23.9 C
Kottayam
Thursday, June 4, 2026

'ഇവരൊക്കെ തമിഴന്‍ ആയിരുന്നോ? ഇവര്‍ക്കൊന്നും കേരളത്തില്‍ വോട്ടില്ലേ'; തമിഴ്‌നാട്ടില്‍ വോട്ടുചെയ്ത മലയാളി താരങ്ങള്‍ക്കെതിരെ വിമര്‍ശനം; വ്‌ലോഗര്‍ക്ക് മറുപടി നല്‍കി കാളിദാസ് ജയറാം

Must read

ചെന്നൈ: തമിഴ്നാട് നിയമസഭ തെരഞ്ഞെടുപ്പില്‍ മലയാളികളായ പ്രമുഖ താരങ്ങള്‍ വോട്ട് രേഖപ്പെടുത്തിയതിന് പിന്നാലെ സമൂഹമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചകള്‍ക്കാണ് വഴിതുറന്നത്. ജയറാം, ദുല്‍ഖര്‍ സല്‍മാന്‍ തുടങ്ങിയ മുന്‍നിര താരങ്ങള്‍ ചെന്നൈയിലെ പോളിംഗ് ബൂത്തുകളില്‍ വോട്ട് ചെയ്യാനെത്തിയ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ്, ‘മലയാളി താരങ്ങള്‍ എന്തിനാണ് തമിഴ്നാട്ടില്‍ വോട്ട് ചെയ്യുന്നത്’ എന്ന ചോദ്യവുമായി ഒരു വിഭാഗം രംഗത്തെത്തിയത്.

തമിഴ്നാട്ടില്‍ വോട്ട് ചെയ്തതിനെ പരിഹസിച്ച വ്‌ലോഗര്‍ക്ക് നടന്‍ കാളിദാസ് ജയറാം നല്‍കിയ മറുപടിയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. താന്‍ വര്‍ഷങ്ങളായി ചെന്നൈയില്‍ താമസിക്കുന്ന വ്യക്തിയാണെന്നും എവിടെയാണോ താമസം അവിടെയാണ് വോട്ട് ചെയ്യുന്നതെന്നും കാളിദാസ് വ്യക്തമാക്കി. ‘ഞാന്‍ ചെന്നൈയില്‍ താമസിക്കുന്ന ആളാണ്! അത്രയേ ഉള്ളൂ. ഞാന്‍ എവിടെയാണോ താമസിക്കുന്നത് അവിടെയാണ് വോട്ട് ചെയ്യുന്നത്.’ – കാളിദാസ് ജയറാം കുറിച്ചു. ഭാര്യ പാര്‍വ്വതിക്കും കാളിദാസിനും മരുമകള്‍ തരിണിക്കുമൊപ്പമാണ് ജയറാം വോട്ട് ചെയ്യാനെത്തിയത്. തരിണിയുടെ കന്നി വോട്ടായിരുന്നു ഇതെന്നും ജയറാം മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

- Advertisement -

താരങ്ങള്‍ തമിഴ്നാട്ടില്‍ വോട്ട് രേഖപ്പെടുത്തിയതിനെതിരെ ഇന്‍സ്റ്റഗ്രാമിലും ഫേസ്ബുക്കിലും വലിയ രീതിയിലുള്ള സൈബര്‍ ആക്രമണമാണ് നടക്കുന്നത്. താരങ്ങള്‍ക്ക് കേരളത്തേക്കാള്‍ താല്‍പ്പര്യം തമിഴ്നാടിനോടാണെന്നും, പണം കേരളത്തില്‍ നിന്ന് സമ്പാദിച്ച് തമിഴ്നാട്ടില്‍ ചെലവാക്കുന്നു എന്നുമാണ് പ്രധാന വിമര്‍ശനം. ജയറാമും കാളിദാസും ധരിച്ച വസ്ത്രത്തിന്റെ നിറം നോക്കി അവര്‍ നടന്‍ വിജയ്യുടെ പാര്‍ട്ടിയായ ടി.വി.കെ (TVK) അനുഭാവികളാണോ എന്നുവരെ ആരാധകര്‍ ചോദിക്കുന്നുണ്ട്.

- Advertisement -

‘ഇവര്‍ക്ക് കേരളത്തേക്കാള്‍ താല്‍പര്യം തമിഴ്‌നാടിനോടാമെന്ന് തോന്നുന്നു’, ‘ഇവരൊക്കെ തമിഴന്‍ ആയിരുന്നോ?’, ‘അപ്പോള്‍ ഇവര്‍ക്കൊന്നും കേരളത്തില്‍ വോട്ടില്ലേ’, ‘കാളിദാസിന്റെ ഷര്‍ട്ട് കണ്ടിട്ട് ടി.വി.കെ ആണെന്ന് തോന്നുന്നല്ലോ’, ‘പണം ഇവിടെ നിന്ന് വലിച്ചു തമിഴ്‌നാട്ടില്‍ ചെലവ് ആക്കും’- എന്നൊക്കെയാണ് ജയറാമിനും കാളിദാസിനുമെതിരെ സോഷ്യല്‍ മീഡിയയില്‍ നിറയുന്ന കമന്റുകള്‍

