NationalNews

ലേസർ വെളിച്ചത്തിൽ നൃത്തം, 65 പേർക്ക് കാഴ്ച നഷ്ടമായി; സംഭവം ഗണേശോത്സവ ഘോഷയാത്രയ്ക്കിടെ

മുംബൈ:ഗണേശ ചതുര്‍ഥി ഘോഷയാത്രയ്ക്കിടെ അതിതീവ്ര ലേസര്‍ വെളിച്ചത്തില്‍ നൃത്തംചെയ്തതുമൂലം 65 പേര്‍ക്ക് കാഴ്ച നഷ്ടമായി. കഴിഞ്ഞ 12 ദിവസത്തിനിടെയാണ് സംഭവം. അതിതീവ്ര ലേസര്‍ വെളിച്ചം വൈദ്യ, വ്യാവസായിക ആവശ്യങ്ങള്‍ക്കാണ് പൊതുവേ ഉപയോഗിക്കുക. നിയന്ത്രണങ്ങള്‍ പാലിക്കാതെ ഇവ ഘോഷയാത്രയില്‍ ഉപയോഗിച്ചതാണ് കാഴ്ച നഷ്ടപ്പെടാന്‍ കാരണമായത്.

ദീര്‍ഘനേരം ലേസര്‍വെളിച്ചം കണ്ണിലടിച്ചത് ഹോര്‍മോണ്‍ വ്യതിയാനത്തിനും അനുബന്ധപ്രശ്‌നങ്ങള്‍ക്കും കാരണമായെന്ന് കോലാപ്പുര്‍ ഡിസ്ട്രിക്ട് ഒഫ്താല്‍മോളജിസ്റ്റ് അസോസിയേഷന്‍ ഭാരവാഹി ഡോ. അഭിജിത് ടാഗാരെ പറഞ്ഞു. തീവ്രവെളിച്ചത്തില്‍ ഏറെനേരം നൃത്തം ചെയ്തത് റെറ്റിനയില്‍ രക്തസ്രാവമുണ്ടാക്കി. തുടര്‍ന്ന് കാഴ്ച നഷ്ടപ്പെടുകയായിരുന്നു -ഡോക്ടര്‍ പറഞ്ഞു.

ലേസർ ലൈറ്റ് നിർമ്മാതാക്കൾ അവയുടെ ഉപയോഗത്തെക്കുറിച്ച് കൃത്യമായ നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്. ലൈറ്റുകളുടെ തീവ്രത 10 വാട്ടിൽ താഴെയായിരിക്കണം, ലൈറ്റുകൾ ഒരിടത്ത് ദീർഘനേരം ഫോക്കസ് ചെയ്യരുത്, അവ മനുഷ്യന്റെ കണ്ണിൽ മിന്നിമറയരുത്. എന്നിരുന്നാലും, ഘോഷയാത്രകളിൽ ഓപ്പറേറ്റർമാർ ഈ ലേസറുകൾ പരമാവധി തീവ്രതയോടെ ഉപയോഗിക്കുന്നുണ്ടെന്നും ഡോക്ടർ ചൂണ്ടിക്കാട്ടി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button