24.2 C
Kottayam
Saturday, June 6, 2026

ചാവക്കാടും ദേശീയപാത 66 ൽ വിള്ളൽ; രാത്രിയിൽ തന്നെ ടാറിട്ട് മൂടി ദേശീയപാത അധികൃതർ

Must read

തൃശൂർ: മലപ്പുറത്തിന് പിന്നാലെ തൃശൂർ ചാവക്കാടും ദേശീയപാത 66 ൽ വിള്ളൽ കണ്ടെത്തി. നിർമ്മാണം പുരോഗമിക്കുന്ന മണത്തല പ്രദേശത്ത് ആണ് മേൽപ്പാലത്തിന് മുകളിൽ വിള്ളൽ കണ്ടെത്തിയത്. ടാറിങ് പൂർത്തിയായ റോഡിൽ അമ്പത് മീറ്ററിലേറെ നീളത്തിലാണ് വിള്ളൽ കാണുന്നത്. ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ ടാറിട്ട് വിള്ളൽ മൂടുകയായിരുന്നു ദേശീയപാത അധികൃതർ. രാത്രി എത്തിയാണ് വിള്ളൽ അടച്ചത്. 

ദേശീയപാത 66ൽ നിർമാണം അവസാനഘട്ടത്തിലുള്ള അപകടമുണ്ടായ മലപ്പുറം കൂരിയാട് ഭാഗത്ത് വയലിലൂടെ ദേശീയപാത നിർമിച്ചത് മതിയായ സുരക്ഷയില്ലാതെയാണ് മുൻപും പരാതി ഉണ്ടായിരുന്നു. വയലിൽ മണ്ണിട്ട് ഉയർത്തിയാണ് റോഡ് നിർമിച്ചിരിക്കുന്നത്. നാലുവരിപ്പാത ഉയരത്തിലും സർവീസ് റോഡുകൾ താഴെയുമായാണ് നിർമാണം. മഴക്കാലത്ത് വയലിൽ വെള്ളം നിറഞ്ഞ് സർവീസ് റോഡ് വരെ മുട്ടുന്ന അവസ്ഥയായിരുന്നു.

- Advertisement -

വയലിലെ വെള്ളം ഒഴുകി പോകാൻ ആവശ്യമായ കലുങ്കുകൾ ഇല്ലാത്തതാണ് ഇതിനു കാരണം. വയലിൽ വെള്ളം കെട്ടി നിന്ന് റോഡിലേക്ക് എത്തിയിരുന്നു. റോഡിന്റെ നിർമാണ സമയത്ത് പ്രദേശവാസികൾ ഇക്കാര്യം ചൂണ്ടിക്കാട്ടിയിരുന്നെങ്കിലും അധികൃതർ അവഗണിക്കുകയായിരുന്നു. കഴിഞ്ഞ മഴക്കാലത്ത് ഇത്തരത്തിൽ വെള്ളം കെട്ടി നിന്ന റോഡിലൂടെ നാട്ടുകാർ നീന്തി പ്രതിഷേധിച്ചിരുന്നു.

- Advertisement -

നിർമാണത്തിന് മുൻപ് ഫൗണ്ടേഷൻ പഠനങ്ങളോ മണ്ണിന്റെ ശേഷി പരിശോധനകളോ നടത്താത്തതാണ് റോഡ് തകരാൻ കാരണമെന്ന് കാണിച്ച് പൊതുപ്രവർത്തകനായ ടി.പി.ഇംറാൻ അധികൃതർക്ക് പരാതി നൽകി. മാസങ്ങൾക്ക് മുൻപ് അടുക്കി വച്ച കോൺക്രീറ്റ് കട്ടകൾക്ക് വിള്ളലുണ്ടായപ്പോഴും കഴിഞ്ഞ മഴക്കാലത്ത് സർവീസ് റോഡ് ചെറിയ രീതിയിൽ താഴ്ന്ന സമയത്തും വേണ്ട നടപടികൾ സ്വീകരിക്കാത്തതാണ് റോഡ് തകരാൻ കാരണമായതെന്ന് പരാതിയിൽ പറയുന്നു.