- Advertisement -

ദുല്‍ഖര്‍ സല്‍മാന്‍, റഹ്‌മാന്‍, കീര്‍ത്തി സുരേഷ്, ഉര്‍വ്വശി തുടങ്ങിയവരും ചെന്നൈയിലെ വിവിധ ബൂത്തുകളില്‍ വോട്ട് രേഖപ്പെടുത്തിയിരുന്നു. വര്‍ഷങ്ങളായി ചെന്നൈയില്‍ സ്ഥിരതാമസമാക്കിയവരാണ് ഈ താരങ്ങളെല്ലാം. ഇന്ത്യന്‍ നിയമപ്രകാരം ഒരാള്‍ക്ക് താന്‍ താമസിക്കുന്ന സ്ഥലത്തെ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാനും വോട്ട് ചെയ്യാനും അവകാശമുണ്ട് എന്ന വസ്തുത നിലനില്‍ക്കെയാണ് ഈ വൈകാരികമായ പ്രതികരണങ്ങള്‍ ഉയരുന്നത്. മെയ് 4-നാണ് തമിഴ്നാട് തിരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനം. ഡി.എം.കെ സഖ്യവും എ.ഐ.എ.ഡി.എം.കെ സഖ്യവും തമ്മിലുള്ള ശക്തമായ പോരാട്ടത്തിനൊപ്പം നടന്‍ വിജയ്യുടെ രാഷ്ട്രീയ പ്രവേശനവും ഈ തിരഞ്ഞെടുപ്പിനെ ഏറെ ശ്രദ്ധേയമാക്കിയിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

കര്‍ണാടകയില്‍ ഇനി ഡി കെ ശിവകുമാര്‍ യുഗം! മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു; ജി പരമേശ്വര ഉപമുഖ്യമന്ത്രി

ബംഗളൂരു: കന്നഡ രാഷ്ട്രീയത്തില്‍ ഇനി ഡി കെ ശിവകുമാര്‍ യുഗം. കര്‍ണാടകയില്‍ ഡി.കെ ശിവകുമാര്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ടേം വ്യവസ്ഥയില്‍ സിദ്ധരാമയ്യ സ്ഥാനമൊഴിഞ്ഞതിന് പിന്നാലെയാണ് ഉപമുഖ്യമന്ത്രിയായിരുന്ന ഡി.കെ ശിവകുമാര്‍ സ്ഥാനമേറ്റെടുക്കുന്നത്....

കൊല്ലത്തെ വയോധികന്റെ കൊലപാതകം; പ്രതി പിടിയിൽ, സീരിയൽ കില്ലർ എന്ന് സംശയം

കൊല്ലം: കൊല്ലം സിറ്റി പോലീസ് കമ്മിഷണർ ഓഫീസിന് തൊട്ടടുത്ത് വെച്ച് വയോധികനെ ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ തമിഴ്‌നാട് സ്വദേശിയായ പ്രതിയെ പോലീസ് സംഘം പിടികൂടി. തമിഴ്‌നാട്ടിലെ തക്കല സ്വദേശിയായ വിജു സുരേഷ് എന്നയാളാണ്...

തൃണമൂൽ കൈയടക്കിയ കോളേജ് യൂണിയൻ ഓഫീസിൽ ഒരുകോടി രൂപ,തോക്ക്, ഗർഭനിരോധന ഉറകൾ; ശീതീകരിച്ച കിടപ്പുമുറികളും

കൊൽക്കത്ത: പ്രസിദ്ധമായ കൊൽക്കത്തയിലെ സുരേന്ദ്രനാഥ് കോളേജിലെ വിദ്യാർഥി യൂണിയന്റെ ഓഫീസ് മുറിയിൽനിന്ന് ഒരുകോടിയിലേറെ രൂപയും ആയുധങ്ങളും മദ്യക്കുപ്പികളും ഉൾപ്പെടെ കണ്ടെടുത്തു. സുവേന്ദു അധികാരിയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാരിന്റെ നിർദേശപ്രകാരം അധികൃതർ നടത്തിയ പരിശോധനയിലാണ്...

കുവൈത്ത് വിമാനത്താവളത്തിന് നേരെ ഇറാന്റെ മിസൈൽ-ഡ്രോൺ ആക്രമണം; ഒരാൾ കൊല്ലപ്പെട്ടു, സർവീസുകൾ നിർത്തിവെച്ചു

കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ഇറാൻ നടത്തിയ മിസൈൽ-ഡ്രോൺ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടതായി കുവൈത്ത് വിദേശകാര്യ മന്ത്രാലയം ഔദ്യോഗികമായി സ്ഥിരീകരിച്ചു. മേഖലയിൽ വൻ യുദ്ധഭീതി വിതച്ചുകൊണ്ട് അതീവ വിനാശകരമായ രീതിയിലാണ്...

ആറ് മുറികൾക്ക് പകരം പ്രവർത്തിച്ചത് 25 മുറികൾ,മെത്തകൾ വിരിച്ച് ജീവൻ കാത്ത്‌ നാട്ടുകാർ, ഡൽഹി ഹോട്ടൽ തീപ്പിടിത്തത്തിൽ കരിഞ്ഞമർന്നത് 21 ജീവിതങ്ങൾ; വെന്തുമരിച്ചതിലധികവും വിദേശികൾ

ന്യൂഡൽഹി: ഡൽഹിയിലെ ഹൗസ് റാണിയിലുള്ള ഫ്ലറിഷ് സ്റ്റേ ഹോട്ടലിലുണ്ടായ അതിഭീകരമായ തീപ്പിടിത്തത്തിൽ 21 പേരുടെ ജീവൻ നഷ്ടപ്പെട്ട സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവരുന്നു. അപകടത്തിൽപ്പെട്ട് മരണപ്പെടുകയും പരിക്കേൽക്കുകയും ചെയ്തവരിൽ ഭൂരിഭാഗവും വിദേശികളാണെന്നാണ് ഏറ്റവും...

Popular this week