തിരുവന്തപുരം: കസ്റ്റംസ് നിയമം ലംഘിച്ച് ഇറക്കുമതി ചെയ്ത സാധനങ്ങള്‍ കൈപ്പറ്റിയതിന് സംസ്ഥാന സര്‍ക്കാരിനെതിരെ കേസ് എടുത്ത് കസ്റ്റംസ്. എഫ്സിആര്‍എ, പിഎംഎല്‍എ, കസ്റ്റംസ് ആക്ട് എന്നില ലംഘിച്ചതിനാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
വിദേശത്തുനിന്നുകൊണ്ടുവന്ന ഖുര്‍ആനും ഈന്തപ്പഴവും നിയമം ലംഘിച്ച് സര്‍ക്കാര്‍ കൈപ്പറ്റിയെന്നാണ് കണ്ടെത്തല്‍. ഇതുമായി ബന്ധപ്പെട്ട് രണ്ട് കേസുകള്‍ കസ്റ്റംസ് രജിസ്റ്റര്‍ ചെയ്തു.2016 ഒക്ടോബറില്‍ യുഎഇ കോണ്‍സുലേറ്റ് പ്രവര്‍ത്തനം തുടങ്ങിയത് മുതല്‍, കോണ്‍സുലേറ്റ് വഴിയെത്തിയത് 17000 കിലോ ഈന്തപ്പഴമാണെന്നാണ് വിവരം.
കോണ്‍സുല്‍ ജനറലിന്റെ പേരിലാണ് ഇത് എത്തിയിരുന്നത്. വാണിജ്യ ആവശ്യത്തിനല്ലാതെ ഇത്രയധികം ഈന്തപ്പഴം ഇറക്കുമതി ചെയ്തതില്‍ അസ്വാഭാവികതയുണ്ടെന്ന വിലയിരുത്തലിലാണ് കസ്റ്റംസ് കേസെടുത്തിരിക്കുന്നത്. ഇതിന് പുറമേ ഖുര്‍ആന്‍ എത്തിച്ച സംഭവത്തിലും കേസെടുക്കുകയായിരുന്നു.