HealthKeralaNews

ഫോര്‍ട്ട് കൊച്ചിയില്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തി; ആലുവയില്‍ കര്‍ഫ്യൂ തുടരും

കൊച്ചി: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഫോര്‍ട്ട് കൊച്ചിയില്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തി. മേഖലയില്‍ ആശങ്കാജനകമായ സാഹചര്യമാണ് നിലനില്‍ക്കുന്നതെന്ന് അവലോകന യോഗത്തിനു ശേഷം മന്ത്രി വിഎസ് സുനില്‍ കുമാര്‍ പറഞ്ഞു.

ആലുവ ക്ലസ്റ്ററില്‍ കര്‍ഫ്യൂ തുടരും. ബലിപെരുന്നാള്‍ പ്രമാണിച്ച് നിയന്ത്രണങ്ങളില്‍ ഇളവുണ്ടാവില്ല. കണ്ടയ്മെന്റ് സോണുകളില്‍ കൂട്ടത്തോടെയുള്ള ബലിപെരുന്നാള്‍ കര്‍മങ്ങള്‍ അനുവദിക്കില്ല. പെരുന്നാള്‍ കര്‍മങ്ങള്‍ക്കായി ജില്ലാ ഭരണകൂടം മാര്‍ഗ നിര്‍ദേശങ്ങള്‍ പുറത്തിറക്കിയിട്ടുണ്ട്.

എറണാകുളം മേഖലയില്‍ നാല്‍പ്പതു ശതമാനം കൊവിഡ് ബാധിതരും ലക്ഷണങ്ങള്‍ പ്രകടിപ്പിക്കാത്തവരാണെന്ന് മന്ത്രി പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker