KeralaNews

കോട്ടയത്ത് കിടങ്ങൂരിൽ പടക്കപ്പുരയിൽ പൊട്ടിത്തെറിച്ചു; ഒരാൾക്ക് ഗുരുതരമായി പൊള്ളലേറ്റു

കോട്ടയം: കിടങ്ങൂരിൽ പടക്കപ്പുരയിൽ പൊട്ടിതെറി.
ഒരാൾക്ക് ഗുരുതരമായി പൊള്ളലേറ്റു.പടക്ക നിർമ്മാണ കേന്ദ്രത്തിലെ ജീവനക്കാരൻ ഐക്കര സ്വദേശി ജോജിയ്ക്കാണ് പൊള്ളലേറ്റത്.

ചേർപ്പുങ്കൽ ചെമ്പിളാവില്‍ വീടിനോട് ചേര്‍ന്നാണ് പടക്ക നിര്‍മാണ കേന്ദ്രം പ്രവർത്തിച്ചിരുന്നത്.ജോജിയെ കോട്ടയം മെഡിക്കല്‍ കോളേജ് ആശപത്രിയില്‍ പ്രവേശിപ്പിച്ചു

ടെറസിന് മുകളില്‍ ഉണങ്ങാനിട്ട വെടിമരുന്ന്, ഉപ്പ്, തിരി മുതലയാവയാണ് വന്‍ ശബ്ദത്തോടെ പൊട്ടിത്തെറിച്ചത്.സ്‌ഫോടന ശബ്ദം 2 കിലോമീറ്റര്‍ അകലെ വരെ കേട്ടതായി നാട്ടുകാര്‍ പറഞ്ഞു.ആസ്ബറ്റോസ് ഷീറ്റുകള്‍ പരിസരമാകെ ചിതറിത്തെറിച്ചു.

കുട്ടികളടക്കം കുടുംബാംഗങ്ങള്‍ വീട്ടിലുണ്ടായിരുന്നപ്പോഴാണ് അപകടം.ഇവിടെ കാലങ്ങളായി പടക്കനിര്‍മാണം ഉള്ളതായാണ് വിവരം.എന്നാല്‍ അനുമതിയില്ലാതെയുള്ള നിര്‍മാണം സംബന്ധിച്ച് അധികൃതര്‍ക്ക് വിവരം ലഭിച്ചിരുന്നില്ലകിടങ്ങൂര്‍ പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.

.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button