25.9 C
Kottayam
Saturday, September 28, 2024

'എന്നെ പൂരത്തെറിയായിരുന്നു, ഇതിനെയൊക്കെ എന്തിനാണ് പ്രണവിന്റെ നായികയാക്കിയത് എന്നായിരുന്നു ചോദിച്ചത്'; ദർശന

Must read

കൊച്ചി:വളരെ വേ​ഗത്തിൽ പ്രേക്ഷകരുടെ മനസ്സിൽ ഇടംനേടിയ നടിയാണ് ​ ദർശന രാജേന്ദ്രൻ. നമുക്കിടയിൽ കണ്ടിട്ടുള്ള കുട്ടി എന്ന ഫീലാണ് ദർശനയെ കാണുമ്പോൾ പ്രേക്ഷകർക്ക് ലഭിക്കുന്നത്. ഹൃദയം, ജയ ജയ ജയ ജയ ഹേ എന്നീ സിനിമകൾ ദർശനയ്ക്ക് പ്രേക്ഷകർക്കിടിയിൽ സ്വീകാര്യത നേടിക്കൊടുത്തു.

ഹൃദയത്തിലെ ദർശനയുടെ ലുക്ക് ഹിറ്റായിരുന്നു. ജയ ജയ ജയ ജയഹേയിലെ ബേസിൽ – ദർശന കോമ്പോയും ഹിറ്റായിരുന്നു. ഇപ്പോൾ ഹൃദയത്തിൽ പ്രണവ് മോഹൻലാലിന്റെ നായികയായി താൻ എത്തിയപ്പോൾ നേരിട്ട വിമർശനങ്ങളെക്കുറിച്ച് പറയുകയാണ് ദർശന.

തിയറ്ററിൽ വൻ വിജയമായിരുന്നു ഹൃദയം. വിനീത് ശ്രീനിവാസനാണ് ഹൃദയം സംവിധാനം ചെയ്തത്. പ്രണവ് മോ​ഹൻലാൽ നായകനായ ചിത്രത്തിൽ ദർശനയും കല്യാണി പ്രിയ​ദർശനും ആണ് പ്രധാന വേഷത്തിൽ എത്തിയത്. എന്നാൽ പ്രണവിന്റെ നായികയായി തന്നെ തിരഞ്ഞെടുത്തതിൽ ഒരു വിഭാ​ഗം അതൃപ്തരായിരുന്നുവെന്ന് ദർശന പറയുന്നു. സോഷ്യൽ മീഡിയയിൽ തന്നെ തെറി വിളിച്ചുകൊണ്ടുള്ള കമന്റുകളായിരുന്നുവെന്നും ദർശന പറഞ്ഞു.

തന്നെ പോലെയുള്ള ഒരാളെ നായികയായി കണ്ടതോടെ ആളുകളൊക്കെ ശരിക്കും അസ്വസ്ഥരായെന്നും പക്ഷേ തനിക്ക് ഒരുപാട് സന്തോഷം തോന്നിയെന്നും തന്നെ പോലെയുള്ള ആളപുകളും സ്നേഹിക്കപ്പെടും എന്നും സ്ലോമോഷനിൽ നടന്ന് മുടി പറത്താമെന്നും മനസ്സിലാക്കി കൊടുക്കാൻ സാധിച്ചുവെന്നും ദർശന പറയുന്നു.

ഹൃദയം സിനിമയുടെ സമയത്ത് എനിക്ക് കിട്ടുന്ന കമന്റുകളൊക്കെ കോമഡിയായിരുന്നു. എങ്ങനെയുള്ള നടിയായിരിക്കണം ലീഡ് റോളിൽ വരേണ്ടതെന്ന ചിന്ത പൊതുവെ ഉണ്ടല്ലോ. എന്നെ പോലെയുള്ള ഒരാളെ നായികയായി കണ്ടതോടെ ആളുകളൊക്കെ ശരിക്കും അസ്വസ്ഥരായി. പക്ഷേ എനിക്ക് ഒരുപാട് സന്തോഷം തോന്നി. എന്നെ പോലെയുള്ള ആളുകൾക്കും സ്നേഹിക്കപ്പെടുമെന്നും സ്ലോമോഷനിൽ നടന്ന് മുടി പറത്താമെന്നും മനസ്സിലാക്കി കൊടുക്കാൻ സാധിച്ചു ദർശന പറയുന്നു.

പക്ഷേ തനിക്ക് പൂരത്തെറിയായിരുന്നുവെന്നും ഇതിനെയൊക്കെ എന്തിനാണ് പ്രണവ് മോഹൻലാലിന്റെ നായികയാക്കിയത് എന്നുമായിരുന്നു അവരൊക്കെ ചോദിച്ചതെന്നും ദർശന പറയുന്നു. രാജേഷ് മാധവനും റോഷൻ മാത്യുവുമെല്ലാം തനിക്ക് ഇത്തരം കമന്റുകൾ അയച്ച് തരുമായിരുന്നുവെന്നും താൻ മെന്റലി ഓക്കെ ആയിരിക്കുന്ന സമയത്ത് മാത്രമാണ് ഇത്തരം കമന്റുകൾ നോക്കിയിരുന്നതെന്നും ദർശനം പറയുന്നു. അത് കൊണ്ട് തന്നെ അതാെന്നും തന്നെ ബാധിക്കാറില്ല എന്നുമാണ് ദർശന പറയുന്നത്.

