27.4 C
Kottayam
Thursday, June 4, 2026

ആഗോള വിപണിയിൽ എണ്ണവില കുത്തനെ ഇടിഞ്ഞു, അറിഞ്ഞ ഭാവം നടിയ്ക്കാതെ കേന്ദ്രവും എണ്ണക്കമ്പനികളും

Must read

മുംബൈ:യുഎസ് ഡോളറിന്റെ മൂല്യം ഉയരുന്നതും കൊവിഡ് -19 ഡെൽറ്റാ വേരിയന്റ് കേസുകളിലെ വർധനയും അന്താരാഷ്ട്ര ക്രൂഡ് നിരക്കിൽ വലിയ ഇടിവിന് കാരണമായി. ഈ ആഴ്ച ഇതുവരെ ക്രൂഡ് നിരക്കിൽ ഏഴ് ശതമാനത്തിന്റെ ഇടിവാണ് ദൃശ്യമായത്. വലിയ ഉപഭോക്താക്കളിൽ മുൻപന്തിയിലുളള ചൈനയുടെ വളർച്ച മന്ദ​ഗതിയിലായതും യുഎസ് സമ്പദ്‍വ്യവസ്ഥയുടെ വീണ്ടെടുക്കൽ മന്ദ​ഗതിയിൽ തുടരുന്നതും നിരക്കിടിവിന് ആക്കം കൂട്ടി.

വെസ്റ്റ് ടെക്സസ് ഇന്റർമീഡിയറ്റ് (ഡബ്ല്യുടിഐ) ക്രൂഡ് ബാരലിന് 0.77 ശതമാനം ഇടിഞ്ഞ് നിരക്ക് 63.01 ഡോളറിലെത്തി. ലണ്ടൻ ആസ്ഥാനമായുള്ള അന്താരാഷ്ട്ര ബെഞ്ച്മാർക്കായ ബ്രെന്റ് ക്രൂഡ് 0.78 ശതമാനം കുറഞ്ഞ് ബാരലിന് 65.93 ഡോളറിലേക്കും എത്തി. ഇതോടെ അന്താരാഷ്ട്ര നിരക്ക് 60 ഡോളറിന് താഴേക്ക് എത്തുമോ എന്ന ആശങ്ക വിപണിയിൽ ശക്തമാണ്.

പ്രധാനമായും ഡിമാൻഡ് ആശങ്കകളാണ് ക്രൂഡ് നിരക്കിലെ ഇടിവിന് കാരണം. NYMEX ക്രൂഡ് ബാരലിന് 63.5 ഡോളറിലേക്ക് ഇടിഞ്ഞു. അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് നിരക്ക് ഇടിയുന്നുണ്ടെങ്കിലും രാജ്യത്തെ പെട്രോൾ നിരക്കുകളിൽ എണ്ണക്കമ്പനികൾ മാറ്റം വരുത്തിയിട്ടില്ല. ഇന്ത്യയില്‍ ഡീസല്‍ വില കുറഞ്ഞിട്ടുണ്ട്. രണ്ടു ദിവസത്തിനിടെ ഡീസല്‍ വിലയില്‍ എണ്ണക്കമ്പനികള്‍ 42 പൈസയുടെ കുറവ് വരുത്തി. ജൂലൈ 15 നാണ് അവസാനമായി ഡീസല്‍ വില കൂട്ടിയത്. 33 ദിവസത്തിന് ശേഷമാണ് നിരക്ക് കുറച്ചത്. എന്നാല്‍ പെട്രോള്‍ വിലയില്‍ മാറ്റമില്ല.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

എറണാകുളത്ത് വയോധിക മരിച്ചു; എച്ച്1എൻ1 ബാധിച്ചെന്ന് സംശയം

കൊച്ചി∙ എറണാകുളത്ത് 75കാരി മരിച്ചത് എച്ച്1എൻ1 (പന്നിപ്പനി) ബാധിച്ചെന്ന് സംശയം. ഇടപ്പള്ളി സ്വദേശിനി കെ.ലളിതാംബികയാണ് ഇന്ന് പാലാരിവട്ടത്തെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. അതേസമയം, കൂടുതൽ പരിശോധനാഫലങ്ങൾ ലഭിച്ചാൽ മാത്രമേ ഇത് എച്ച്1എൻ1 ബാധിച്ചുള്ള...

