കൊവിഡ് പ്രതിസന്ധിയില്‍ ജോലി നഷ്ടപ്പെട്ടു, ഗെയിം കളിച്ച് ലക്ഷങ്ങള്‍ തുലച്ചു; കടം വിട്ടാന്‍ മാലപൊട്ടിക്കാന്‍ ഇറങ്ങിയ യുവാവ് പിടിയില്‍

കോഴിക്കോട്: ഓണ്‍ലൈന്‍ ഗെയിം കളിച്ച് ലക്ഷങ്ങളുടെ കടബാധ്യത വന്നതോടെ കടം തീര്‍ക്കാനായി ബൈക്കിലെത്തിച്ച് മാല പൊട്ടിക്കല്‍ ഇറങ്ങി യുവാവ്. മൂന്നു സ്ഥലങ്ങളിലായി ബൈക്കിലെത്തി മാലപൊട്ടിച്ചിരുന്നു. ഒടുവില്‍ പന്നിയങ്കര പോലീസിന്റെ പിടിയില്‍ വീണു. കണ്ണഞ്ചേരി അറയില്‍ വീട്ടില്‍ എവി അനൂപ്(31) ആണ് പോലീസ് പിടിയിലായത്.

ഒക്ടോബര്‍ 19ന് മാനാരി സ്വദേശിനിയുടെ മാല സ്‌കൂട്ടറില്‍ എത്തി പൊട്ടിക്കുകയായിരുന്നു. പന്നിയങ്കര പോലീസില്‍ നല്‍കിയ പരാതിയില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ വാഹനത്തിന്റെ നമ്പര്‍ അവ്യക്തമായിരുന്നു. എന്നാല്‍ സൈബര്‍ പോലീസിന്റെ സഹായത്തോടെ നമ്പര്‍ തിരിച്ചറിഞ്ഞു.

വ്യാഴാഴ്ച വൈകീട്ടോടെ വീട്ടിലെത്തി പോലീസ് അറസ്റ്റ് ചെയ്തു.പ്രതിയെ ചോദ്യം ചെയ്തപ്പോഴാണ് അതേ ദിവസം തന്നെ ഫറോക്ക് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ഒരു സ്ത്രീയുടെ മാലപൊട്ടിക്കുകയും അടുത്തദിവസം പന്തീരാങ്കാവ് പോലീസ് സ്റ്റേഷന്‍ പരിധിയില്‍ രണ്ടുപവന്റെ സ്വര്‍ണമാല പിടിച്ചുപറിച്ചതായും സമ്മതിച്ചത്. ഓണ്‍ലൈന്‍ ഗെയിമുകള്‍ കളിച്ച് വന്ന കടബാധ്യത തീര്‍ക്കാനായിരുന്നു പിടിച്ചുപറി.

കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് ഓണ്‍ലൈന്‍ വിതരണ സ്ഥാപനത്തിലെ തൊഴില്‍ നഷ്ടപ്പെടുകയായിരുന്നു. ഇതോടെ സ്ഥിരമായി ഓണ്‍ലൈന്‍ ഗെയിമുകള്‍ കളിക്കുകയായിരുന്നെന്ന് പ്രതി പറഞ്ഞു. കൈയിലുണ്ടായ പണമെല്ലാം തീര്‍ന്നപ്പോള്‍ പരിചയക്കാരോടും ഗെയിമിലൂടെ പരിചയപ്പെട്ടയാളുകളുടെ കൈയില്‍ നിന്നും കടം വാങ്ങി.

രണ്ടുവര്‍ഷത്തിനിടെ മൂന്നുലക്ഷം രൂപയാണ് ഓണ്‍ലൈന്‍ ഗെയിം കളിച്ച് കടമായത്. കടം വാങ്ങിയവര്‍ പരാതി നല്‍കുമെന്ന് ഭീഷണിപ്പെടുത്തിയപ്പോള്‍ നിവൃത്തിയില്ലാതെ മാലപ്പൊട്ടിക്കാന്‍ ഇറങ്ങുകയായിരുന്നു എന്നാണ് പ്രതി പോലീസിനോട് പറഞ്ഞത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News