CrimeKeralaNews

വിമാനത്താവളം വഴി സ്വർണ്ണക്കടത്ത്; ജനുവരിയിൽ അ​സി​സ്റ്റ​ന്‍റ് പ്രോ​ട്ടോ​കോ​ള്‍ ഓ​ഫീ​സ​റെ ചോദ്യം ചെയ്യും

കൊ​ച്ചി: വിമാനത്താവളം വഴി സ്വർണ്ണക്കടത്ത് നടത്തിയ കേ​സി​ല്‍ അ​സി​സ്റ്റ​ന്‍റ് പ്രോ​ട്ടോ​കോ​ള്‍ ഓ​ഫീ​സ​ര്‍ ജി. ​ഹ​രി​കൃ​ഷ്ണ​ന്‍ ജനുവരി 5 ന് ചോ​ദ്യം ചെ​യ്യ​ലി​ന് ഹാ​ജ​രാ​ക​ണ​മെന്ന് ക​സ്റ്റം​സ് അറിയിക്കുകയുണ്ടായി. സ്വ​ര്‍​ണ​ക്ക​ട​ത്തു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള വി​വ​ര​ങ്ങ​ള്‍ ഇ​ദ്ദേ​ഹത്തിൽ നിന്നും ക​സ്റ്റം​സ് നേ​ര​ത്തേ തേ​ടി​യി​രു​ന്നു. തു​ട​ര്‍​ന​ട​പ​ടി എ​ന്ന നി​ല​യി​ലാ​ണ് ചോ​ദ്യം ചെ​യ്യ​ലി​നു നോ​ട്ടീ​സ് നൽകിയിരിക്കുന്നത്.

സ്വർണ്ണക്കടത്ത് കേസുമായി ബ​ന്ധ​പ്പെ​ട്ടു ന​യ​ത​ന്ത്ര ബാ​ഗേ​ജ് ഏ​തു ദി​വ​സ​ങ്ങ​ളി​ൽ വ​ന്നു​വെ​ന്ന​തി​നെ​ക്കു​റി​ച്ച് ആ​ധി​കാ​രി​ക​മാ​യ വി​വ​ര​ങ്ങ​ളാ​ണ് പ്രോ​ട്ടോ​കോ​ള്‍ ഓ​ഫീ​സ​റോ​ട് നേ​ര​ത്തേ ക​സ്റ്റം​സ് തേ​ടി​യി​രു​ന്ന​ത്. നേ​രി​ട്ടെ​ത്തി നോ​ട്ടീ​സ് ന​ല്‍​കി​യാ​ണ് പ്രോ​ട്ടോ​കോ​ള്‍ ഓ​ഫീ​സ​റോ​ട് ക​സ്റ്റം​സ് ഇ​ക്കാ​ര്യ​ങ്ങ​ൾ ചോ​ദി​ക്കുകയുണ്ടായത്. തുടർന്ന് ന​യ​ത​ന്ത്ര ബാ​ഗേ​ജ് എ​ന്നൊ​ക്കെ വ​ന്നെ​ന്ന വി​വ​രം ഹ​രി​കൃ​ഷ്ണ​ന്‍ നേ​രി​ട്ടെ​ത്തി ക​സ്റ്റം​സി​ന് കൈ​മാ​റി​യി​രു​ന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button