വിഘ്നേഷിനെ ചേര്‍ത്ത് പിടിച്ച് പിറന്നാള്‍ കേക്ക് മുറിച്ച് നയന്‍താര; ആഘോഷമാക്കി താരങ്ങള്‍
തെന്നിന്ത്യന്‍ ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താരയുടെ 37ാം പിറന്നാളാണ് ഇന്ന്. സോഷ്യല്‍ മീഡിയയിലൂടെ നിരവധിപേരാണ് താരത്തിന് ആശംസറിയിച്ചെത്തിയിരിക്കുന്നത്. വിഘ്‌നേഷിനൊപ്പം കേക്ക് മുറിക്കുന്ന നയന്‍താരയുടെ വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലാകുന്നത്.
നയന്‍സിന് എങ്ങനെയാണ് വിഘ്‌നേഷ് പിറന്നാളാശംസകള്‍ അറിയിക്കുന്നത് എന്നറിയാനായിരുന്നു ആരാധകര്‍ ആകാംക്ഷയോടെ കാത്തിരുന്നത്. നയന്‍സിന്റെ പുതിയ സിനിമയായ ‘കാത്തു വാക്കുള രണ്ടു കാതല്‍’ എന്ന സിനിമയുടെ പോസ്റ്റര്‍ പങ്കുവെച്ചുകൊണ്ടാണ് വിഘ്‌നേഷ് പിറന്നാളാശംസകള്‍ അറിയിച്ചത്. പോസ്റ്റിന് താഴെ ‘ഹാപ്പി ബെര്‍ത്ത് ഡേ കണ്‍മണി, തങ്കമേ ആന്‍ഡ് മൈ എല്ലാമേ’ എന്ന് കുറിക്കുകയും ചെയ്തു.
Pure love 😍stay blessed Thalaivi#HBDLadySuperStarNayanthara #Nayanthara ❤️
Birthday Bash pic.twitter.com/vqqqOGojgs
— Nayanthara Trends (@TrendNayanthara) November 18, 2021
നയന്‍ എന്നെഴുതിയ വലിയ കേക്കും വിഘ്‌നേശ് നയന്‍സിനായി ഒരുക്കിയിരുന്നു. കേക്ക് മുറിക്കുന്ന നയന്‍താരയുടെ വീഡിയോ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. വിഘ്‌നേശിനെ കെട്ടിപിടിച്ചതിന് ശേഷമാണ് താരം കേക്ക് മുറിച്ചത്. വിഘ്‌നേശ് ശിവനുമായുള്ള വിവാഹനിശ്ചയം കഴിഞ്ഞെന്ന് അടുത്തിടെ ഒരു അഭിമുഖത്തില്‍ നയന്‍താര വെളിപ്പെടുത്തിയിരുന്നു.ഇന്‍സ്റ്റഗ്രാമിലൂടെ ആരാധകരോട് വിവാഹത്തെകുറിച്ച് വിഘ്‌നേശും പ്രതികരിച്ചിരുന്നു.
പൃഥ്വിരാജിനെ നായകനാക്കി അല്‍ഫോന്‍സ് പുത്രന്‍ സംവിധാനം ചെയ്യുന്ന ‘ഗോള്‍ഡ്’, അറ്റ്‌ലി-ഷാരൂഖ് ചിത്രം ‘ലയണ്‍’ എന്നിങ്ങനെയുള്ള സിനിമകളാണ് നയന്‍താരയുടെ വരാനിരിക്കുന്ന പ്രോജക്റ്റുകള്‍. ‘കാത്തു വാക്കുള രണ്ടു കാതല്‍’ ആണ് വിഘ്‌നേശിന്റെ പുതിയ സിനിമ. വിജയി സേതുപതി, നയന്‍താര, സാമന്ത എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
https://www.instagram.com/p/CWY5C2_BfH-/?utm_source=ig_web_copy_link