25.6 C
Kottayam
Thursday, June 4, 2026

സിനിമയുടെ പ്രഖ്യാപനത്തിനും മുമ്പ് 200 കോടി ക്ലബില്‍ കയറി വിജയ് ചിത്രം,ചരിത്രം കുറിച്ച് ദളപതി 67

Must read

ചെന്നൈ:ഇളയദളപതി വിജയുടെ മാസ്റ്ററിന് ശേഷം ഇളയദളപതി വിജയ്യെ നായകനാക്കി ലോകേഷ് കനകരാജ് ഒരുക്കുന്ന ദളപതി 67 എന്ന പുതിയ ചിത്രത്തിനായുള്ള ആരാധകരുടെ കാത്തിരിപ്പിലാണ് ആരാധകര്‍. ഇപ്പോഴിതാ ചിത്രത്തെ സംബന്ധിച്ച ഒരു റിപ്പോര്‍ട്ട് ആണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.

ദളപതി67ന്റെ സാറ്റലൈറ്റ് ഒറ്റിറ്റി അവകാശങ്ങള്‍ വന്‍ തുകയ്ക്ക് വിറ്റുപോയെന്നാണ് റിപ്പോര്‍ട്ട്. 80 കോടി നല്‍കി സണ്‍ നെറ്റ്‌വര്‍ക്കും 120 കോടി നല്‍കി നെറ്റ്ഫ്‌ലിക്‌സുമാണ് സാറ്റലൈറ്റ് ഒറ്റിറ്റി അവകാശങ്ങള്‍ സ്വന്തമാക്കിയത് എന്നാണ് പുറത്ത് വരുന്ന വിവരം. ചിത്രത്തില്‍ ഗൗതം മേനോനും ഒരു പ്രധാന വേഷം കൈകാര്യം ചെയ്യും.

ചിത്രത്തില്‍ നെഗറ്റീവ് ഷെയ്ഡുള്ള കഥാപാത്രത്തെ സാമന്ത അവതരിപ്പിക്കും എന്നാണ് സിനിമാ വൃത്തങ്ങള്‍ അറിയിക്കുന്നത്. ഗ്യാങ്സ്റ്റര്‍ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന സിനിമയില്‍ പൊലീസ് വേഷത്തിലാകും താരസുന്ദരി എത്തുക എന്നാണ് ദേശീയ മാധ്യമങ്ങളില്‍ പറയുന്നത്. മാത്രമല്ല ത്രിഷ, കീര്‍ത്തി സുരേഷ് എന്നിവരും ചിത്രത്തില്‍ പ്രാധാന വേഷങ്ങളില്‍ എത്തും.ചിത്രത്തില്‍ വില്ലന്‍ വേഷം അവതരിപ്പിക്കുന്നത് ധനുഷ് ആയേക്കാം എന്നും റിപ്പോര്‍ട്ടുകളുണ്ട്.

അതേസമയം, വിജയ്‌യുടെ 66ആം ചിത്രമായ വാരിസ് അണിയറയില്‍ പുരോഗമിക്കുകയാണ്. പ്രശസ്ത തെലുങ്ക് സംവിധായകനായ വംശി പൈടിപ്പളിയുടെ സംവിധാനത്തിലാണ് ചിത്രം ഒരുങ്ങുന്നത്. ചിത്രത്തില്‍ കൊറിയോഗ്രാഫറായി എത്തുന്നത് പ്രഭു ദേവയാണ്. 13 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇരുവരും ഒന്നിക്കുന്നത്.പോക്കിരി, വില്ല് എന്നീ വിജയ് ചിത്രങ്ങള്‍ക്ക് വേണ്ടി പ്രഭുദേവയാണ് നൃത്തരംഗം ഒരുക്കിയത്. അഥിതി വേഷത്തില്‍ പ്രഭുദേവ എത്തുമെന്നും അഭ്യൂഹങ്ങളുണ്ട്.

- Advertisement -

തമിഴ്, തെലുങ്ക് എന്നീ രണ്ടു ഭാഷകളില്‍ ഒരേസമയമായിരിക്കും ചിത്രത്തിന്റെ ഷൂട്ടിങ് നടക്കുക. ചിത്രത്തില്‍ പ്രകാശ് രാജും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. 13 വര്‍ഷത്തിന് ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രമാണിത്. ‘ഗില്ലി’, ‘പോക്കിരി’ തുടങ്ങിയ നിരവധി സൂപ്പര്‍ഹിറ്റ് ചിത്രങ്ങളില്‍ ഇരുവരും ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നിർമാതാവിനെതിരെ വ്യാജ ലൈംഗികാരോപണം; നടി ശിൽപ്പാ ഷിൻഡെയെ അറസ്റ്റ് ചെയ്യണമെന്ന് പുരുഷാവകാശ സംഘടന, സോഷ്യൽ മീഡിയയിൽ വൻ പ്രചാരണം

