28.8 C
Kottayam
Thursday, June 4, 2026

ഇടുക്കി ഡാം തുറക്കുമോ? നിലപാട് വ്യക്തമാക്കി കെ.എസ്.ഇ.ബി

Must read

തിരുവനന്തപുരം:സംസ്ഥാനത്തു വ്യാപകമായി പെയ്യുന്ന കനത്ത മഴയെത്തുടർന്ന് കെ എസ് ഇ ബി യുടെ ജലസംഭരണികളിൽ ജലവിതാനം ഉയരുന്നുണ്ടെങ്കിലും 24 മണിക്കൂറും ശക്തമായ നിരീക്ഷണ സംവിധാനം ഏർപ്പെടുത്തിയിരിക്കുന്നതിനാൽ യാതൊരു തരത്തിലും ആശങ്കപ്പെടേണ്ടതില്ലെന്ന് കെ.എസ്.ഇ.ബി അറിയിച്ചു.

ഇന്ന് (09.08.2020) കെ എസ് ഇ ബി യുടെ 18 അണക്കെട്ടുകളിലുമായി 2008.78എം സി എം ജലമാണ് ഒഴുകിയെത്തിയിട്ടുള്ളത്. ഇന്നലെ അത് 1898.6 എം സി എം ആയിരുന്നു. ഈ അണക്കെട്ടുകളുടെ ആകെ സംഭരണ ശേഷി 3532.5 എം സി എം ആണ്. ഇന്നത്തെ സ്ഥിതി അനുസരിച്ച് ആകെ സംഭരണ ശേഷിയുടെ 56.9 ശതമാനം ജലം മാത്രമാണ് കെ എസ് ഇ ബിയുടെ അണക്കെട്ടുകളിൽ ഉള്ളത്. വലിയ ജലസംഭരണികളായ ഇടുക്കിയിൽ 57.76ശതമാനവും ഇടമലയാറിൽ 50.75ശതമാനവും കക്കിയിൽ 56.67ശതമാനവും ബാണാസുരസാഗറിൽ 69.25ശതമാനവും ഷോളയാറിൽ 69.1ശതമാനവും ജലമാണുള്ളത്. മേൽപ്പറഞ്ഞ അണക്കെട്ടുകൾ പെരിയാർ, പമ്പ, ചാലക്കുടി, കുറ്റിയാടി, കബനി എന്നീ അഞ്ചു പ്രധാന നദികളിലായാണ് സ്ഥിതിചെയ്യുന്നത്.

നിലവിൽ, മുൻകരുതലിന്റെ ഭാഗമായി ശബരിഗിരി പദ്ധതിയുടെ ഭാഗമായുള്ള പമ്പ ജലസംഭരണി പൂർണ സംഭരണ ശേഷി എത്തുന്നതിനു മുമ്പുതന്നെ തുറന്ന് ചെറിയ തോതിൽ ജലം പുറത്തേക്ക് ഒഴുക്കിയിരിക്കുകയാണ്. ജലനിരപ്പ് 983.52 മീറ്റർ എത്തിയപ്പോഴാണ് ഡാം തുറന്നു വിട്ടത്. പമ്പ നദിയിൽ ജലനിരപ്പ് അപകട നിലയെക്കാൾ താഴെയായപ്പോളാണ് ഇത്തരത്തിൽ ചെറിയ തോതിൽ ഡാം തുറന്നത് എന്നതും ശ്രദ്ധേയമാണ്. ജലനിരപ്പ് 982മീറ്ററിൽ എത്തുമ്പോൾ ഡാം ഷട്ടറുകൾ അടയ്ക്കും. നിലവിൽ പമ്പാ നദിയിൽ ജലനിരപ്പ് അപകടകരമായ നിലയിലേക്ക് ഉയർന്നിട്ടില്ല.

ശക്തമായ മഴ മുന്നിൽ കണ്ടുകൊണ്ടാണ് ഡാമുകളിൽ ഉചിതമായ രീതിയിൽ വെള്ളം ക്രമീകരിച്ചിരിക്കുന്നത്. വൈദ്യുതിബോർഡിന്റെ അണക്കെട്ടുകളും ജലസംഭരണികളും ഇല്ലായിരുന്നുവെങ്കിൽ ഇതിലും വലിയ തോതിലുള്ള ജലപ്രവാഹം നദികളിലുണ്ടായേനെ. അതു വലിയ നാശനഷ്ടം ഉണ്ടാക്കുകയും ചെയ്തേനെ. യഥാർത്ഥത്തിൽ, ശാസ്ത്രീയമായ ജലപരിപാലനം വഴി പ്രളയം വരുത്തുന്ന വിനകൾ ഒഴിവാകുകയാണ് ചെയ്യുന്നതെന്നും
കെ.എസ്.ഇ.ബി വ്യക്തമാക്കി

