കണ്ണൂര്‍: ലോക്ക്ഡൗണ്‍ മുതലെടുത്ത് സമൂഹ മാധ്യമങ്ങളില്‍ ഹോട്ട് ആപ്പുകള്‍ വ്യാപകമാകുന്നു. ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നവര്‍ക്ക് കിട്ടുന്നതാകട്ടെ എട്ടിന്റെ പണികളും. ആന്റിമാരോട് സംസാരിക്കാം, നിങ്ങളുടെ അടുത്തുള്ള പെണ്‍കുട്ടികളുമായി ചാറ്റിംഗ് നടത്താം, പരിചയമില്ലാത്ത പെണ്‍കുട്ടികളുമായി 24 മണിക്കൂര്‍ സൗജന്യ ചാറ്റിംഗ്… തുടങ്ങിയ നിരവധി ആപ്ലിക്കേഷനുകളാണ് ലോക്ക്ഡൗണില്‍ ഇറങ്ങിയിരിക്കുന്നത്.
ആകര്‍ഷകമായ രീതിയിലാണ് പല ആപ്ലിക്കേഷനുകളും തയാറാക്കിയിരിക്കുന്നത്. അല്പവസ്ത്രധാരികളായ പെണ്‍കുട്ടികളും, ആകര്‍ഷിക്കാന്‍ ശരീരഭാഗങ്ങള്‍വരെ പ്രദര്‍ശിപ്പിക്കുന്നു യുവതികളുമാണ് ആപ്ലിക്കേഷന്റെ പരസ്യവുമായി എത്തുന്നത്.
എന്നാല്‍ ആകര്‍ഷകമായ വാഗ്ദാനങ്ങള്‍ കണ്ട് ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്താല്‍ നമ്മുടെ ഫോണിലുള്ള സകല വിവരങ്ങളും ചോര്‍ത്താന്‍ സാധിക്കും എന്നാണ് സൈബര്‍ പോലീസ് കത്തെിയിരിക്കുന്നത്. ഫോണില്‍ സൂക്ഷിച്ചിരിക്കുന്ന ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍, പേടിഎം, ഗൂഗിള്‍ പേ, ഫോണ്‍ പേ തുടങ്ങിയ ആപ്ലിക്കേഷനിലൂടെ പണം തട്ടിയെടുക്കല്‍, നമ്മുടെ വ്യക്തിപരമായി ഫോണില്‍ സൂക്ഷിച്ചിരിക്കുന്ന ചിത്രങ്ങളിലൂടെ ബ്ലാക്ക് മെയില്‍ നടത്തി പണം തട്ടല്‍… ഇങ്ങനെ പോകുന്നു കാര്യങ്ങള്‍.
കൂടാതെ, ചാറ്റിംഗ് നടത്തി അടുപ്പം കൂടുന്നവരെ അവരുടെ നഗ്നചിത്രങ്ങള്‍ വാങ്ങി ബ്ലാക്ക് ചെയ്യലും വ്യാപകമാണ്. അതിനാല്‍ ഈ ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ പാടില്ലെന്നാണ് സൈബര്‍ സെല്‍ നിര്‍ദേശം.