24.4 C
Kottayam
Wednesday, October 9, 2024

ഡി.വൈ.എഫ്.ഐയെ ഹൈജാക്ക് ചെയ്യാൻ ശ്രമം റഹിമിനും റിയാസിനുമെതിരെ സംസ്ഥാ സമ്മേളനത്തിൽ വിമർശനം

Must read

പത്തനംതിട്ട: ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനത്തിൽ (DYFI State Conference) മന്ത്രി മുഹമ്മദ് റിയാസിനും അഖിലേന്ത്യ അധ്യക്ഷൻ എഎ റഹീമിനും വിമർശനം. സംഘടനയിൽ വ്യക്തിപരമായി സ്വാധീനം ഉറപ്പിക്കാൻ രണ്ടും നേതാക്കളും ശ്രമിക്കുന്നുവെന്നാണ് ആക്ഷേപം. മുഹമ്മദ് റിയാസ്, എഎ റഹിം, എസ് സതീഷ് എന്നിവരടങ്ങുന്ന കോക്കസ് ആണ് സംഘടനയെ നയിക്കുന്നതെന്ന് പ്രതിനിധികൾ കുറ്റപ്പെടുത്തി. പ്രവർത്തന റിപ്പോർട്ടിൽ സംഘടനയുടെ പോരായ്മകളും വിമർശനങ്ങളും ഉൾപ്പെടുത്തിയിട്ടിലെന്നും ആരോപണം ഉയർന്നു. സംസ്ഥാന സമ്മേളനത്തിലെ പ്രവർത്തന റിപ്പോർട്ടിന്റെ പകർപ്പ് പുറത്തുവന്നു.

ഇന്നലെ രാവിലെ സംഘടന പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചതിന് ശേഷം നടന്ന പൊതുചർച്ചയിലാണ് പ്രതിനിധികൾ വിമർശനം ഉന്നയിച്ചത്. നേരത്തെ ജില്ലാ സമ്മേളനങ്ങളിലും എ.എ.റഹീമിനെതിരെ സമാനമായ വിമർശനം പലയിടത്തും ഉയർന്നിരുന്നു. ഒടുവിൽ സംസ്ഥാന സമ്മേളനത്തിലേക്ക് എത്തിയപ്പോൾ റഹീമിനെ കൂടാതെ മുൻ അഖിലേന്ത്യ അധ്യക്ഷൻ മുഹമ്മദ് റിയാസിനും നിലവിലെ സംസ്ഥാന അധ്യക്ഷൻ എസ്.സതീശനും സമാന വിമർശനം നേരിടേണ്ടി വന്നു. മൂന്ന് നേതാക്കളും ചേർന്നുള്ള കോക്കസ് സംഘടനയെ ഹൈജാക്ക് ചെയ്യാൻ ശ്രമിക്കുകയാണെന്നും വ്യക്തിപരമായ ആവശ്യങ്ങൾക്ക് സംഘടനയെ ഉപയോഗിക്കുന്ന നില വന്നെന്നും പ്രതിനിധികൾ കുറ്റപ്പെടുത്തി.

മുൻകാലങ്ങളിൽ സ്വയം വിമർശനം നടത്തിയിരുന്ന സംഘടനാ റിപ്പോർട്ടിൽ ഇക്കുറി അങ്ങനെയൊരു ആത്മപരിശോധന ഇല്ലെന്നും ചില പ്രതിനിധികൾ കുറ്റപ്പെടുത്തി. സംസ്ഥാനത്താകെയുള്ള ലഹരിമാഫിയയെ പ്രതിരോധിക്കാൻ കണ്ണൂരിൽ ഡിവൈഎഫ്ഐ നടത്തുന്ന പോരാട്ടം മറ്റു ജില്ലകളിലേക്കും വ്യാപിക്കണമെന്നും കഴിഞ്ഞ ദിവസം ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വികെ സനോജ് പറഞ്ഞിരുന്നു. എന്നാൽ പലയിടത്തും ലഹരിമാഫിയക്കാരും ഗുണ്ടാസംഘടനകളും സംഘടനയെ പ്രവർത്തനങ്ങൾക്ക് മറയാക്കുന്നുവെന്ന വിമർശനം ചർച്ചയിൽ ഉണ്ടായി. സംഘടനയുടെ പേരിൽ ചിലർ സ്വന്തം ആവശ്യങ്ങൾക്ക് സമൂഹമാധ്യമങ്ങളിൽ പ്രചാരണം നടത്തുന്ന നിലയുണ്ടെന്നും വിമർശനം ഉയർന്നു,