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

തട്ടിയെടുത്ത് കാർ തകർത്തു, വാഹനത്തിനുള്ളിൽ ചോരപ്പാട്; അപഹരിച്ചത് വെറും 25 ഗ്രാം ആഭരണമെന്ന് സ്വർണവ്യാപാരി; ദുരൂഹത

പിലാത്തറ(കണ്ണൂർ): പിലാത്തറയിൽ സ്വർണവ്യാപാരിയുടെ കാർ തട്ടിയെടുത്ത് ആഭരണം കവർന്ന സംഭവത്തിൽ ദുരൂഹത മാറുന്നില്ല. പരാതിക്കാരായ സ്വർണവ്യാപാരിയുടെ മൊഴികളിലെ വൈരുധ്യവും അക്രമത്തിന് ഇരയായശേഷം അറിയിക്കുന്നതിലുണ്ടായ കാലതാമസവും കാരണം എന്തോ മറച്ചുവെക്കുന്നതായി പോലീസിൽ സംശയം ജനിപ്പിച്ചിട്ടുണ്ട്. അതേസമയം...

ഹെൽമെറ്റില്ലെങ്കിൽ 3 മാസം ലൈസൻസ് റദ്ദാക്കും; മദ്യപിച്ച് വാഹനം ഓടിച്ചാലും കടുത്ത ശിക്ഷ, എംവിഡി നിയമങ്ങൾ കർക്കശമാക്കുന്നു

തിരുവനന്തപുരം: ഹെൽമെറ്റ് ഉപയോഗിച്ചില്ലെങ്കിൽ 500 രൂപ പിഴ മാത്രമല്ല മൂന്നുമാസത്തേക്ക്‌ ഡ്രൈവിങ് ലൈസൻസും നഷ്ടമാകും. മോട്ടോർവാഹനവകുപ്പ് നടത്തുന്ന ഒരു ദിവസത്തെ പരിശീലനക്ലാസിൽ പങ്കെടുത്താൽമാത്രമേ ലൈസൻസ് പുനഃസ്ഥാപിക്കൂ. സുരക്ഷിത ഡ്രൈവിങ്ങിന്റെ പാഠഭാഗം പഠിക്കണം. കേന്ദ്രമോട്ടോർവാഹന നിയമപ്രകാരം...

ഇടുക്കിയിൽ നിർമ്മാണത്തിലിരുന്ന അഞ്ചുനില കെട്ടിടം തകർന്നു വീണു; ഒഴിവായത് വൻ ദുരന്തം

ഇടുക്കി: പാമ്പനാറിൽ നിർമ്മാണത്തിലിരുന്ന അഞ്ചുനില കെട്ടിടം തകർന്നു വീണു. പുലർച്ചെ 3:45ഓടു കൂടിയായിരുന്നു അപകടം. പാമ്പനാർ സ്വദേശി ആഗ്നസിന്റെ ഉടമസ്ഥതയിലുള്ളതാണ് കെട്ടിടം. നിർമാണത്തിലെ അപാകതയാണ് അപകടകാരണമെന്നാണ് പ്രാഥമിക വിവരം. അപകടം സംഭവിച്ചപ്പോൾ തൊഴിലാളികളോ...

ട്രംപിന് തിരിച്ചടി; ഇറാൻ യുദ്ധം അവസാനിപ്പിക്കാനുള്ള പ്രമേയം പാസാക്കി യുഎസ് ജനപ്രതിനിധി സഭ

വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് കനത്ത തിരിച്ചടി. ഇറാൻ യുദ്ധം അവസാനിപ്പിക്കാനും അമേരിക്കൻ സൈന്യത്തെ പിൻവലിക്കാനുമുള്ള നിർണായക പ്രമേയം യുഎസ് ജനപ്രതിനിധി സഭ പാസാക്കി. 208-ന് എതിരേ 215 വോട്ടുകൾക്കാണ് പ്രമേയം...

എറണാകുളത്ത് വയോധിക മരിച്ചു; എച്ച്1എൻ1 ബാധിച്ചെന്ന് സംശയം

കൊച്ചി∙ എറണാകുളത്ത് 75കാരി മരിച്ചത് എച്ച്1എൻ1 (പന്നിപ്പനി) ബാധിച്ചെന്ന് സംശയം. ഇടപ്പള്ളി സ്വദേശിനി കെ.ലളിതാംബികയാണ് ഇന്ന് പാലാരിവട്ടത്തെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. അതേസമയം, കൂടുതൽ പരിശോധനാഫലങ്ങൾ ലഭിച്ചാൽ മാത്രമേ ഇത് എച്ച്1എൻ1 ബാധിച്ചുള്ള...

Popular this week