24.9 C
Kottayam
Saturday, June 6, 2026

രാജ്യത്ത് ക്രെഡിറ്റ് കാർഡ് ഉപയോഗം കുത്തനെ കൂടി, കടം ലക്ഷക്കണക്കിന് കോടികൾ

Must read

മുംബൈ: 2023 മെയ് മാസത്തിൽ ക്രെഡിറ്റ് കാർഡ് ചെലവ് 1.4 ലക്ഷം കോടി രൂപയായി ഉയർന്നെന്ന കണക്കുകളുമായി റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യ. ക്രെ‍ഡിറ്റ് കാർഡ് കുടിശ്ശികയിൽ പ്രതിമാസം  5 ശതമാനത്തിന്റെ വർദ്ധനയാണുണ്ടായിരിക്കുന്നത്.

മാത്രമല്ല, ഉപയോഗത്തിലുള്ള കാർഡുകളുടെ എണ്ണത്തിൽ ജനുവരി മാസത്തിൽ  വൻ വർധനയാണുണ്ടായിരിക്കുന്നത്. മെയ് മാസത്തിൽ ഉയർന്ന നിരക്കായ  87.4 ദശലക്ഷത്തിലധികം കവിഞ്ഞെന്നും ആർബിഐ ഡാറ്റകൾ വ്യക്തമാക്കുന്നു.

നടപ്പ് സാമ്പത്തിക വർഷത്തെ ആദ്യ രണ്ട് മാസങ്ങളിൽ മാത്രം 2 ദശലക്ഷം പേരാണ് ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ചിട്ടുള്ളത്. 2023 ജനുവരിയിൽ രാജ്യത്ത് 82.4 ദശലക്ഷം കാർഡുകൾ സജീവമായിരുന്നു. ആക്ടീവായ കാർഡുകളുടെ എണ്ണം  ഫെബ്രുവരിയിൽ 83.3 ദശലക്ഷവും, മാർച്ചിൽ 85.3 ദശലക്ഷവും, ഏപ്രിലിൽ 86.5 ദശലക്ഷവും എത്തിയതായി കണക്കുകൾ സൂചിപ്പിക്കുന്നു.

- Advertisement -

കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ക്രെഡിറ്റ് കാർഡ് ചെലവുകൾ പ്രതിമാസം  1.1 മുതല്‍ 1.2 ലക്ഷം കോടി രൂപയായിരുന്നു, എന്നാൽ ഈ വർഷം മെയ് മാസത്തിൽ ഇത് ഉയർന്ന നിരക്കായ 1.4 ലക്ഷം കോടി രൂപയിലെത്തി. ആർബിഐ കണക്കുകൾ പ്രകാരം, ഒരു കാർഡിലെ ശരാശരി ചെലവ് 16,144 രൂപ എന്ന റെക്കോഡ് തുകയിലുമെത്തി.

- Advertisement -

പ്രമുഖ ബാങ്കായ എച്ച്‌ഡിഎഫ്‌സി ബാങ്കിന് മെയ് മാസത്തിൽ 18.12 മില്യൺ കാർഡുകളാണ് പ്രചാരത്തിലുള്ളത്. കൂടാതെ കുടിശ്ശികയുടെ കാര്യത്തിലും ബാങ്ക്, വിപണിയിൽ മുന്നിലാണ്.  മൊത്തം  കുടിശ്ശികയുടെ 28.5 ശതമാനവും എച്ച്ഡിഎഫ്സി ബാങ്കിന്റെതാണ്.17.13 ദശലക്ഷം കാർഡുകളുള്ള എസ്ബിഐ കാർഡ് രണ്ടാം സ്ഥാനത്താണ്, ഐസിഐസിഐ ബാങ്കിന് 14.67 ദശലക്ഷം ക്രെഡിററ് കാർഡാണുള്ളത്. 12.46 ദശലക്ഷം കാർഡുമായി ആക്‌സിസ് ബാങ്ക് നാലാം സ്ഥാനത്തുമാണ്.

രാജ്യത്ത്  ക്രെഡിറ്റ് കാർഡ് കുടിശ്ശിക 2 ലക്ഷം കോടി കവിഞ്ഞതായുള്ള റിപ്പോർട്ടുകൾ വന്നത് അടുത്തിടെയാണ്. ആർബിഐയുടെ കണക്കുകൾ പ്രകാരം, ക്രെഡിറ്റ് കാർഡ് കുടിശ്ശിക 2023 ഏപ്രിൽ മാസത്തിൽ 2,00,258 കോടി രൂപയിലെത്തിയിരുന്നു . ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചതു കൊണ്ടുമാത്രം, ബാങ്കുകളിലേക്കുള്ള തിരിച്ചടവ് തുക രണ്ട് ലക്ഷം കോടിയായി ഉയർന്നു.

- Advertisement -

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

ബിജെപി വിട്ട് കെ. അണ്ണാമലൈ; പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു, ലക്ഷ്യം 2031-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്

ചെന്നൈ: കഴിഞ്ഞ ആറ് വർഷമായി ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ഏറ്റവും ശ്രദ്ധേയനായ ജനപ്രിയ മുഖമായിരുന്ന തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ഒടുവിൽ പാർട്ടി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ നടത്തിയ...

23 വർഷത്തെ നിയമപോരാട്ടം; ഭർത്താവ് ഒളിപ്പിച്ച കോടികളുടെ സ്വത്ത് കണ്ടെത്തി; ഇന്ത്യൻ വംശജയ്ക്ക് 85 കോടി രൂപ നഷ്ടപരിഹാരം നൽകാൻ യുകെ കോടതി ഉത്തരവ്

ലണ്ടൻ: യുകെയിലെ നിയമചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയവും സങ്കീർണ്ണവുമായ വിവാഹമോചന കേസുകളിലൊന്നിൽ ഒടുവിൽ ഇന്ത്യൻ വംശജയായ വർഷ ഗോഹിലിന് വൻ വിജയവും അനുകൂലമായ അന്തിമ വിധിയും. നീണ്ട 23 വർഷക്കാലം യുകെയിലെ വിവിധ...

Popular this week