ഇതര സംസ്ഥാന തൊഴിലാളിക്ക് റോഡ് നിര്‍മാണകരാറുകാരുടെ ക്രൂര മര്‍ദനം

ആലപ്പുഴ: കുട്ടനാട് രാമന്‍ങ്കരയില്‍ ഇതര സംസ്ഥാന തൊഴിലാളിക്ക് ക്രൂര മര്‍ദനം. ചിക്കന്‍ സ്റ്റാളിലെ ജീവനക്കാരനായ അസം സ്വദേശി മൈക്കിളിനാണ് മര്‍ദനമേറ്റത്. ആലപ്പുഴ -ചങ്ങനാശ്ശേരി റോഡ് നിര്‍മാണകരാര്‍ തൊഴിലാളികളാണ് മര്‍ദിച്ചത്. കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം ഉണ്ടായത്.

ചിക്കന്‍ സ്റ്റാളിലേക്ക് എ.സി റോഡ് പുനര്‍നിര്‍മ്മാണ കരാറുകാര്‍ എത്തി ചിക്കന്‍ ആവശ്യപ്പെട്ടു. ചിക്കല്‍ ഡ്രസ്സ് ചെയ്തതിന് ശേഷം തൂക്കി നല്‍കണമെന്ന് കരാറുകാര്‍ ജീവനക്കാരനോട് പറഞ്ഞു. എന്നാല്‍ ലൈവ് ആയി ചിക്കന്‍ തൂക്കി ഡ്രസ്സ് ചെയ്ത് നല്‍കുകയാണ് പതിവെന്നും കടയുടമ ഇവിടെയില്ലെന്നും ജീവനക്കാരന്‍ പറഞ്ഞു.

തുടര്‍ന്ന് കരാറുകാര്‍ ജീവനക്കാരനോട് പ്രകോപിതനാവുകയും വളരെ ക്രൂരമായി മര്‍ദിക്കുകയായിരുന്നു. കടയുടമ എത്തിയതിനുശേഷം ജീവനക്കാരന്‍ മര്‍ദനവിവരം പറഞ്ഞു. തുടര്‍ന്ന് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതിനു ശേഷം പോലീസിന് പരാതി നല്‍കുകയായിരുന്നു. എന്നാല്‍ പ്രതികളെ കണ്ടെത്താനോ അവരെ വിളിച്ചുവരുത്തി ചോദ്യം ചെയ്യാനോ പോലീസ് തയാറായിട്ടില്ല.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News