മാത്രമാണ് ഉണ്ടാക്കിയത്, പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

കേരളത്തിലെ ജനങ്ങൾ പുരോ​ഗമനപരമായി ചിന്തിക്കുന്നവരാണെന്നും എന്നാൽ, കോൺ​ഗ്രസും കമ്മ്യൂണിസ്റ്റ് പാർട്ടിയും നൂറ്റാണ്ടുകൾക്കു പിന്നിലുള്ള ചിന്താ​ഗതി വെച്ചുപുലർത്തുന്നവരാണെന്നും നരേന്ദ്രമോദി വിമർശിച്ചു. സാംസ്കാരികമായി മുന്നിൽനിൽക്കുന്ന കേരള ജനതയെ നയിക്കാൻ ഇവർക്ക് സാധിക്കില്ല. കേരളത്തിന്റെ സംസ്കാരം എന്നത് ആധ്യാത്മികതയുമായി ചേർന്നുനിൽക്കുന്നതാണ്.

- Advertisement -

പക്ഷെ, കോൺ​ഗ്രസും കമ്മ്യൂണിസ്റ്റ് പാർട്ടിയും വിശ്വാസത്തെ തകർക്കാനുള്ള ശ്രമത്തിലാണ്. ഇവരുടെ രാഷട്രീയം സമൂഹത്തെ ഭിന്നിപ്പിക്കലാണ്. അക്രമ രാഷ്ട്രീയത്തിൽ വിശ്വസിക്കുന്നവരാണ് ഇവർ. എൽഡിഎഫ് സ്വർണത്തിന്റെ രൂപത്തിൽ കൊള്ള നടത്തുന്നുവെങ്കിൽ സോളാർ പവറിന്റെ രൂപത്തിലാണ് കോൺ​ഗ്രസിന്റെ കൊള്ളയെന്നും മോദി പരിഹസിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

ബിജെപി വിട്ട് കെ. അണ്ണാമലൈ; പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു, ലക്ഷ്യം 2031-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്

ചെന്നൈ: കഴിഞ്ഞ ആറ് വർഷമായി ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ഏറ്റവും ശ്രദ്ധേയനായ ജനപ്രിയ മുഖമായിരുന്ന തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ഒടുവിൽ പാർട്ടി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ നടത്തിയ...

23 വർഷത്തെ നിയമപോരാട്ടം; ഭർത്താവ് ഒളിപ്പിച്ച കോടികളുടെ സ്വത്ത് കണ്ടെത്തി; ഇന്ത്യൻ വംശജയ്ക്ക് 85 കോടി രൂപ നഷ്ടപരിഹാരം നൽകാൻ യുകെ കോടതി ഉത്തരവ്

ലണ്ടൻ: യുകെയിലെ നിയമചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയവും സങ്കീർണ്ണവുമായ വിവാഹമോചന കേസുകളിലൊന്നിൽ ഒടുവിൽ ഇന്ത്യൻ വംശജയായ വർഷ ഗോഹിലിന് വൻ വിജയവും അനുകൂലമായ അന്തിമ വിധിയും. നീണ്ട 23 വർഷക്കാലം യുകെയിലെ വിവിധ...

Popular this week