24.6 C
Kottayam
Saturday, June 6, 2026

‘പേരിലുള്ള തറ സ്വഭാവത്തിലും കാണിക്കരുത് കേട്ടോ’; ഉമര്‍ തറമേലിനുനേരേ സൈബര്‍ ആക്രമണം

Must read

സി.പി.എം നേതാവും മുന്‍ എം.പിയുമായ എം.ബി രാജേഷിന്‍റെ ഭാര്യയ്ക്ക് കാലടി സംസ്​കൃത സര്‍വകലാശാലയില്‍ നിയമനം നൽകിയതിനെതിരെ ഇന്‍റര്‍വ്യു ബോര്‍ഡിലുണ്ടായിരുന്ന മൂന്ന്​ വിഷയ വിദഗ്​ധര്‍ പരാതി നല്‍കിയത് വിവാദത്തിൽ ആയിരിക്കുകയാണ്. എന്നാൽ ഇപ്പോൾ അഭിമുഖ സമിതിയിൽ ഉണ്ടായിരുന്ന ഡോ. ഉമര്‍ തറമേലിനുനേരേ സൈബര്‍ ആക്രമണം നടത്തുകയാണ് ​ സി.പി.എം അണികള്‍.

സര്‍വകലാശാലയിലെ മലയാളം വിഭാഗത്തിലായിരുന്നു രാജേഷിന്‍റെ ഭാര്യ നിനിത കണി​ച്ചേരിയെ അസിസ്റ്റന്‍റ്​ പ്രഫസറായി നിയമിച്ചത്​. നിനിത കണിച്ചേരിക്ക്​ യോഗ്യതയുണ്ടായിരുന്നില്ലെന്നും മറ്റൊരു ഉദ്യോഗാര്‍ഥിയാണ്​ ഒന്നാം റാങ്കില്‍ ഉണ്ടായിരുന്നതെന്നും   വ്യക്തമാക്കി ഡോ. ഉമര്‍ തറമേല്‍, കെ.എം. ഭരതന്‍, പി. പവിത്രന്‍ എന്നിവര്‍ വൈസ്​ ചാന്‍സലര്‍ക്കും രജിസ്​ട്രാര്‍ക്കും കത്ത്​ നല്‍കിയതാണ് വിവാദങ്ങൾക്ക് പിന്നിൽ.  ഇതുസസംബന്ധിച്ച്‌​ ഉമര്‍ തറമേല്‍ സമൂഹമാധ്യമത്തില്‍ ഇട്ട പോസ്റ്റിനടിയിലും അദ്ദേഹത്തിന്‍റെ മറ്റ്​ സ്വകാര്യ പോസ്റ്റുകളിലുമാണ്​ സൈബര്‍ ആക്രമണം നടത്തുന്നത്​

‘പേരിലുള്ള തറ സ്വഭാവത്തിലും കാണിക്കരുത് കേട്ടോ ബി.ജെ.പിക്കാര്‍ക്കെതിരെ ആവാതിരുന്നത് ഭാഗ്യം. ആയിരുന്നെങ്കില്‍ ഉമര്‍ തറ രാജ്യദ്രോഹിയും മുസ്ലിം തീവ്രവാദിയും ആയേനെ താങ്കള്‍. മനസ്സില്‍ രാഷ്ട്രീയമുണ്ടെങ്കില്‍ എന്ത് ചെറ്റത്തരവും വിളിച്ച്‌ പറയാമെന്നാണോ വിചാരിച്ചത്’- തുടങ്ങിയ രീതിയിലുള്ള അധിക്ഷേപ പോസ്റ്റുകളാണ് അദ്ദേഹത്തിന്റെ ചിത്രങ്ങൾക്ക് ലഭിക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട് യുവതി മരിച്ചു; കുട്ടിയെ രക്ഷിക്കുന്നതിനിടെ ദാരുണാന്ത്യം

കോഴിക്കോട്: കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട യുവതി മരിച്ചു. സുധീഷിന്റെ ഭാര്യ രമ്യയും അഞ്ചുവയസുള്ള കുട്ടിയുമാണ് പാലേരി തോട്ടത്താംകണ്ടി ഭാഗത്ത് ഒഴുക്കിൽപ്പെട്ടത്. കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് രമ്യയും ഒഴുക്കിൽപ്പെട്ടത്. കുട്ടിക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്.വൈകുന്നേരം...

കൊച്ചിയിലെ കുപ്രസിദ്ധ ഗുണ്ടാതലവൻ ഭായ് നസീർ അന്തരിച്ചു

കൊച്ചി: കൊച്ചി നഗരത്തെ വിറപ്പിച്ച പ്രമുഖ ഗുണ്ടാതലവനും നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയുമായ ഭായ് നസീർ അന്തരിച്ചു (Bhai Nazeer passed away). കടുത്ത വൃക്കരോഗത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ...

പതിനാറുകാരനേയും പിതാവിനേയും മർദിച്ച സംഭവം; തകരപ്പറമ്പിൽ കുട്ടൻ പിടിയിൽ

തിരുവനന്തപുരം: ശ്രീകണ്ഠേശ്വരത്ത് അച്ഛനേയും മകനേയും ആക്രമിച്ച ഗുണ്ട തകരപ്പറമ്പിൽ കുട്ടൻ എന്ന രാം കുമാർ പിടിയിൽ. വഞ്ചിയൂർ പോലീസ് ആണ് ഇയാളെ പിടികൂടിയത്. ഇയാൾ നേരത്തെയും പല കേസുകളിൽ പ്രതിയാണെന്നാണ് പോലീസ് പറയുന്നത്....

എൻ.പ്രശാന്തിന്റേയും ബി. അശോകിന്റെയും സസ്‌പെൻഷൻ പിൻവലിച്ചു

തിരുവനന്തപുരം: ഐഎഎസ് ഉദ്യോഗസ്ഥരായ ബി. അശോകിന്റെയും എൻ. പ്രശാന്തിന്റെയും സസ്പെൻഷൻ സർക്കാർ പിൻവലിച്ചു. കഴിഞ്ഞ രണ്ടുവർഷമായി എൻ. പ്രശാന്ത് സസ്പെൻഷനിലാണ്. ബി. അശോക് സസ്പെൻഷനിലായിട്ട് ഒന്നര മാസത്തോളമായി.ചീഫ് സെക്രട്ടറി ഡോ. എ. ജയതിലകിനെ...

വാട്സ്ആപ്പിൽ രാജിക്കത്തയച്ച് മന്ത്രി, പ്രശ്‌നം പരിഹരിച്ചതായി മുഖ്യമന്ത്രി, കർണാടകയിൽ കൂടൂതൽപേർ പരാതിയുമായി രംഗത്ത്

ബംഗളൂരു: കർണാടകയിലെ പുതിയ മന്ത്രിസഭയിൽ വകുപ്പ് വിഭജനത്തെച്ചൊല്ലി ഉടലെടുത്ത അസ്വാരസ്യങ്ങളിൽ പ്രതികരിച്ച് മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ. തനിക്ക് ലഭിച്ച വകുപ്പിൽ അതൃപ്തി അറിയിച്ച് മുതിർന്ന നേതാവായ രാമലിംഗ റെഡ്ഡി വാട്‌സാപ്പ് വഴി രാജിക്കത്ത്...

Popular this week