മുംബൈ: പ്രശസ്ത ടെലിവിഷൻ താരം ശിൽപ്പാ ഷിൻഡെ മുൻപ് ഒരു പ്രമുഖ നിർമാതാവിനെതിരെ ഉന്നയിച്ച ലൈംഗികാരോപണം വ്യാജമായിരുന്നുവെന്ന് വെളിപ്പെടുത്തിയതിന് പിന്നാലെ അവർക്കെതിരെ നിയമനടപടികൾ ശക്തമാക്കണമെന്ന് ആവശ്യമുയരുന്നു. നിർമാതാവിനെതിരെ മനഃപൂർവ്വം വ്യാജ ലൈംഗികാരോപണം ഉന്നയിച്ച്...

100 ശതമാനം എഥനോളിൽ ഓടുന്ന വാഗൺആർ ഫ്ളെക്സ് ഫ്യുവൽ പുറത്തിറക്കി മാരുതി; ഇന്ധന വിപ്ലവത്തിന് തുടക്കം

ന്യൂഡൽഹി: ഇന്ത്യൻ വാഹന വിപണിയിൽ വൻ വിപ്ലവത്തിന് തുടക്കം കുറിച്ചുകൊണ്ട് തങ്ങളുടെ ജനപ്രിയ ഹാച്ച്ബാക്കായ വാഗൺആറിന്റെ അതീവ നൂതനമായ ഫ്‌ളെക്‌സ് ഫ്യുവൽ വകഭേദം മാരുതി സുസുക്കി ഔദ്യോഗികമായി വിപണിയിലിറക്കി. ന്യൂഡൽഹിയിൽ നടന്ന പ്രമുഖ...

തമിഴ്നാട്ടിൽ 14-കാരിക്ക് ലഹരിനൽകി കൂട്ടബലാത്സംഗം; കാറിൽ കൊണ്ടുപോയത് സഹോദരന്റെ സുഹൃത്ത്; ഒരു അറസ്റ്റ്

ചെന്നൈ: തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ 14 വയസ്സുകാരിയെ ലഹരിനൽകി ക്രൂരമായി ബലാത്സംഗം ചെയ്തു. കാറിൽ കയറ്റിക്കൊണ്ടുപോയി ലഹരി കലർന്ന പാനീയം നൽകി കൂട്ടബലാത്സംഗം ചെയ്തശേഷം വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. കഴിഞ്ഞദിവസം വൈകീട്ട് അഞ്ചുമണിയോടെ തിരുച്ചിറപ്പള്ളി ഗാന്ധി...

വിയ്യൂർ ജയിലിൽ റിമാൻഡ് തടവുകാരൻ മരിച്ചു; മരണത്തിന് കാരണം ക്രൂരമായ മർദ്ദനമെന്ന് ബന്ധുക്കളുടെ പരാതി

തൃശൂർ: തൃശൂരിൽ വിയ്യൂർ ജയിലിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന യുവാവ് മരണപ്പെട്ടതിന് പിന്നിൽ ജയിൽ അധികൃതരുടെയും പോലീസിന്റെയും ക്രൂരമായ മർദ്ദനമാണെന്ന ഗുരുതരമായ പരാതിയുമായി ബന്ധുക്കൾ രംഗത്തെത്തി. വിയ്യൂർ ജില്ലാ ജയിലിൽ കഴിഞ്ഞിരുന്ന റിമാൻഡ് തടവുകാരൻ...

വിരമിക്കൽ പ്രായം ഉയർത്തണം, ഉദാരമായ സ്വകാര്യ നിക്ഷേപം വേണം; നഷ്ടത്തിലോടുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ പൂട്ടണം, കേന്ദ്രത്തിന്റെ പാതയില്‍ കേരളവും

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് സർക്കാർ അധികാരത്തിലേറിയതിന് തൊട്ടുപിന്നാലെ സംസ്ഥാനത്തിന്റെ യഥാർത്ഥ ധനസ്ഥിതി വ്യക്തമാക്കിക്കൊണ്ട് അതീവ നിർണായകമായ ധവളപത്രം നിയമസഭയിൽ സമർപ്പിച്ചു. കടുത്ത തീരുമാനങ്ങളും അടിയന്തിര നടപടികളും കൈക്കൊള്ളേണ്ട ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് നിലവിൽ...

Popular this week