29.4 C
Kottayam
Wednesday, June 17, 2026

മെട്രോമാനെ തോല്‍പ്പിച്ച ഷാഫി പറമ്പില്‍ ജിഹാദി, കേരളം അടുത്ത കാശ്മീര്‍; ഇ ശ്രീധരന്‍ തോറ്റതോടെ വിദ്വേഷ പ്രചരണവുമായി സംഘപരിവാര്‍

Must read

പാലക്കാട്: നിയമസഭ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോള്‍ എല്‍ഡിഎഫ് ചരിത്ര വിജയമാണ് നേടിയത്. കേരളത്തില്‍ വന്‍ വിജയം നേടുമെന്ന് അവകാശപ്പെട്ട ബിജെപിക്ക് ഒറ്റ സീറ്റുപോലും ലഭിക്കാതെ ദയനീയമായ പരാജയമാണ് നേരിടേണ്ടി വന്നത്.

തെരഞ്ഞെടുപ്പില്‍ തോറ്റതിന് പിന്നാലെ വിദ്വേഷ പ്രചരണവുമായി രംഗത്തെത്തിയിരിക്കുകയാണ് സംഘപരിവാര്‍. ദേശീയ മാധ്യമങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍ക്ക് താഴെയാണ് വിദ്വേഷ കമന്റുകള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

പാലക്കാട് ബിജെപി സ്ഥാനാര്‍ത്ഥി ഇ ശ്രീധരന്‍ ജയിക്കുമെന്ന് തന്നെയായിരുന്നു ബിജെപിയുടെ പ്രതീക്ഷ. എന്നാല്‍ മെട്രോ മാന്‍ ഇ ശ്രീധരന്‍ കനത്ത തോല്‍വി ഏറ്റുവാങ്ങിയത് ബിജെപിക്ക് വലിയ തിരിച്ചടിയായി. ശ്രീധരനെ തോല്‍പ്പിച്ചത് ഷാഫി പറമ്പില്‍ എന്ന ജിഹാദിയാണെന്ന് കമന്റുകളില്‍ ചിലര്‍ പറയുന്നു.

കേരളമാണ് അടുത്ത കാശ്മീര്‍ എന്നാണ് മറ്റു ചിലരുടെ കമന്റുകള്‍. തെരഞ്ഞെടുപ്പിന് പിന്നാലെ കേരളം ബിജെപി മുക്തമായെന്ന് സോഷ്യല്‍ മീഡിയയില്‍ വലിയ പ്രചരണം നടക്കുന്നുണ്ട്. ബംഗാള്‍ തെരഞ്ഞെടുപ്പിലും വലിയ പരാജയമേറ്റു വാങ്ങിയതോടെ ശക്തി കേന്ദ്രങ്ങളില്‍ മതം കലര്‍ത്തി തോല്‍വിയെ പ്രതിരോധിക്കാനാണ് സംഘപരിവാര്‍ ശ്രമം.

- Advertisement -

ക്യാപെയ്ന്‍ പ്രധാനമായും സോഷ്യല്‍ മീഡിയ കേന്ദ്രീകരിച്ചുകൊണ്ടാണ്. നേരത്തെ പാലക്കാട് വലിയ വിജയം നേടുമെന്ന് സംഘപരിവാര്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചിരുന്നു. ഫലം പുറത്തുവന്ന ആദ്യ മണിക്കൂറുകളിലെ സൂചനയും സമാനമായിരുന്നു.

- Advertisement -

എന്നാല്‍ അവസാന റൗണ്ടുകളിലേക്ക് എത്തിയപ്പോള്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയും സിറ്റിംഗ് എംഎല്‍എയുമായ ഷാഫി പറമ്പില്‍ ഒന്നാം സ്ഥാനത്തേക്ക് എത്തി. മെട്രോ മാന്റെ തോല്‍വി എല്‍ഡിഎഫ് പാളയങ്ങള്‍ പോലും സോഷ്യല്‍ മീഡിയയില്‍ ആഘോഷിക്കുകയാണ്. ബിജെപിയുടെ വീരവാദങ്ങള്‍ പൊളിഞ്ഞുവെന്നാണ് സോഷ്യല്‍ മീഡിയ പ്രധാനമായും പരിഹസിക്കുന്നത്. 3840 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥി ഇ ശ്രീധരനെ ഷാഫി പറമ്പില്‍ പരാജയപ്പെടുത്തിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Gold Price Today: വീണ്ടും ഇടിഞ്ഞ് സ്വർണ വില, ഇന്നത്തെ നിരക്കറിയാം

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ ഇടിവ്. 22 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് 25 രൂപയും ഒരു പവൻ സ്വർണത്തിന് 200 രൂപയുമാണ് ഇടിഞ്ഞിരിക്കുന്നത്. നിലവിൽ കേരളത്തിൽ ഒരു ഗ്രാം സ്വർണത്തിന്...

