ചെന്നൈ: പ്രശസ്ത സംഗീതജ്ഞനും ചലച്ചിത്ര സംഗീത സംവിധായകനുമായ വി ദക്ഷിണാമൂര്‍ത്തിയുടെ ഭാര്യ കല്യാണിയമ്മാള്‍ അന്തരിച്ചു. 93 വയസായിരുന്നു. വാര്‍ധക്യസഹജമായ പ്രശ്നങ്ങളെ തുടര്‍ന്ന് ചെന്നൈയില്‍ വച്ചായിരുന്നു അന്ത്യം.
1948 ലാണ് ദക്ഷിണാമൂര്‍ത്തിയും കല്യാണിയമ്മാളും വിവാഹിതരാവുന്നത്. നാഗര്‍കോവില്‍ സ്വദേശിനിയായ കല്യാണിയമ്മാള്ക്ക് അപ്പോള്‍ 17 വയസായിരുന്നു പ്രായം. വിവാഹശേഷം ദക്ഷിണാമൂര്‍ത്തിയുടെ സംഗീതപരിപാടികള്‍, അഭിമുഖങ്ങള്‍, റെക്കോര്‍ഡിങ് തുടങ്ങിയവയുടെ മേല്‍നോട്ടം ഇവര്‍ക്കായിരുന്നു. സംഗീത സംവിധാനത്തിന് മരണാനന്തര ബഹുമതിയായി ദക്ഷിണാമൂര്‍ത്തിക്കു ലഭിച്ച കേരള സംസ്ഥാന പുരസ്കാരം കല്യാണിയമ്മാളിനാണ് കൈമാറിയത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News