തിരുവനന്തപുരത്ത് ക്വട്ടേഷൻ ലഹരി സംഘങ്ങളുമായി ബന്ധമുണ്ടെന്ന ആരോപണം നേരിട്ട ചാല ബ്ലോക്ക് കമ്മിറ്റി പിരിച്ചു വിട്ടിട്ടും സംഘടനക്കുള്ളിൽ ക്വട്ടേഷൻ പിടിമുറുക്കുന്നതായി പ്രതിനിധികൾ ആക്ഷേപം ഉന്നയിച്ചു. ഡിവൈഎഫ്ഐയുടെ പേര് മറയാക്കി ചിലയിടങ്ങളിൽ സാമൂഹിക വിരുദ്ധർ സംഘടനയിൽ പ്രവർത്തിക്കുന്നുണ്ട്. പല തവണ ഇത് കണ്ടെത്തിയിട്ടും തെറ്റുകൾ ആവർത്തിക്കപ്പെടുകയാണെന്നും പ്രതിനിധികൾ വിമർശനം ഉന്നയിച്ചു.

ഡിവൈഎഫ്ഐയുടെ പതിനഞ്ചാമത് സംസ്ഥാന സമ്മേളനം ഇന്നലെയാണ് പത്തനംതിട്ടയിൽ തുടങ്ങിയത്. സമ്മേളന നഗരിയിൽ സംസ്ഥാന പ്രസിഡന്റ് എസ് സതീഷ് പതാക ഉയർത്തി. എഴുത്തുകാരനും ഇടത് സഹയാത്രികനുമായ സുനിൽ പി.ഇളയിടം പ്രതിനിധി സമേളനം ഉദ്ഘാടനം ചെയ്തു. സംസ്ഥാന – കേന്ദ്ര കമ്മിറ്റി അംഗങ്ങളടക്കം 609 പേരാണ് മൂന്ന് ദിവസത്തെ സമ്മേളനത്തിൽ പങ്കെടുക്കുന്നത്. പ്രായപരിധി കർശനമാക്കുന്നതോടെ നിലവിലെ ഭാരവാഹികളിൽ പകുതിയിലധികം ആളുകളും ഒഴിയും. സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് വി കെ സനോജ് തുടരും .30 ന് നടക്കുന്ന സമാപന സമ്മേളനവും യുവജന റാലിയും സിപിഎം പിബി അംഗം ബൃന്ദ കാരാട്ട് ഉദ്ഘാടനം ചെയ്യും

https://fb.watch/cH4soSbBuN/

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ജമ്മുകശ്മീർ പിടിച്ച് ഇന്ത്യ സഖ്യം; മത്സരിച്ച 2 സീറ്റുകളിലും വിജയിച്ച് ഒമർ അബ്ദുള്ള, വീണ്ടും മുഖ്യമന്ത്രിയാകും, സി.പി.എമ്മിന് അഞ്ചാം വട്ടവും എം.എൽ.എ

ശ്രീനഗർ: ജമ്മു കശ്മീരില്‍ ഒമര്‍ അബ്ദുള്ള മുഖ്യമന്ത്രിയാകും. ജമ്മുമേഖലയിലെ സീറ്റുകളില്‍ കൂടി വിജയിച്ചാണ് നാഷണല്‍ കോണ്‍ഫറന്‍സ് വ്യക്തമായ ആധിപത്യം നേടിയത്. ബിജെപിയും കോണ്‍ഗ്രസും നേരിട്ട് ഏറ്റുമുട്ടിയ ഹിന്ദു ഭൂരിപക്ഷ മേഖലകളില്‍ ബിജെപിക്ക് മുന്നേറ്റമുണ്ടാക്കാനായി....

