27.4 C
Kottayam
Thursday, June 4, 2026

ചുഴലിക്കാറ്റ്; നേരിടാൻ വൻ സന്നാഹങ്ങൾ,മുന്‍കരുതല്‍ ഇങ്ങനെ

Must read

തിരുവനന്തപുരം:ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം മൂലം ശക്തമായ കാറ്റ് ഉണ്ടാകാന്‍ ഇടയുള്ളതിനാല്‍ ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.

അടിയന്തര സാഹചര്യങ്ങളില്‍ ഉപയോഗിക്കുന്നതിന് ഭക്ഷ്യ വസ്തുക്കള്‍ ഉള്‍പ്പെടെയുള്ള അവശ്യ സാധനങ്ങളുള്ള എമര്‍ജന്‍സി കിറ്റ് തയ്യാറാക്കി സൂക്ഷിക്കണം. കുട്ടികള്‍, വയോധികര്‍, കിടപ്പു രോഗികള്‍ ഗര്‍ഭിണികള്‍, പാലൂട്ടുന്ന അമ്മമാര്‍, ഭിന്നശേഷിക്കാര്‍ എന്നിവരുടെ സുരക്ഷ ഉറപ്പാക്കുക.

വീടുകളുടെയും കെട്ടിടങ്ങളുടെയും ജനാലകളുടെ കൊളുത്ത് ഇടുക. വാതിലുകളും ഷട്ടറുകളും അടയ്ക്കുക. വീട്ടില്‍ നിന്ന് മാറേണ്ട സാഹചര്യത്തില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് സര്‍ക്കാര്‍ തയ്യാറാക്കുന്ന ക്യാമ്പുകളിലേക്കോ ബന്ധുവീടുകളിലേക്കോ എമര്‍ജന്‍സി കിറ്റുമായി മാറുക.

മൊബൈല്‍ ഫോണ്‍, ലാപ്‌ടോപ്പ്, യു.പി.എസ്, ഇന്‍വെര്‍ട്ടര്‍ എന്നിവ ചാര്‍ജ്ജ് ചെയ്ത് സൂക്ഷിക്കണം. മലയോരം, വനമേഖല, വെള്ളച്ചാട്ടങ്ങള്‍ തുടങ്ങിയ പ്രദേശങ്ങളിലൂടെയുള്ള വാഹന യാത്ര ഒഴിവാക്കണം.

- Advertisement -

അപകടകരമായ നിലയിലുള്ള വൃക്ഷങ്ങള്‍ മുറിച്ച് മാറ്റുകയും അപകട സാധ്യതയുള്ള ശിഖരങ്ങള്‍ കോതി ഒതുക്കുകയും ചെയ്യുക. വളര്‍ത്തുമൃഗങ്ങളുടെ സുരക്ഷ ഉറപ്പാക്കണം. അടിയന്തര സാഹചര്യങ്ങളില്‍ അവയെ കെട്ടിയിടുകയോ കൂട്ടില്‍ അടച്ചിടുകയോ ചെയ്യരുത്.

- Advertisement -

ഔദ്യോഗിക അറിയിപ്പുകള്‍ ശ്രദ്ധിക്കുക. www.sdma.kerala.gov.in, www.imdtvm.gov.in എന്നീ വെബ് സൈറ്റുകളില്‍ അറിയിപ്പുകള്‍ ലഭ്യമാണ്. അതത് സമയത്തെ വിവരങ്ങള്‍ അറിയുന്നതിന് വാര്‍ത്താ മാധ്യമങ്ങളും പരിശോധിക്കുക.

അഭ്യൂഹങ്ങളും തെറ്റായ വിവരങ്ങളും പ്രചരിപ്പിക്കുന്നത് ഒഴിവാക്കണം. അടിയന്തിര സാഹചര്യത്തില്‍ സഹായത്തിന് ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുമായി 1077 എന്ന നമ്പരിലും ചുവടെ കൊടുത്തിരിക്കുന്ന കണ്‍ട്രോള്‍ റൂം നമ്പരുകളിലും ബന്ധപ്പെടാം.