‘നിരന്തരമായ പീഡനം’ യുവതിയുടെ മരണത്തിൽ ഭർത്താവിനെതിരെ പരാതിയുമായി കുടുംബം

മാനന്തവാടി: എടവക പള്ളിക്കലിൽ യുവതി മരിച്ച സംഭവത്തിൽ ഭർത്താവിനെതിരെ പരാതിയുമായി കുടുംബം. കുപ്പാടിത്തറ തെറ്റത്ത് അഫ്‌സില (27) എന്ന യുവതിയെ ആണ് തിങ്കളാഴ്ച ഉച്ചയോടെ താമസിക്കുന്ന ക്വാർട്ടേഴ്‌സിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. അഫ്‌സിലയുടെ...

ബംഗാളിൽ രാഷ്ട്രീയ നാടകങ്ങൾ തുടരുന്നു; തൃണമൂൽ പുറത്താക്കിയ എംഎൽഎ പ്രതിപക്ഷ നേതാവ്, മമതയുടെ പാർട്ടി പിളർന്നു

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ മമത ബാനർജിക്ക് കനത്ത തിരിച്ചടി. പാർട്ടിയിൽനിന്ന് പുറത്താക്കപ്പെട്ട എംഎൽഎയായ ഋതബ്രത ബാനർജിയെ പ്രതിപക്ഷ നേതാവായി സ്പീക്കർ തിരഞ്ഞെടുത്തു. ഇതോടെ മമത ബാനർജിക്ക് തൃണമൂൽ കോൺഗ്രസിന്റെ ചിഹ്നമടക്കമുള്ള രാഷ്ട്രീയ അസ്തിത്വം നഷ്ടപ്പെടുന്ന സാഹചര്യമൊരുങ്ങിയിരിക്കുകയാണ്....

കൊൽക്കത്ത മേയർ ഫിർഹാദ് ഹക്കിം രാജിവെച്ചു; പ്രതിസന്ധിയിലായി തൃണമൂൽ നേതൃത്വം

കൊൽക്കത്ത: മമത ബാനർജിയുടെ വിശ്വസ്തനും തൃണമൂൽ കോൺഗ്രസിന്റെ പ്രമുഖ നേതാവുമായ ഫിർഹാദ് ഹക്കിം കൊൽക്കത്ത മേയർ സ്ഥാനം രാജിവെച്ചു. ബംഗാളിൽ ബിജെപി സർക്കാർ അധികാരത്തിൽ വന്നതോടെ ഔദ്യോഗിക കൃത്യനിർവ്വഹണത്തിന് കടുത്ത തടസ്സങ്ങൾ നേരിടുന്നുണ്ടെന്ന്...

നെടുമങ്ങാട് ശിശുവധം: പ്രതി അഷ്കറിനെതിരെ സ്വന്തം കുടുംബത്തിന്റെ വെളിപ്പെടുത്തൽ; ആദ്യ ഭാര്യയെ മർദ്ദിച്ച് കോമയിലാക്കിയെന്നും പരാതി

തിരുവനന്തപുരം: തിരുവനന്തപുരം നെടുമങ്ങാട് ഒന്നര വയസ്സുകാരൻ അർഷിദ് ക്രൂരമായി കൊല്ലപ്പെട്ട കേസിൽ മുഖ്യപ്രതി അഷ്കറിനെതിരെ കൂടുതൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി സ്വന്തം കുടുംബം രംഗത്തെത്തി. ഇയാൾ കുഞ്ഞിനെ നിരന്തരം ക്രൂരമായി മർദ്ദിക്കാറുണ്ടായിരുന്നുവെന്ന് അഷ്കറിന്റെ അമ്മയും...

Popular this week