കൊച്ചിയിൽ ലോറിക്കുപിന്നിൽ കാറിടിച്ച് യുവതി മരിച്ചു, ഭർത്താവും മകനും ചികിത്സയിൽ

കൊച്ചി: കൊച്ചിയിൽ ലോറിക്ക് പിന്നിൽ കാറിടിച്ചുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ യുവതി മരിച്ചു. മല്ലപ്പള്ളി സ്വദേശിനി രശ്മിയാണ് മരിച്ചത്.രശ്മിയുടെ ഭർത്താവ് പ്രമോദും മകൻ ആരോണും ചികിത്സയിലാണ്. പുലർച്ചെയാണ് കുമ്പളം ടോൾ പ്ലാസക്ക് സമീപം...

കേക്ക് കഴിച്ച് അഞ്ചുവയസുകാരൻ മരിച്ചു, മാതാപിതാക്കൾ ഐസിയുവിൽ; ഭക്ഷ്യവിഷബാധയെന്ന് സംശയം

ബെംഗളൂരു: അഞ്ചുവയസുകാരന്‍ മരിച്ചത് കേക്കില്‍ നിന്നും ഭക്ഷ്യവിഷബാധയേറ്റെന്ന് സംശയം. കുട്ടിയുടെ മാതാപിതാക്കള്‍ കെംപെഗൗഡ ആശുപത്രിയിലെ ഐസിയുവില്‍ അത്യാസന്ന നിലയില്‍ തുടരുകയാണ്. സ്വിഗ്ഗിയില്‍ ഡെലിവറി ബോയ് ആയി ജോലി ചെയ്യുന്ന ബാല്‍രാജുവിന്റെയും നാഗലക്ഷ്മിയുടെയും മകനാണ്...

കോഴിക്കോട്ട് കെഎസ്‌ആർടിസി ബസ് പുഴയിലേക്ക് മറിഞ്ഞു;രണ്ട് മരണം, നിരവധി പേർക്ക് പരിക്ക്

കോഴിക്കോട്: പുല്ലൂരാംപാറയിൽ കെ എസ് ആർ ടി സി ബസ് പുഴയിലേക്ക് മറിഞ്ഞ് രണ്ട് മരണം.ഗുരുതരമായി പരിക്കേറ്റ് തിരുവമ്പാടി ലിസ ആശുപത്രിയിലെത്തിച്ച സ്ത്രീയും മരിച്ചു. ആനക്കാംപൊയിൽ സ്വദേശിനി ത്രേസ്യാമ്മ (75) ആണ് മരിച്ചത്. നേരത്തെ...

ബ്രായുടെ മുകളിൽ ടോപ്പ്‌ ധരിക്കാൻ മറന്നുപോയോയെന്ന് അച്ഛൻ; ഇത് ബ്രായല്ല, ബ്രാലെറ്റാണെന്ന് അലാന

മുംബൈ:സോഷ്യല്‍ മീഡിയയിലെ കണ്ടന്റ് ക്രിയേറ്റര്‍മാരുടെ കഥ പറയുന്ന 'ദി ട്രൈബ്' എന്ന സീരീസ് അടുത്തിടെയാണ് പ്രൈം വീഡിയോയില്‍ പ്രദര്‍ശിപ്പിക്കാന്‍ തുടങ്ങിയത്. നടന്‍ ചങ്കി പാണ്ഡെയുടെ സഹോദരപുത്രിയും നടി അനന്യ പാണ്ഡെയുടെ കസിനുമായ അലാന...

Popular this week