- Advertisement -

കേന്ദ്ര ഗതാഗത മന്ത്രി ഉൾപ്പെടെയുള്ളവർക്ക് പരാതി നൽകിയിട്ടുണ്ട്. മഴക്കാലത്ത് കൂടുതൽ അപകടങ്ങൾക്ക് സാധ്യതയുണ്ടെന്നാണ് പ്രദേശവാസികളുടെ ആശങ്ക. ഇപ്പോഴത്തെ നിർമാണം പൊളിച്ച് ശാസ്ത്രീയമായ പഠനങ്ങൾക്ക് ശേഷം വയഡക്ട് നിർമിക്കണമെന്നും ഭൂമിയുടെ ഘടനയും ജലനിരപ്പും വിശദമായി പഠിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.

250 മീറ്ററോളം റോഡും സർവീസ് റോഡുമാണ് ഇടിഞ്ഞുതാണത്. കോട്ടയ്ക്കലിനും തേഞ്ഞിപ്പലത്തിനുമിടയ്ക്ക് കക്കാടിനടുത്ത് കൂരിയാട് വയലിലൂടെ കടന്നുപോകുന്ന ഭാഗത്താണ് സംഭവം. സർവീസ് റോഡിലൂടെ കടന്നുപോയ കാറിനു മുകളിലേക്ക് ഉച്ചയ്ക്ക് 2.15ന് ഇന്റർലോക്ക് കട്ടകൾ ഇടിഞ്ഞുവീണ് 3 കുട്ടികളടക്കം 8 പേർക്കു നിസ്സാര പരുക്കേറ്റു. കാറിന്റെ മുൻവശവും ചില്ലും തകർന്നു. അപകടം കണ്ട് പിന്നിലെ കാറിൽനിന്നു പാടത്തേക്കു ചാടിയ മറ്റൊരാൾക്കും പരുക്കേറ്റു. മറ്റു 2 കാറുകൾകൂടി സർവീസ് റോഡിലുണ്ടായിരുന്നെങ്കിലും കാര്യമായ തകരാറുണ്ടായില്ല. റോഡ് പണിക്കെത്തിച്ച മണ്ണുമാന്തിയും അപകടത്തിൽപെട്ടു.

കക്കാട് മുതൽ വെളിമുക്ക് വരെ 10 കിലോമീറ്റർ ദേശീയപാത അടച്ചു. ഗതാഗതം വഴിതിരിച്ചുവിട്ടു. 36 കിലോമീറ്റർ വരുന്ന രാമനാട്ടുകര–വളാഞ്ചേരി റീച്ചിൽ നിർമാണം പൂർത്തിയാക്കാൻ 11 ദിവസം മാത്രം ബാക്കിനിൽക്കെയാണ് അപകടം. പാടത്ത് 10 മീറ്ററോളം ഉയരത്തിൽ മണ്ണിട്ടുയർത്തി നിർമിക്കുന്ന പ്രധാനപാതയാണ് ഇടിഞ്ഞുവീണത്. 4 മീറ്ററോളം ഉയരത്തിലുള്ള സർവീസ് റോഡും തകർന്ന് വലിയ കുഴി രൂപപ്പെട്ടു. കെട്ടിയുയർത്തിയ പ്രധാന പാത ഇടിഞ്ഞുതാണതിന്റെ സമ്മർദത്തിൽ സമീപത്തെ പാടത്ത് 200 മീറ്ററോളം ദൂരം 4 മീറ്റർ വരെ ഉയരത്തിൽ കുന്നുപോലെ മണ്ണ് ഉയർന്നിട്ടുമുണ്ട്.