ആഭിചാരക്രിയയുടെ പേരിൽ 15കാരിയെ പീഡിപ്പിക്കാൻ ശ്രമം;മുൻ ബിജെപി നേതാവ് അറസ്റ്റിൽ

പത്തനംതിട്ട: ആഭിചാരക്രിയയുടെ പേരിൽ 15കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചയാൾ അറസ്റ്റിൽ. കൊല്ലം പോരുവഴി സ്വദേശി ടി. രഞ്ജു ആണ് പിടിയിലായത്. അടൂർ മുണ്ടപ്പള്ളി ഭാഗത്തുള്ള വീട്ടിലായിരുന്നു ഇയാൾ ആഭിചാരക്രിയയ്ക്കായി എത്തിയത്. പോരുവഴിയിലെ ഒരു പഞ്ചായത്തംഗം...

മെസ്സിപ്പൂരം; ഫുട്‌ബോള്‍ മിശിഹാ നേടിയ ഹാട്രിക്ക് ഗോളുകളോടെ അള്‍ജീരിയയെ തരിപ്പണമാക്കി ലോകകപ്പില്‍ കുതിപ്പു തുടങ്ങി അര്‍ജന്റീന; ഗോള്‍വേട്ടയില്‍ ക്ലോസെയുടെ റെക്കോര്‍ഡിന് ഒപ്പമെത്തി ലയണല്‍ മെസ്സി

കാന്‍സാസ് സിറ്റി: ലോകകപ്പ് ഫുട്‌ബോളില്‍ ആഫ്രിക്കന്‍ കരുത്തരായ അള്‍ജീരിയയെ തരിപ്പണമാക്കി നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീനയ്ക്ക് മാസ്സ് തുടക്കം! എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് അര്‍ജന്റീന അള്‍ജീരിയയെ നിലംപരിശാക്കിയത്. മത്സരത്തിലുടനീളം കണ്ടത് സാക്ഷാല്‍ ലയണല്‍ മെസ്സിയുടെ...

ആഫ്രക്കൻ കരുത്തിൽ ഫ്രഞ്ച് കോട്ട പൊളിഞ്ഞില്ല; സെനഗലിന തകർത്ത് ഫ്രാൻസ്; നിലവിലെ റണ്ണറപ്പുകൾക്ക് ജയത്തോടെ തുടക്കം

ന്യൂ ജേഴ്‌സി: 2002 ലോകകപ്പിലെ ആദ്യ മത്സരത്തിൽ സെനഗലിനോട് ഞെട്ടിക്കുന്ന തോൽവി വഴങ്ങിയായിരുന്നു നിലവിലെ ജേതാക്കളായിരുന്ന ഫ്രാൻസ് അന്ന് ലോകകപ്പിന് തുടക്കം കുറിച്ചത്. ഇത്തവണ ഒരിക്കൽ കൂടി അത്തരമൊരു മോശം തുടക്കം അവരെ...

ഇംഗ്ലീഷ് ചാനലിൽ ബ്രിട്ടീഷ് ആഡംബര ബോട്ടിന് നേരെ റഷ്യൻ യുദ്ധക്കപ്പൽ വെടിയുതിർത്തു; ജി7 ഉച്ചകോടിക്കിടെ കടുത്ത യുദ്ധഭീതി

ലണ്ടൻ: ഇംഗ്ലീഷ് ചാനലിൽ ബ്രിട്ടീഷ് ആഡംബര ബോട്ടിന് നേരെ റഷ്യൻ യുദ്ധക്കപ്പൽ മുന്നറിയിപ്പ് വെടിയുതിർത്തതായി പരാതി. റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിന്റെ യുക്രെയ്ൻ അധിനിവേശത്തിന് പിന്നാലെ, ബ്രിട്ടനെതിരെയുള്ള റഷ്യയുടെ ഏറ്റവും വലിയ പ്രകോപനമായാണ്...

Popular this week