കോഴിക്കോട് റെയില്‍ പാളത്തില്‍ വിള്ളല്‍; വന്‍ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

കോഴിക്കോട്: കോഴിക്കോട് റെയില്‍ പാളത്തില്‍ വിള്ളല്‍ കണ്ടെത്തി. കോഴിക്കോട് കടലുണ്ടിക്കും മണ്ണൂരിനുമിടയിലാണ് റെയില്‍ പാളത്തില്‍ വിള്ളല്‍ കണ്ടെത്തിയത്. ഇതേ തുടര്‍ന്ന് കോഴിക്കോട്- ഷൊര്‍ണ്ണൂര്‍ പാതയില്‍ ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു.

ഇന്ന് രാവിലെ ഏഴ് മണിയോടെ നാട്ടുകാരാണ് റെയില്‍ പാളത്തില്‍ വിള്ളല്‍ കണ്ടെത്തിയത്. തുടര്‍ന്ന് പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. പോലീസും റെയില്‍വേ എഞ്ചിനീയര്‍മാരും സ്ഥലത്തെത്തി പരിശോധന നടത്തി. ഒഴിവായത് വന്‍ ദുരന്തമെന്ന് പോലീസ് അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News