കാരാട്ട് ഫൈസലിനോട് മത്സരിക്കേണ്ടെന്ന് സി.പി.എം

കോഴിക്കോട്: സ്വര്‍ണക്കടത്ത് കേസില്‍ ആരോപണ വിധേയനായ കാരാട്ട് ഫൈസലിനോട് തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിക്കേണ്ടെന്ന് സി.പി.എം. ഫൈസലിനോട് സ്ഥാനാര്‍ഥിത്വത്തില്‍ നിന്ന് പിന്മാറാന്‍ സി.പി.എം ആവശ്യപ്പെട്ടു.

സി.പി.എം സംസ്ഥാന കമ്മിറ്റിയുടെ നിര്‍ദ്ദേശ പ്രകാരം ജില്ലാ കമ്മിറ്റിയാണ് ഈ കാര്യം ആവശ്യപ്പെട്ടത്. കഴിഞ്ഞ ദിവസം ചേര്‍ന്ന താമരശേരി ലോക്കല്‍ കമ്മറ്റിയില്‍ വിഷയം ചര്‍ച്ചക്ക് വന്നിരുന്നു. കൊടുവള്ളി നഗരസഭ ചുണ്ടപ്പുറം ഡിവിഷനില്‍ നിന്നും ഇടത് സ്ഥാനാര്‍ഥിയായി കാരാട്ട് ഫൈസലിന്റെ പേരാണ് പ്രഖ്യാപിച്ചത്.

നിലവില്‍ മറ്റൊരു വാര്‍ഡിലെ കൗണ്‍സിലറാണ് കാരാട്ട് ഫൈസല്‍. യുഎഇ കോണ്‍സുലേറ്റ് സ്വര്‍ണക്കടത്ത് കേസിലും ഫൈസലിനെ ഇഡി ചോദ്യം ചെയ്തിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News