CricketEntertainmentNationalNewsSports

പ്രണയിച്ചു വിവാഹം കഴിച്ച ബാല്യകാല സഖികൂടിയായ പ്രിയപത്നിക്ക് കൂട്ടുകാരനിൽ അവിഹിത ഗർഭം, വീട്ടിലെയും ടീമിലെയും ഇടം കരസ്ഥമാക്കി മുരളി വിജയ്, ദിനേശ് കാർത്തിക്കിൻ്റെ അവിശ്വസനീയമായ തിരിച്ചുവരവ്, പിന്നിൽ മലയാളി താരം, കുറിപ്പ് വൈറൽ

ബംഗലുരു:കരിയറിലെ ഏറ്റവും മികച്ച ഫോമിലൂടെയാണ് ഇന്ത്യയുടെ വെറ്ററന്‍ വിക്കറ്റ് കീപ്പര്‍ ദിനേശ് കാര്‍ത്തിക് കടന്നുപോവുന്നത്. തന്റെ കാലം അവസാനിച്ചു എന്ന് പറഞ്ഞ ഹേറ്റേഴ്സിന്റെ മുന്നിൽ ഒന്നും അവസാനിച്ചിട്ടില്ല എല്ലാം തുടങ്ങിയിട്ടേ ഉള്ളു എന്ന് പറയുന്ന ഇന്നിങ്‌സുകളാണ് താരം കളിക്കുന്നത്. ആറു ഇന്നിങ്‌സുകളില്‍ അഞ്ചിലും നോട്ടൗട്ടായി നിന്ന കാര്‍ത്തിക് 197 റണ്‍സ് സ്‌കോര്‍ ചെയ്തിരിക്കുന്ന താരം മികച്ച സ്ട്രൈക്ക് റേറ്റിലാണ് കളിക്കുന്നത്. ഇപ്പോഴിതാ താരത്തിന്റെ മികച്ച പ്രകടനത്തിന്റെ കാരണത്തെക്കുറിച്ച് പറയുകയാണ് ദിനേശ് കാർത്തിക്ക്.

“മെഗാ ലേലത്തില്‍ ആര്‍സിബി വാങ്ങിയതിനു ശേഷം സഞ്ജയ് ഭായ് സംസാരിച്ചിരുന്നു. ഡികെ നിങ്ങള്‍ ഫിനിഷറുടെ റോളിലായിരിക്കും കളിക്കുകയെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ഞങ്ങള്‍ക്കു എബിയെ നഷ്ടമായിക്കഴിഞ്ഞു. അദ്ദേഹത്തിനു പകുതി കഴിവുള്ള ഒരാളെപ്പോലും കണ്ടെത്തി പകരക്കാരനാക്കാന്‍ കഴിയില്ല. അതുകൊണ്ടു തന്നെ രണ്ട്- മൂന്ന് കളിക്കാരെ ഞങ്ങള്‍ എബിഡിയുടെ റോളില്‍ പരീക്ഷിച്ചു നോക്കും. എബി അത്ര മികച്ച പ്ലെയറാണ്. ആ കോൾ വന്നതോടെ ഞാൻ കഠിനമായി പരിശീലനം ആരംഭിച്ചു, അതിന്റെ ഫലമാണ് ഇപ്പോൾ എനിക്ക് കിട്ടുന്നത്. എന്റെ ചെറിയ ലക്ഷ്യം മാത്രമാണ് ബാംഗ്ലൂർ ടീമിനായിട്ടുള്ള പ്രകടനം. വലിയ ലക്ഷ്യം ഇന്ത്യൻ ടീമാണ്.”

5.5 കോടി രൂപയ്ക്കു ആര്‍സിബി അദ്ദേഹത്തെ തങ്ങളുടെ കൂടാരത്തിലേക്കു കൊണ്ടുവരികയായിരുന്നു. കഴിഞ്ഞ സീസണുകളിൽ ഒകെ മോശം പ്രകടനത്തിന്റെ പേരിൽ പഴി കേട്ട കാർത്തിക്കിന്റെ ഗംഭീര തിരിച്ചുവരവാണ് ക്രിക്കറ്റ് ലോകം ഈ സീസണിൽ കണ്ടത്.ഈ വർഷത്തെ ടി20 ലോകകപ്പിൽ താരം ടീമിലും ഉണ്ടാകുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