കാണാൻ ഒരു ലുക്ക് ഇല്ലെങ്കിലും ദർശനയുടെ ഒരു കോൺഫിഡൻസ് നോക്കണെ എന്നൊക്കെയാണ് ചില കമന്റുകൾ ഉണ്ടാകുക. റെഡ് എഫ് എമ്മിന് നൽകിയ അഭിമുഖത്തിലാണ് ദർശന ഇക്കാര്യം പറഞ്ഞത്. റോഷൻ മാത്യൂസിനൊപ്പം പ്രധാന കഥാപാത്രമായെത്തിയ പാരഡൈസ് ആണ് ദർശനയുടെ ഏറ്റവും പുതിയ ചിത്രം. ജൂൺ 28 നാണ് ചിത്രത്തിന്റെ വേൾഡ് വൈഡ് റിലീസ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

അമ്മയെ ബ്രൂട്ടല്ലി ടോര്‍ച്ചര്‍ ചെയ്ത അച്ഛന്റെ മകള്‍; കണ്ണീര്‍ പ്രകടനങ്ങള്‍ക്ക് അപ്പുറത്തെ 'നല്ല അച്ഛന്റെ' മുഖം

കൊച്ചി:ബാലയ്‌ക്കെതിരായ മകളുടെ വീഡിയോയെ വിമര്‍ശിച്ചയാള്‍ക്ക് മറുപടിയുമായി അഭിരാമി സുരേഷ്. കഴിഞ്ഞ ദിവസമാണ് ബാലയ്‌ക്കെതിരെ മകള്‍ സോഷ്യല്‍ മീഡിയയിലൂടെ രംഗത്തെത്തിയത്. അച്ഛന്‍ തന്നേയും അമ്മയേയും ഉപദ്രവിച്ചതിനെക്കുറിച്ച് മകള്‍ വീഡിയോയില്‍ സംസാരിക്കുന്നുണ്ട്. പിന്നാലെ അമൃതയും ബാലയ്‌ക്കെതിരെ...

റോഡിലെ കുഴിയിൽ വീണ് ടയർ പൊട്ടി; ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ കാർ അപകടത്തിൽപ്പെട്ടു

തൃശൂർ∙ ഹൈക്കോടതി ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ കാർ അപകടത്തിൽപ്പെട്ടു. തൃശൂർ-കുന്നംകുളം റോഡിൽ മുണ്ടൂരിലെ കുഴിയിൽ വീണാണു കാർ അപകടത്തിൽപ്പെട്ടത്. കോഴിക്കോട്ടേയ്ക്കുള്ള യാത്രയ്ക്കിടെയായിരുന്നു അപകടം. കാറിന്റെ മുൻവശത്തെ ഇടതുഭാഗത്തെ ടയർ പൊട്ടി. തലനാരിഴയ്ക്കാണ് ജസ്റ്റിസ്.ദേവൻ രാമചന്ദ്രൻ അപകടത്തിൽ...

നടിയും അഭിഭാഷകനും ബ്ലാക്മെയിൽ ചെയ്തു; ഡിജിപിക്ക് പരാതി നൽകി ബാലചന്ദ്രമേനോൻ

കൊച്ചി: ആലുവ സ്വദേശിയായ നടിയും അഭിഭാഷകനും ബ്ലാക്മെയിൽ ചെയ്തെന്ന പരാതിയുമായി നടനും സംവിധായകനുമായ ബാലചന്ദ്രമേനോൻ. നടിക്കെതിരെയും ഇവരുടെ അഭിഭാഷകനെതിരെയും സംസ്ഥാന പൊലീസ് മേധാവിക്കാണ് ബാലചന്ദ്രമേനോൻ പരാതി നൽകിയിരിക്കുന്നത്. അഭിഭാഷകൻ ബ്ലാക്മെയിൽ ചെയ്തെന്നാണ് പരാതി. മൂന്ന്...

നെഹ്‌റു ട്രോഫി:കാരിച്ചാൽ ചുണ്ടൻ ജലരാജാവ്‌;ചരിത്രമെഴുതി പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബ്

ആലപ്പുഴ: എഴുപതാമത് നെഹ്റു ട്രോഫി വള്ളംകളിയിൽ കപ്പ് സ്വന്തമാക്കി കാരിച്ചാൽചുണ്ടൻ. തുടർച്ചയായി അഞ്ചു വർഷമായി കപ്പ് നേടുന്ന ആദ്യക്ലബ്ബായി മാറിയിരിക്കുകയാണ് പള്ളാത്തുരുത്തി ബോട്ട്ക്ലബ്ബ്. ആവേശോജ്ജ്വലമായ മത്സരത്തിന് ശേഷമാണ് കാരിച്ചാൽ ചുണ്ടൻ വീണ്ടും കപ്പിൽ മുത്തമിട്ടത്. ഉച്ചയ്ക്ക്...

പാവം കന്നഡക്കാരി പെൺകുട്ടിയെ വിവാഹം ചെയ്ത് അവളെ നോവിച്ച്, ഡിവോർസ് ചെയ്തു;ബാലയുടെ ആദ്യ വിവാഹത്തിന്റെ രേഖ പുറത്ത്

ബാല–അമൃത സുരേഷ് വിവാദം വീണ്ടും സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുമ്പോൾ നടന്റെ ആദ്യവിവാഹവുമായി ബന്ധപ്പെട്ട ചില കാര്യങ്ങളാണ് വാർത്തകളിൽ നിറയുന്നത്. ഹിമ നിവേദ് കൃഷ്ണ എന്ന യുവതിയാണ് ബാലയുടെ ആദ്യ വിവാഹമോചനത്തെക്കുറിച്ച് വെളിപ്പെടുത്തി രംഗത്തുവന്നത്....

Popular this week