പ്രതിദിന രോഗവര്‍ധനയില്‍ മറ്റു രാജ്യങ്ങളെ പിന്തള്ളി ഇന്ത്യ; 24 മണിക്കൂറില്‍ എഴുപതിനായിരത്തിന് അടുത്ത് പുതിയ കേസുകള്‍

ന്യൂഡല്‍ഹി: കൊവിഡ് മോശമായി ബാധിച്ച രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ മൂന്നാമതാണെങ്കിലും പ്രതിദിന രോഗവര്‍ധനയില്‍ മുന്നിലെത്തിയിരിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ ലോകത്ത് ഏറ്റവും അധികം പ്രതിദിന രോഗവര്‍ധന ഇന്ത്യയിലാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 69,652 പുതിയ കേസുകളാണ് രാജ്യത്ത് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്.

ഇന്ത്യക്ക് മുന്നിലുള്ള അമേരിക്കയിലും ബ്രസീലിലും ഇന്നലെ 45000 ഓളം പുതിയ കേസുകളാണുള്ളത്. നിലവിലെ കണക്കുകള്‍ അനുസരിച്ച് വൈകാതെ തന്നെ ബ്രസീലിനെയും അമേരിക്കയേയും ഇന്ത്യ മറികടന്നേക്കുമെന്നാണ് കരുതുന്നത്. രാജ്യത്ത് ആകെ കൊവിഡ് ബാധിച്ചവരുടെ എണ്ണം 30 ലക്ഷത്തിലേക്ക് അടുക്കുകയാണ്. 29,04,329 പേര്‍ക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News