ദിനേശ് കാർത്തിക്കിൻ്റെ വ്യക്തി ജീവിതം ക്രിക്കറ്റ് ജീവിതം എന്നിവയുമായി ബന്ധപ്പെട്ടുള്ള കുറിപ്പ് സമൂഹമാധ്യമങ്ങളിൽ വൈറലാണ്

പോസ്റ്റിൻ്റെ പൂർണ്ണരൂപമിങ്ങനെ:

DK💖
പ്രണയിച്ചു വിവാഹം കഴിച്ച ബാല്യകാല സഖികൂടിയായ പ്രീയപത്നിക്ക്, തന്റെ സഹപ്രവർത്തകനുമായി extra marital affair ഉണ്ടെന്ന സത്യം, ഒരു വ്യക്തി അറിയാതെ പോവുകയും, എന്നാൽ അയാൾ ജോലി ചെയ്യുന്ന സ്ഥലത്ത് എല്ലാവർക്കും ആ ബന്ധത്തെ കുറിച്ച് അറിയുകയും ചെയ്യുന്ന ഒരു അവസ്ഥയെ കുറിച്ച് ആലോചിച്ചു നോക്കിക്കേ. താൻ പരിഹസിക്കപ്പെടുകയാണെന്ന് പോലും തിരിച്ചറിയാതെ, തന്റെ ജോലി സ്ഥലത്ത് പലരുടെയും മുനവെച്ചുള്ള പരിഹാസങ്ങൾക്ക് എത്രയോ തവണ അയാൾ പാത്രമായിട്ടുണ്ടാവാം.

തന്റെ പത്നി ഗർഭിണിയാണെന്നും അവളുടെ വയറ്റിൽ വളരുന്ന കുട്ടിയുടെ അച്ഛൻ തന്റെ സഹപ്രവർത്തകനാണെന്നും പത്നിയുടെ വായിൽ നിന്ന് കേൾക്കേണ്ടി വരുന്ന ഒരു മനുഷ്യന്റെ അവസ്ഥയെ കുറിച്ചോർത്തു നോക്കിക്കേ.

ഈ അവസ്ഥയിലൂടെ എല്ലാം കടന്നുപോയ ഒരു മനുഷ്യനുണ്ട്. പ്രൊഫഷണൽ ലൈഫിലും, പേഴ്സണൽ ലൈഫിലും ഒരുപോലെ അപമാനിതനായ ഒരു മനുഷ്യൻ. അയാളുടെ പേര് ദിനേശ് കാർത്തിക് എന്നാണ്.

DK യുടെ ജീവത്തിത്തിലെ വില്ലന്റെ പേര് മുരളി വിജയ് എന്നായിരുന്നു. DK ക്യാപ്റ്റനായിരുന്ന തമിഴ്നാട് രഞ്ജി ടീമിലെ സഹകളിക്കാരൻ. ആദ്യം മുരളി വിജയ്, DK യുടെ പത്നിയെ സ്വന്തമാക്കി, പിന്നലെ തമിഴ്നാട് രഞ്ജി ടീമിന്റെ ക്യാപ്റ്റൻസി. ചെന്നൈയ്ക്കു ഒരു IPL ടീം ഉണ്ടായപ്പോൾ, മുരളി വിജയ് അവിടെ മിന്നും താരമായി. ഒരു കാലത്ത് DK യ്ക്ക് സ്വന്തമായിരുന്ന ഇന്ത്യൻ ടെസ്റ്റ്‌ ടീമിലെ ഓപ്പണറുടെ സ്ഥാനവും മുരളി വിജയ് സ്വന്തമാക്കി.

പേഴ്‌സണൽ ലൈഫിലും, പ്രൊഫഷണൽ ലൈഫിലും എല്ലാം നഷ്ടപെട്ട് അപമാനിതനായ DK ഒരുപക്ഷെ രാമായണത്തിലെ വൈദ്ദേഹിയെ പോലെ ഭൂമി പിളർന്നു അന്തർധാനം ചെയ്യാൻ സാധിച്ചിരുന്നെങ്കിലെന്നു ഒരുവേള ആഗ്രഹിച്ചിരുന്നിരിക്കാം.

താളം തെറ്റിയ DK യുടെ ജീവിതത്തിനെ നേർവഴിയിലേക്ക് നയിക്കാൻ, റിക്കി പോണ്ടിങ്ങിന്റെ ജീവിതത്തിലെ റിയാന ക്യാൻറ്ററിനെ പോലെ, ആൻഡ്രേ അഗാസിയുടെ ജീവിതത്തിലെ സ്റ്റെഫി ഗ്രാഫിനെ പോലെ, മാലാഖയെ പോലൊരു പെണ്ണ് അയാളുടെ ജീവിതത്തിലേക്ക് കടന്നു വന്നു. ദീപിക പള്ളിക്കൽ . ഇന്ത്യയുടെ നാഷണൽ സ്‌ക്വാഷ് പ്ലയെർ.

