24.9 C
Kottayam
Friday, June 5, 2026

‘അയ്യേ… നാണമില്ലാത്തവള്‍, മേക്കപ്പും ഇടൂല.. തുണീം ഇടൂല… പറഞ്ഞ വാക്ക് പാലിച്ചു; നിമിഷ സജയനു നേരെ സൈബര്‍ ആക്രമണം

Must read

കൊച്ചി:നടി നിമിഷ സജയനെതിരെ സൈബര്‍ ആക്രമണം. ഇന്‍സ്റ്റഗ്രാമില്‍ നിമിഷ പോസ്റ്റ് ചെയ്ത ഫോട്ടോ മറ്റൊരു സോഷ്യല്‍ മീഡിയ പേജില്‍ വന്നിരുന്നു. ഇതിന് താഴെയാണ് നടിയുടെ വസ്ത്രത്തിനെതിരെ അധിക്ഷേപ കമന്റുകളുമായി നിരവധി പേരെത്തിയത്. ഇത്രയും കാലത്തിന്റെ ഇടക്ക് ഇങ്ങനെ ഒരു പാന്റ് പിച്ചക്കാര്‍ക്ക് പോലും കണ്ടിട്ടില്ലല്ലോ, പിരിവെടുത്തെങ്കിലും ആരെങ്കിലും കുട്ടിക്ക് വസ്ത്രം വാങ്ങി നല്‍കണേ, നല്ലൊരു നടിയായിരുന്നു ഇപ്പോള്‍ ഈ ഗതി വന്നല്ലോ എന്നിങ്ങനെയാണ് വന്നിരിക്കുന്ന കമന്റുകളില്‍ അധികവും.

ആനീസ് കിച്ചണ്‍ എന്ന പരിപാടിയില്‍ മേക്കപ്പിനെ കുറിച്ചും വസ്ത്രധാരണത്തെ കുറിച്ചും നിമിഷ പറഞ്ഞ കമന്റുകളെ വികൃതമായി വ്യാഖ്യാനിച്ചും ചിലരെത്തുന്നുണ്ട്. ആനി ചേച്ചിയോട് അന്നേ പറഞ്ഞിരുന്നതല്ലേ മേക്കപ്പും തുണിയും ഇടൂലാന്ന്, നിമിഷ പറഞ്ഞ വാക്ക് പാലിച്ചുവെന്നാണ് ഒരു കമന്റ്. കഥാപാത്രത്തിന് ആവശ്യമാണെങ്കില്‍ മേക്കപ്പിടും, സ്വകാര്യജീവിതത്തില്‍ അതിന്റെ ആവശ്യം തോന്നിയിട്ടില്ലെന്നും ഇതെല്ലാം വ്യക്തിപരമായ കാര്യങ്ങളാണെന്നുമായിരുന്നു നിമിഷ പറഞ്ഞിരുന്നത്.

- Advertisement -

അതേസമയം സൈബര്‍ ആങ്ങളമാര്‍ക്കുള്ള മറുപടിയുമായും ചിലരെത്തിട്ടിയുണ്ട്. ‘അയ്യേ… നാണമില്ലാത്തവള്‍, നിനക്ക് ഞങ്ങളെ പോലെ കേരളതനിമയില്‍ ഡബിള്‍ മുണ്ടുടുത്ത് മടക്കി കുത്തി അടിവസ്ത്രം വരെ കാണിച്ച് നടന്നൂടെ,’ എന്നാണ് അധിക്ഷേപങ്ങളെ പരിഹസിച്ചുകൊണ്ട് ഒരാളെഴുതിയത്. മാര്‍ച്ച് എട്ടിനാണ് ഗ്രൂപ്പില്‍ നിമിഷയുടെ ഫോട്ടോ വന്നത്. വനിതാദിനം ആശംസിച്ച് പോസ്റ്റുകളും സ്റ്റാറ്റസുകളും ഇടുന്നവര്‍ തന്നെയാണ് ഇവിടെ വന്ന് അധിക്ഷേപം ചൊരിയുന്നതെന്ന് മറക്കരുതെന്നാണ് ഫോട്ടോക്ക് താഴെ വന്ന ഒരു കമന്റ്.