കോട്ടയം കളക്ടറേറ്റ് കണ്‍ട്രോള്‍ റൂം -0481 2566300, 2565400, 2585500, 9446562236 , കോട്ടയം താലൂക്ക് -0481 2568007, ചങ്ങനാശേരി -04812420037, മീനച്ചില്‍-048222 12325, വൈക്കം -04829231331, കാഞ്ഞിരപ്പള്ളി -04828 202331

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഇടുക്കിയിൽ നിർമ്മാണത്തിലിരുന്ന അഞ്ചുനില കെട്ടിടം തകർന്നു വീണു; ഒഴിവായത് വൻ ദുരന്തം

ഇടുക്കി: പാമ്പനാറിൽ നിർമ്മാണത്തിലിരുന്ന അഞ്ചുനില കെട്ടിടം തകർന്നു വീണു. പുലർച്ചെ 3:45ഓടു കൂടിയായിരുന്നു അപകടം. പാമ്പനാർ സ്വദേശി ആഗ്നസിന്റെ ഉടമസ്ഥതയിലുള്ളതാണ് കെട്ടിടം. നിർമാണത്തിലെ അപാകതയാണ് അപകടകാരണമെന്നാണ് പ്രാഥമിക വിവരം. അപകടം സംഭവിച്ചപ്പോൾ തൊഴിലാളികളോ...

ട്രംപിന് തിരിച്ചടി; ഇറാൻ യുദ്ധം അവസാനിപ്പിക്കാനുള്ള പ്രമേയം പാസാക്കി യുഎസ് ജനപ്രതിനിധി സഭ

വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് കനത്ത തിരിച്ചടി. ഇറാൻ യുദ്ധം അവസാനിപ്പിക്കാനും അമേരിക്കൻ സൈന്യത്തെ പിൻവലിക്കാനുമുള്ള നിർണായക പ്രമേയം യുഎസ് ജനപ്രതിനിധി സഭ പാസാക്കി. 208-ന് എതിരേ 215 വോട്ടുകൾക്കാണ് പ്രമേയം...

എറണാകുളത്ത് വയോധിക മരിച്ചു; എച്ച്1എൻ1 ബാധിച്ചെന്ന് സംശയം

കൊച്ചി∙ എറണാകുളത്ത് 75കാരി മരിച്ചത് എച്ച്1എൻ1 (പന്നിപ്പനി) ബാധിച്ചെന്ന് സംശയം. ഇടപ്പള്ളി സ്വദേശിനി കെ.ലളിതാംബികയാണ് ഇന്ന് പാലാരിവട്ടത്തെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. അതേസമയം, കൂടുതൽ പരിശോധനാഫലങ്ങൾ ലഭിച്ചാൽ മാത്രമേ ഇത് എച്ച്1എൻ1 ബാധിച്ചുള്ള...

‘നിരന്തരമായ പീഡനം’ യുവതിയുടെ മരണത്തിൽ ഭർത്താവിനെതിരെ പരാതിയുമായി കുടുംബം

മാനന്തവാടി: എടവക പള്ളിക്കലിൽ യുവതി മരിച്ച സംഭവത്തിൽ ഭർത്താവിനെതിരെ പരാതിയുമായി കുടുംബം. കുപ്പാടിത്തറ തെറ്റത്ത് അഫ്‌സില (27) എന്ന യുവതിയെ ആണ് തിങ്കളാഴ്ച ഉച്ചയോടെ താമസിക്കുന്ന ക്വാർട്ടേഴ്‌സിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. അഫ്‌സിലയുടെ...

ബംഗാളിൽ രാഷ്ട്രീയ നാടകങ്ങൾ തുടരുന്നു; തൃണമൂൽ പുറത്താക്കിയ എംഎൽഎ പ്രതിപക്ഷ നേതാവ്, മമതയുടെ പാർട്ടി പിളർന്നു

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ മമത ബാനർജിക്ക് കനത്ത തിരിച്ചടി. പാർട്ടിയിൽനിന്ന് പുറത്താക്കപ്പെട്ട എംഎൽഎയായ ഋതബ്രത ബാനർജിയെ പ്രതിപക്ഷ നേതാവായി സ്പീക്കർ തിരഞ്ഞെടുത്തു. ഇതോടെ മമത ബാനർജിക്ക് തൃണമൂൽ കോൺഗ്രസിന്റെ ചിഹ്നമടക്കമുള്ള രാഷ്ട്രീയ അസ്തിത്വം നഷ്ടപ്പെടുന്ന സാഹചര്യമൊരുങ്ങിയിരിക്കുകയാണ്....

Popular this week