ബംഗാൾ: മൂന്നാമതും പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തിരിക്കുകയാണ് മമത ബാനർജി. എന്നാൽ മമത സർക്കാരിന്റെ മൂന്നിലൊന്നു എംഎൽഎമാരും ക്രിമിനൽകേസ് പ്രതികളാണെന്ന് റിപ്പോർട്ട്.
ഇത്തവണത്തെ നിയമസഭാ തെരഞ്ഞെടുപ്പിൽ ഫലം പ്രഖ്യാപിച്ച 292 മണ്ഡലങ്ങളിലായി ആകെ ജയിച്ചവരിൽ 142 എംഎൽഎ മാരും അതായത്, സംസ്ഥാനത്ത് 49 ശതമാനം ജനപ്രതിനിധികളും ക്രിമിനൽ കേസുകളിലെ പ്രതികളാണെന്നാണ് റിപ്പോർട്ട് പോൾ റൈറ്റ് ഗ്രൂപ്പ് അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസിന്റെ റിപ്പോർട്ടിലാണ് ഈ വെളിപ്പെടുത്തൽ.
തെരഞ്ഞെടുക്കപ്പെട്ട തൃണമൂലിന്റെ 213 എംഎൽഎമാരിൽ 73 പേർക്കതിരെ ഗുരുതര ക്രിമിനൽ കുറ്റാരോപണങ്ങൾ ഉണ്ട്. 91 പേരാണ് ഗുരതരമായതും അല്ലാത്തതുമായി ആകെ ക്രിമിനൽ കേസുകളിൽ പ്രതികളായിരിക്കുന്നത്.
ബിജെപി എംഎൽമാരുടെ കണക്കുകളെടുക്കുമ്പോൾ വിജയിച്ച 77 പേരിൽ 50 പേർക്കെതിരെയും ഇത്തരത്തിൽ ക്രിമിനൽ കേസുണ്ടെന്നാണ് കണക്ക്. അതായത് 65 ശതമാനത്തോളം പേർക്കെതിരെ കേസുകളുണ്ടെന്ന് റിപ്പോർട്ട് പറയുന്നു.
ഫലം പ്രഖ്യാപിച്ച 292 മണ്ഡലങ്ങളിലായി ആകെ ജയിച്ചവരിൽ 142 എംഎൽഎ മാരും അതായത്, സംസ്ഥാനത്ത് 49 ശതമാനം ജനപ്രതിനിധികളും ക്രിമിനൽ കേസുകളിലെ പ്രതികളാണെന്നാണ് റിപ്പോർട്ട്. കൊലപാതകം, കൊലപാതകശ്രമം, തട്ടിക്കൊട്ടുപോക്ക്, സ്ത്രീകൾക്കെതിരായ അതിക്രമം എന്നീ കുറ്റകൃത്യങ്ങളാണ് ഇവർക്കെതിരെ ചുമത്തപ്പെട്ടിരിക്കുന്നത്. 2016-ൽ 293 ൽ 107 പേരാണ് ക്രിമിനൽ കേസിൽ പ്രതികളായി ഉണ്ടായിരുന്നത്.