- Advertisement -

ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണാണ് നിമിഷയുടെ അവസാനമിറങ്ങിയ ചിത്രം. മികച്ച പ്രകടനമായിരുന്നു ചിത്രത്തില്‍ നടി കാഴ്ച വെച്ചത്. കുറഞ്ഞ നാളുകള്‍ക്കുള്ളില്‍ വ്യത്യസ്തമായ വേഷങ്ങളിലൂടെ ശ്രദ്ധ നേടിയ നിമിഷയുടെ ഒരുപിടി ചിത്രങ്ങളാണ് ഉടന്‍ തിയേറ്ററുകളിലെത്തുക. തുറുമുഖം, മാലിക്, നായാട്ട് തുടങ്ങി മലയാളികള്‍ ഏറെ ആകാംക്ഷയുടെ കാത്തിരിക്കുന്ന ചിത്രങ്ങളിലെല്ലാം പ്രധാന കഥാപാത്രമായാണ് നിമിഷയെത്തുന്നത്

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

‘മഞ്ഞുമ്മൽ ബോയ്സിനായി സൗബിൻ പണം മുടക്കിയിട്ടില്ല, മനഃപൂർവം വഞ്ചിച്ചു’ വഞ്ചനാക്കേസിൽ കുറ്റപത്രം സമർപ്പിച്ച് എസ്ഐടി

കൊച്ചി: മഞ്ഞുമ്മൽ ബോയ്‌സ് സാമ്പത്തിക തട്ടിപ്പ് കേസിൽ കുറ്റപത്രം സമർപ്പിച്ച് പ്രത്യേക അന്വേഷണസംഘം. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് ക്രൈം ബ്രാഞ്ച് ആയിരം പേജുള്ള കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. നടൻ സൗബിൻ ഷാഹിർ, അച്ഛൻ ബാബു...

ജില്ലാ ആശുപത്രിയിലെ ഔഷധസസ്യ തോട്ടത്തിനടുത്ത് കഞ്ചാവ് ചെടി; പിടിച്ചെടുത്ത് നശിപ്പിച്ച് എക്സൈസ് സംഘം

കോട്ടയം: കോട്ടയം ജില്ലാ ജനറൽ ആശുപത്രിയിൽ കഞ്ചാവ് ചെടി വളർന്നത് രണ്ടുമാസത്തോളം. ആശുപത്രിയിൽ കണ്ണ് പരിശോധനാ കേന്ദ്രത്തിന് സമീപത്തെ ഔഷധ സസ്യ തോട്ടത്തിലാണ് രണ്ടുമാസം പ്രായമുള്ള ആറു സെന്റീമീറ്ററിലധികം ഉയരമുള്ള കഞ്ചാവ് ചെടി...

ടിവികെ പിന്തുണയിൽ കോൺഗ്രസിനോട് ഇടഞ്ഞ് സ്റ്റാലിൻ; ഇന്ത്യ സഖ്യത്തിന്റെ യോഗത്തിൽ ഡി. എം. കെ പങ്കെടുക്കില്ല

ചെന്നൈ: തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ കോൺഗ്രസും ഡിഎംകെയും തമ്മിലുണ്ടായിരുന്ന ദീർഘകാല ബന്ധത്തിൽ വിള്ളൽ വീണതായി റിപ്പോർട്ട്. ജൂൺ എട്ടിന് ന്യൂഡൽഹിയിൽ നടക്കാനിരിക്കുന്ന ഇന്ത്യ (INDIA) സഖ്യത്തിന്റെ യോഗത്തിൽനിന്ന് വിട്ടുനിൽക്കാൻ എം.കെ. സ്റ്റാലിന്റെ...

സ്ത്രീകളുടെ സൗജന്യ ബസ് യാത്ര ഓർഡിനറിയിൽ മാത്രം? ഈ മാസം 15-ന് നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് സർക്കാരിന്റെ ജനപ്രിയ പ്രഖ്യാപനങ്ങളിലൊന്നായ സ്ത്രീകളുടെ സൗജന്യ ബസ് യാത്ര പദ്ധതി കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ മാത്രം പരിമിതപ്പെടുത്താൻ നീക്കം. ഫാസ്റ്റ് പാസഞ്ചർ അടക്കമുള്ള ഉയർന്ന ക്ലാസ് ബസുകളിൽ സൗജന്യ...

ഇടതുപക്ഷത്തിനെതിരെ കടുത്ത വിമർശനവുമായി ഡൊണാൾഡ് ട്രംപ്; ‘ആദ്യം ജനപ്രീതി, പിന്നീട് ഉറപ്പായ വിനാശം’

വാഷിങ്ടൻ: ആഗോളതലത്തിലും അമേരിക്കയ്ക്കുള്ളിലും ശക്തിപ്രാപിക്കുന്ന ഇടതുപക്ഷ രാഷ്ട്രീയ ഭരണകൂടങ്ങൾക്കെതിരെ കടുത്ത ഭാഷയിലുള്ള രാഷ്ട്രീയ വിമർശനങ്ങളുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വീണ്ടും രംഗത്തെത്തി. ഇടതുപക്ഷ ചിന്താഗതികളും കമ്യൂണിസ്റ്റ് ആശയങ്ങളും പിന്തുടരുന്ന ഭരണകൂടങ്ങളുള്ള ഇടങ്ങളെല്ലാം...

Popular this week