ആറുവരിപ്പാതയുടെ തൃശൂർ ഭാഗത്തേക്കുള്ള വശം മൊത്തത്തിൽ ഇടിഞ്ഞുതാണു. ആദ്യഘട്ട ടാറിങ് പൂർത്തിയാക്കിയ കോഴിക്കോട് ഭാഗത്തേക്കുള്ള റോഡിൽ വ്യാപകമായി വിള്ളൽ വീണു.തൃശൂർ ഭാഗത്തേക്കുള്ള സർവീസ് റോഡിലും വലിയ വിള്ളലുണ്ടായി. നിർമാണത്തിൽ അപാകത ആരോപിച്ച് നാട്ടുകാർ റോഡ് ഉപരോധിച്ചു.


കൂരിയാട് ∙ റോഡ് തകർന്നതിന്റെ ആഘാതത്തിൽ വയലിൽ വലിയ മൺകൂന രൂപപ്പെട്ടു. മണ്ണിട്ട് ഉയർത്തിയ ആറുവരിപ്പാതയുടെ ഭാഗം തകരുകയും സർവീസ് റോഡ് താഴുകയും ചെയ്തതോടെയാണ് ഇതിന്റെ ആഘാതത്തിൽ അടിയിലുണ്ടായിരുന്ന മണ്ണ് പുറത്തേക്ക് തള്ളി വലിയ മൺകൂന പ്രത്യക്ഷപ്പെട്ടത്. 10 അടിയോളം ഉയരത്തിലാണ് മൺകൂന ഉണ്ടായത്. 50 മീറ്ററോളം നീളവുമുണ്ട്


കോഴിക്കോട്ടുനിന്ന് തൃശൂർ ഭാഗത്തേക്കു പോകുന്നവർ തലപ്പാറയിൽനിന്ന് വലത്തോട്ടു തിരിഞ്ഞ് ചെമ്മാട്– തിരൂരങ്ങാടി വഴി പോകണം. തുടർന്ന് കക്കാട്ടു നിന്ന് സർവീസ് റോഡ് വഴി വീണ്ടും ദേശീയപാതയിൽ കയറാം.∙ തൃശൂരിൽനിന്ന് കോഴിക്കോട് ഭാഗത്തേക്കു പോകുന്നവർ കക്കാട്ടുനിന്ന് തിരൂരങ്ങാടി–മമ്പുറം വഴി വി.കെ.പടിയിലെത്തണം. ഇവിടെനിന്ന് സർവീസ് റോഡ് വഴി വീണ്ടും ദേശീയപാതയിൽ കയറാം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

ബിജെപി വിട്ട് കെ. അണ്ണാമലൈ; പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു, ലക്ഷ്യം 2031-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്

ചെന്നൈ: കഴിഞ്ഞ ആറ് വർഷമായി ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ഏറ്റവും ശ്രദ്ധേയനായ ജനപ്രിയ മുഖമായിരുന്ന തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ഒടുവിൽ പാർട്ടി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ നടത്തിയ...

23 വർഷത്തെ നിയമപോരാട്ടം; ഭർത്താവ് ഒളിപ്പിച്ച കോടികളുടെ സ്വത്ത് കണ്ടെത്തി; ഇന്ത്യൻ വംശജയ്ക്ക് 85 കോടി രൂപ നഷ്ടപരിഹാരം നൽകാൻ യുകെ കോടതി ഉത്തരവ്

ലണ്ടൻ: യുകെയിലെ നിയമചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയവും സങ്കീർണ്ണവുമായ വിവാഹമോചന കേസുകളിലൊന്നിൽ ഒടുവിൽ ഇന്ത്യൻ വംശജയായ വർഷ ഗോഹിലിന് വൻ വിജയവും അനുകൂലമായ അന്തിമ വിധിയും. നീണ്ട 23 വർഷക്കാലം യുകെയിലെ വിവിധ...

Popular this week