News

ലോകം കടന്നുപോകുന്നത് കൊവിഡ് മഹാമാരിയുടെ അപകടകരമായ കാലഘട്ടത്തിലൂടെ; നൂറ് രാജ്യങ്ങളില്‍ ഡെല്‍റ്റ വകഭേദം കണ്ടെത്തിയെന്ന് ലോകാരോഗ്യ സംഘടന

ജനീവ: ലോകം കൊവിഡ് മഹാമാരിയുടെ അപകടകരമായ കാലഘട്ടത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് ലോകാരോഗ്യ സംഘടന. നൂറ് രാജ്യനങ്ങളില്‍ കൊവിഡിന്റെ വകഭേദമായ ഡെല്‍റ്റ വേരിയന്റ് കണ്ടെത്തിയെന്നും ലോകാരോഗ്യ സംഘടന ഡയറക്ടര്‍ ജനറല്‍ അറിയിച്ചു.

ഡെല്‍റ്റ വേരിയന്റിന് ഇപ്പോഴും പുതിയ വകഭേദങ്ങള്‍ സംഭവിച്ചുകൊണ്ടിരിക്കുകയാണെന്നും പല രാജ്യങ്ങളിലും കൊവിഡിന്റെ ഏറ്റവും ബലവത്തായ വകഭേദമായി മാറിയിരിക്കുകയാണെന്നും പത്രസമ്മേളനത്തില്‍ ഡോ. ടെഡ്രോസ് അഥനോം ഗബ്രിയേസിസ് വിശദീകരിച്ചു.

പ്രതിരോധ കുത്തിവയ്പ്പ് മഹാമാരിയുടെ രൂക്ഷമായ ഘട്ടം ഫലപ്രദമായി അവസാനിപ്പിക്കുമെന്ന് നിര്‍ദ്ദേശിച്ച അദ്ദേഹം, അടുത്ത വര്ഷം ഈ സമയമാകുമ്പോഴേക്കും എല്ലാ രാജ്യങ്ങളിലെയും 70 ശതമാനം ആളുകള്‍ക്കും പ്രതിരോധ കുത്തിവെയ്പ്പ് നല്‍കുമെന്ന് ഉറപ്പാക്കാന്‍ ലോകമെമ്പാടുമുള്ള നേതാക്കളോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ടെന്നും വ്യക്തമാക്കി.

രാജ്യങ്ങളുടെ കൂട്ടായ പ്രവര്‍ത്തനത്തിലൂടെ വേണം വാക്സിന്‍ ലഭ്യത ഉറപ്പ് വരുത്തേണ്ടത്. ആഗോളതലത്തില്‍ മൂന്ന് ബില്യണ്‍ ഡോസ് വാക്സിനുകള്‍ വിതരണം ചെയ്തിട്ടുണ്ടെന്നും ഡോ. ടെഡ്രോസ് കൂട്ടിച്ചേര്‍ത്തു. ചില രാജ്യങ്ങള്‍ ജനങ്ങള്‍ക്ക് വാക്സിന്‍ നല്‍കുന്നതില്‍ പരാജയപ്പെട്ടിട്ടുണ്ടെന്നും അത് ആഗോളതലത്തില്‍ ഭീഷണിയായി മാറിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സെപ്റ്റംബര്‍ മാസം ആകുന്നതോടെ എല്ലാ രാജ്യങ്ങളിലെയും ജനസംഖ്യയുടെ പത്ത് ശതമാനത്തിനെങ്കിലും വാക്‌സീന്‍ നല്‍കാനുള്ള ആ?ഗോളശ്രമം നടത്തണം. മഹാമാരിയെ പ്രതിരോധിക്കാനും അതുവഴി സാമ്പത്തിക രം?ഗത്തെ തിരികെ കൊണ്ടുവരാനുമുള്ള മാര്‍?ഗ്?ഗമാണ് വാക്‌സീന്‍ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button