24 C
Kottayam
Sunday, June 7, 2026

നെടുമ്പാശ്ശേരി വിമാനത്താവളത്തിന് പുറത്ത് കസ്റ്റംസ് പരിശോധന, ഒരു കിലോയോളം സ്വർണം പിടികൂടി

Must read

കൊച്ചി :നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ കസ്റ്റംസ് പരിശോധന. വിവിധ യാത്രക്കാരിൽ നിന്നായി ഒരു കിലോയോളം സ്വർണം പിടികൂടി. വിമാനത്താവളത്തിന് പുറത്താണ് കസ്റ്റംസ് പ്രിവന്റ്റെ വിഭാഗത്തിന്റെ പരിശോധന നടക്കുന്നത്. ഇത് ആദ്യമാണ് വിമാനത്താവളത്തിന് പുറത്ത് കസ്റ്റംസ് പരിശോധന നടത്തുന്നത്. ശരീരത്തിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിക്കുന്നതിനിടെയാണ് സ്വർണം പിടികൂടിയത്. മലപ്പുറം സ്വദേശിയായ ഒരു യാത്രക്കാരനെ കസ്റ്റഡിയിൽ എടുത്തു.

കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഇന്നലെ കസ്റ്റംസിന്റെ വന്‍ സ്വര്‍ണവേട്ട നടന്നിരുന്നു.ദുബായില്‍നിന്ന് കടത്തിയ അഞ്ചുകിലോ സ്വര്‍ണമിശ്രിതം പിടികൂടി. സംഭവത്തില്‍ ഇന്‍ഡിഗോ വിമാന കമ്പനിയിലെ രണ്ട് ജീവനക്കാരെ കസ്റ്റംസ് അറസ്റ്റ് ചെയ്തു. ഇന്‍ഡിഗോയുടെ റാംപ് സൂപ്പര്‍വൈസര്‍ സാജിദ് റഹ്‌മാന്‍, കസ്റ്റമര്‍ സര്‍വീസ് ഏജന്റ് മുഹമ്മദ് സാമില്‍ എന്നിവരാണ് അറസ്റ്റിലായത്. ഇരുവരും സ്വര്‍ണക്കടത്തിന് കൂട്ടുനിന്നവരാണെന്നും നേരത്തെ പലതവണ സ്വര്‍ണം കടത്താന്‍ സഹായിച്ചവരാണെന്നും കസ്റ്റംസ് പറഞ്ഞു.

വയനാട് സ്വദേശി അഷ്‌ക്കര്‍ അലിയാണ് തന്റെ ലഗേജില്‍ അഞ്ചുകിലോ സ്വര്‍ണമിശ്രിതം കടത്തിയത്. പെട്ടിക്കുള്ളില്‍ സൂക്ഷിച്ചിരുന്ന വസ്ത്രങ്ങളില്‍ രഹസ്യഅറകളുണ്ടാക്കിയാണ് രണ്ടരക്കോടി രൂപ വിലവരുന്ന സ്വര്‍ണം ഒളിപ്പിച്ചിരുന്നത്. അറസ്റ്റിലായ രണ്ട് ജീവനക്കാരും ഈ ലഗേജ് വിമാനത്താവളത്തിന് പുറത്തെത്തിക്കാന്‍ സഹായിച്ചവരായിരുന്നു. അതേസമയം, ഇവരെ പിടികൂടിയെന്ന് മനസിലായതോടെ അഷ്‌കര്‍ അലി ലഗേജ് വാങ്ങാന്‍ കാത്തുനില്‍ക്കാതെ വിമാനത്താവളത്തില്‍നിന്ന് മുങ്ങി.

- Advertisement -

- Advertisement -

ദുബായില്‍നിന്ന് എത്തിയ അഷ്‌കര്‍ അലിയുടെ ലഗേജില്‍ ഇന്റര്‍നാഷണല്‍ ടാഗ് മാറ്റി ഡൊമസ്റ്റിക് ടാഗ് പതിപ്പിച്ചാണ് വിമാന കമ്പനി ജീവനക്കാര്‍ സ്വര്‍ണക്കടത്തിന് സഹായം നല്‍കിയിരുന്നത്. ടാഗ് മാറ്റുന്നതോടെ കസ്റ്റംസ് പരിശോധനയില്‍നിന്ന് ഒഴിവാകും. തുടര്‍ന്ന് ഈ ലഗേജ് വിമാനത്താവളത്തിന് പുറത്ത് എത്തിച്ച് നല്‍കുകയായിരുന്നു ജീവനക്കാരുടെ ചുമതല. ഇരുവരും നേരത്തെ പലതവണ ഇത്തരത്തില്‍ സ്വര്‍ണം കടത്തിയതായാണ് കസ്റ്റംസ് നല്‍കുന്നവിവരം. ആഴ്ചകള്‍ക്ക് മുമ്പ് സ്വര്‍ണക്കടത്തിന് കൂട്ടുനിന്ന കസ്റ്റംസ് സൂപ്രണ്ടും കരിപ്പൂരില്‍ പിടിയിലായിരുന്നു.

  

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

മർദ്ദനക്കേസിൽ ജാമ്യത്തിലിറങ്ങി വീണ്ടും ക്രൂരത; യുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച് ദൃശ്യങ്ങൾ പ്രചരിപ്പിച്ചു; കുപ്രസിദ്ധ ഗുണ്ട 'അട്ടാണി അനീഷ്' വീണ്ടും പിടിയിൽ

കൊച്ചി: മർദ്ദനക്കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷം മറ്റൊരു യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിക്കുകയും അതിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്ത കുപ്രസിദ്ധ ഗുണ്ട പോലീസിന്റെ പിടിയിൽ. അട്ടാണി അനീഷ് (43) ആണ് പിടിയിലായത്....

കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട് യുവതി മരിച്ചു; കുട്ടിയെ രക്ഷിക്കുന്നതിനിടെ ദാരുണാന്ത്യം

കോഴിക്കോട്: കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട യുവതി മരിച്ചു. സുധീഷിന്റെ ഭാര്യ രമ്യയും അഞ്ചുവയസുള്ള കുട്ടിയുമാണ് പാലേരി തോട്ടത്താംകണ്ടി ഭാഗത്ത് ഒഴുക്കിൽപ്പെട്ടത്. കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് രമ്യയും ഒഴുക്കിൽപ്പെട്ടത്. കുട്ടിക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്.വൈകുന്നേരം...

കൊച്ചിയിലെ കുപ്രസിദ്ധ ഗുണ്ടാതലവൻ ഭായ് നസീർ അന്തരിച്ചു

കൊച്ചി: കൊച്ചി നഗരത്തെ വിറപ്പിച്ച പ്രമുഖ ഗുണ്ടാതലവനും നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയുമായ ഭായ് നസീർ അന്തരിച്ചു (Bhai Nazeer passed away). കടുത്ത വൃക്കരോഗത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ...

പതിനാറുകാരനേയും പിതാവിനേയും മർദിച്ച സംഭവം; തകരപ്പറമ്പിൽ കുട്ടൻ പിടിയിൽ

തിരുവനന്തപുരം: ശ്രീകണ്ഠേശ്വരത്ത് അച്ഛനേയും മകനേയും ആക്രമിച്ച ഗുണ്ട തകരപ്പറമ്പിൽ കുട്ടൻ എന്ന രാം കുമാർ പിടിയിൽ. വഞ്ചിയൂർ പോലീസ് ആണ് ഇയാളെ പിടികൂടിയത്. ഇയാൾ നേരത്തെയും പല കേസുകളിൽ പ്രതിയാണെന്നാണ് പോലീസ് പറയുന്നത്....

എൻ.പ്രശാന്തിന്റേയും ബി. അശോകിന്റെയും സസ്‌പെൻഷൻ പിൻവലിച്ചു

തിരുവനന്തപുരം: ഐഎഎസ് ഉദ്യോഗസ്ഥരായ ബി. അശോകിന്റെയും എൻ. പ്രശാന്തിന്റെയും സസ്പെൻഷൻ സർക്കാർ പിൻവലിച്ചു. കഴിഞ്ഞ രണ്ടുവർഷമായി എൻ. പ്രശാന്ത് സസ്പെൻഷനിലാണ്. ബി. അശോക് സസ്പെൻഷനിലായിട്ട് ഒന്നര മാസത്തോളമായി.ചീഫ് സെക്രട്ടറി ഡോ. എ. ജയതിലകിനെ...

Popular this week