ദീപികയുടെ പ്രചോദനത്താൽ, DK ജീവിതത്തിലേക്ക് തിരിച്ചു വന്നു. ആഭ്യന്തര ക്രിക്കറ്റിൽ മികച്ച പ്രകടനങ്ങൾ നടത്തി, ഇന്ത്യൻ വൈറ്റ് ബോൾ ടീമിൽ തിരികെയ്യെത്തി. നിദാസ് ട്രോഫി ഫൈനലിൽ എന്നെന്നും ഓർമ്മിക്കാനൊരു ഇന്നിങ്സ് കളിച്ചു. 2019 ലെ ODI വേൾസ് കപ്പിനുള്ള ഇന്ത്യൻ ടീമിൽ ഇടം നേടി.

എന്നാൽ പ്രായവും, IPL ലെ ഫോമും DK യ്ക്ക് എതിരായിരുന്നു. ധോണിയുടെ പിൻഗാമി എന്ന നിലയിലേക്കുള്ള റിഷഭ് പന്തിന്റെ വളർച്ചയും അയാളുടെ പ്രതീക്ഷകളുടെ വാതിലുകൾ കൊട്ടിയടച്ചു.

അയാളുടെ ജീവിത പങ്കാളിയായി മാറികഴിഞ്ഞിരുന്ന ദീപിക അവിടെയും അയാളുടെ വഴികാട്ടിയായി. അയാളുടെ ഇരട്ട കുട്ടികൾക്ക് ജന്മം നൽകിയ ശേഷം, കളിക്കളത്തിൽ തിരികെയെത്തി 2022 ലെ വേൾഡ് ചാമ്പ്യൻഷിപ്പിൽ ഇരട്ട സ്വർണ്ണങ്ങൾ നേടി, അസാധ്യമായതൊന്നുമില്ലെന്ന്‌ അവർ അയാൾക്ക്‌ കാണിച്ചു കൊടുത്തു.

ദീപശിഖയിൽ നിന്ന് പകർന്നു കിട്ടിയ അഗ്നിനാളം പോലെ ദീപികയുടെ നേട്ടം അയാളിൽ ഒരു ഉൽപ്രേരകമായി വർത്തിച്ചു. അഞ്ചര കോടി രൂപയ്ക്കു തന്നെ സ്വന്തമാക്കിയ RCB യ്ക്ക് വേണ്ടി അയാൾ കായ്കൽപ്പം ചെയ്ത് ജരാനരകൾ ഉപേക്ഷിച്ച് യുവത്വം വീണ്ടെടുത്തു.

ഇരുപത്തിയൊന്നിന്റെ ചുറുചുറുക്കോടെ അയാൾ RCB യുടെ ചുവപ്പും കറുപ്പും കലർന്ന ജഴ്സിയിൽ ക്രീസിൽ താണ്ടവമാടിയപ്പോൾ, ഏത് ലക്ഷ്യവും അയാൾക്ക്‌ മുൻപിൽ ചെറുതാണ് എന്ന് ക്രിക്കറ്റ് ലോകത്തിന് തോന്നി തുടങ്ങി. ഓസ്ട്രേലിയിലേക്ക് പറക്കുന്ന ഇന്ത്യൻ ലോകകപ്പ് ടീമിൽ ഫിനിഷറായി തന്റെ പേര് അയാൾ ആലേഖനം ചെയ്ത് കൊണ്ടിരിക്കുകയാണ്.

അയാൾക്ക്‌ പ്രചോദനമായി, കരുത്തായി ദീപിക കൂടെതന്നെയുണ്ട്. പഴമൊഴി പറയുന്നതുപോലെ, വിജയിച്ച പുരുഷന്റെ പിന്നിൽ നിൽക്കുന്ന സ്ത്രീയായിട്ടല്ല. വിജയിക്കുന്ന പുരുഷന്റെ കൈപിടിച്ച് വഴികാട്ടി കൂടെ നിൽക്കുന്ന സ്ത്രീയായിട്ട്.

History tells “Behind every sucessfull man, there is a woman”. History was wrong.
“Woman is not behind the man, she is with him.. holding his hand.. Inspiring him to success.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker