FeaturedNationalNews

ലോക് ഡൗൺ ലംഘനം ആരോപിച്ച് പോലീസ് കസ്റ്റഡിയിലെടുത്ത അച്ഛനും മകനും മരിച്ചു, വ്യാപക പ്രതിഷേധം

തൂ​​​ത്തു​​​ക്കു​​​ടി : ത​​​മി​​​ഴ്നാ​​​ട്ടി​​​ല്‍ തൂ​​​ത്തു​​​ക്കു​​​ടി ജി​​​ല്ല​​​യി​​​ലെ സാ​​​ത്താ​​​ന്‍​​​കു​​​ള​​​ത്ത് അച്ഛനും മ​​​ക​​​നും പോ​​​ലീ​​​സ് ക​​​സ്റ്റ​​​ഡി​​​യി​​​ല്‍ മ​​​രി​​​ച്ച​​​തി​​​നെ​​​ത്തു​​​ട​​​ര്‍​​​ന്ന് വ്യാ​​​പ​​​ക പ്ര​​​തി​​​ഷേ​​​ധം . ലോ​​​ക്ക് ഡൗ​​​ണ്‍ നി​​​യ​​​മ ലം​​​ഘ​​​ന​​​ത്തി​​​ന്‍റെ പേ​​​രി​​​ലാ​​​യി​​​രു​​​ന്നു ത​​​ടി​​​വ്യാ​​​പാ​​​രി പി. ​​​ജ​​​യ​​​രാ​​​ജ് (50 ) , മ​​​ക​​​ന്‍ ബെ​​​ന്നി​​​ക്സ്(31) എ​​​ന്നി​​​വ​​​രെ ശ​​​നി​​​യാ​​​ഴ്ച പോ​​​ലീ​​​സ് അ​​​റ​​​സ്റ്റ് ചെ​​​യ്ത​​​ത് . സ​​​ബ് ജ​​​യി​​​ലി​​​ല​​​ട​​​ച്ച ഇ​​​രു​​​വ​​​രും ദു​​​രൂ​​​ഹ സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ല്‍ ഗ​​​വ. ആ​​​ശു​​​പ​​​ത്രി​​​യി​​​ല്‍ മരണപ്പെട്ടു . പോ​​​ലീ​​​സി​​​ന്‍റെ മ​​​ര്‍​​​ദ​​​ന​​​മാ​​​ണു മ​​​ര​​​ണ​​​കാ​​​ര​​​ണ​​​മെ​​​ന്നു ബ​​​ന്ധു​​​ക്ക​​​ള്‍ ആ​​​രോ​​​പിക്കുന്നു .

ഇ​​​രു​​​വ​​​രെ​​​യും പോ​​​ലീ​​​സ് അ​​​തി​​​ക്രൂ​​​ര​​​മാ​​​യി മ​​​ര്‍​​​ദി​​​ച്ചു​​​വെ​​​ന്ന് ബ​​​ന്ധു​​​ക്ക​​​ള്‍ പ​​​റ​​​യു​​​ന്നു. ജ​​​യ​​​രാ​​​ജി​​​ന്‍റെ നെ​​​ഞ്ചി​​​നു പ​​​ല​​​ത​​​വ​​​ണ തൊ​​​ഴി​​​ച്ചു​​​വെ​​​ന്നും ബെ​​​ന്നി​​​ക്സി​​​ന്‍റെ മ​​​ല​​​ദ്വാ​​​ര​​​ത്തി​​​ല്‍ ലാ​​​ത്തി ക​​​യ​​​റ്റി​​​യെ​​​ന്നും ബ​​​ന്ധു​​​ക്ക​​​ള്‍ പ​​​റയുന്നു . ഇ​​​രു​​​വ​​​രെ​​​യും ഞാ​​​യ​​​റാ​​​ഴ്ച സ​​​ബ് ജ​​​യി​​​ലി​​​ല്‍ അ​​​ട​​​ച്ചു . ര​​​ക്ത​​​സ്രാ​​​വ​​​ത്തെ​​​ത്തു​​​ട​​​ര്‍​​​ന്ന് ബെ​​​ന്നി​​​ക്സി​​​നെ തി​​​ങ്ക​​​ളാ​​​ഴ്ച വൈ​​​കു​​​ന്നേ​​​രം കോ​​​വി​​​ല്‍​​​പ​​​ട്ടി ഗ​​​വ. ആ​​​ശു​​​പ​​​ത്രി​​​യി​​​ല്‍ പ്ര​​​വേ​​​ശി​​​പ്പി​​​ച്ചു .തുടര്‍ന്ന് രാ​​​ത്രി ഒ​​​ന്‍​​​പ​​​തോ​​​ടെ ബെ​​​ന്നി​​​ക്സ് മ​​​രി​​​ച്ചു . നെ​​​ഞ്ചു​​​വേ​​​ദ​​​ന​​​യെ​​​ത്തു​​​ട​​​ര്‍​​​ന്ന് ഇ​​​തേ ആ​​​ശു​​​പ​​​ത്രി​​​യി​​​ല്‍ പ്ര​​​വേ​​​ശി​​​പ്പി​​​ച്ച ജ​​​യ​​​രാ​​​ജ് ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ മരണപ്പെട്ടു

മൊ​​​ബൈ​​​ല്‍ ഫോ​​​ണ്‍ ക​​​ട ന​​​ട​​​ത്തു​​​ക​​​യാ​​​യി​​​രു​​​ന്നു ബെ​​​ന്നി​​​ക്സ് . ലോ​​​ക്ക് ഡൗ​​​ണ്‍ നി​​​യ​​​ന്ത്ര​​​ണ​​​ങ്ങ​​​ള്‍ ലം​​​ഘി​​​ച്ച്‌ ക​​​ട തു​​​റ​​​ന്നു​​​വെ​​​ന്നാ​​​രോ​​​പി​​​ച്ച്‌ പോ​​​ലീ​​​സ് ജ​​​യ​​​രാ​​​ജി​​​നെ​​​യും മ​​​ക​​​നെ​​​യും അ​​​റ​​​സ്റ്റ് ചെ​​​യ്യു​​​ക​​​യാ​​​യി​​​രു​​​ന്നു . സംഭവത്തിൽ വ്യാപക പ്രതിഷേധമാണ് പോലീസിനെതിരെ ഉയരുന്നത്. പൂർണ്ണ ആരോഗ്യവാന്മാരായ അച്ഛനെയും മകനെയും അറസ്റ് ചെയ്തിട്ട് കൂരമായി മർദ്ദിച്ചതിനാലാണ് ഇരുവരും മരണപ്പെട്ടതെന്നാണ് പ്രതിഷേധക്കാർ പറയുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker