ക്രിക്കറ്റ് താരം ബൈക്കപകടത്തില്‍ മരിച്ചു

കട്ടപ്പന:ക്രിക്കറ്റ് താരം ബൈക്കപകടത്തില്‍ മരിച്ചു. കേരള ക്രിക്കറ്റ് താരം നിര്‍മല്‍ ആണ് മരിച്ചത്. ബൈക്കുകള്‍ കൂട്ടിയിടിച്ചായിരുന്നു അപകടം. .കട്ടപ്പന വലിയപാറ വള്ളോമാലില്‍ നിര്‍മല്‍ ജെയ്‌മോന്‍ (19) ആണ് മരിച്ചത്. ചൊവ്വാഴ്ച്ച രാത്രി 8. 30 ന് മുട്ടം കുരുശുപള്ളിക്കവലയിലാണ് സംഭവം.കട്ടപ്പന ഐ ടി ഐ വിദ്യാര്‍ത്ഥിയായിരുന്നു നിര്‍മ്മല്‍. തൊടുപുഴ മണക്കാട് സ്‌കൂളിലാണ് നിര്‍മ്മലിന്റെ പ്ലസ്ടു പഠനം. മണക്കാട് സ്‌കൂളില്‍ പ്ലസ്ടു വിന്റെ ഒരു വിഷയത്തിന്റെ പരീക്ഷ എഴുതുന്നതിന് വേണ്ടി കട്ടപ്പനയിലുള്ള സുഹൃത്തിനോടൊപ്പം ബൈക്കില്‍ വരവെയാണ് അപകടം.

മുന്നില്‍ പോയ ബൈക്ക് യാത്രികന്‍ പെട്ടന്ന് വലത് വശത്തേക്ക് തിരിച്ചപ്പോഴാണ് നിര്‍മ്മല്‍ ഓടിച്ചിരുന്ന ബൈക്ക് മുന്നിലെ ബൈക്കില്‍ ഇടിച്ചത്. ഇടിയുടെ ആഘാതത്തില്‍ നിര്‍മ്മല്‍ ഓടിച്ചിരുന്ന ബൈക്ക് റോഡരികിലെ വൈദ്യുതി പോസ്റ്റില്‍ ഇടിച്ച് നിര്‍മ്മലും സുഹൃത്തും റോഡില്‍ വീണു. സാരമായ പരിക്ക് പറ്റിയ നിര്‍മ്മലിനെ ആദ്യം മുട്ടത്തേയും പിന്നീട് തൊടുപുഴയിലേയും സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഇന്നലെ രാവിലെ മരിച്ചു. സംസ്‌കാരം ഇന്ന് കട്ടപ്പന സെന്റ്.ജോര്‍ജ് യാക്കോബായ പള്ളിയില്‍. നിര്‍മ്മലിനോടൊപ്പം ബൈക്കില്‍ യാത്ര ചെയ്തിരുന്ന കട്ടപ്പന സ്വദേശി അനന്തുവിനെ സാരമായ പരിക്കുകളോടെ തൊടുപുഴയിലുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News