24.9 C
Kottayam
Friday, June 5, 2026

കേസുകള്‍ കൂടുതല്‍ കടകംപള്ളിക്ക്, മുഖ്യമന്ത്രിക്കെതിരെ മൂന്ന് കേസ്; സ്ഥാനാര്‍ഥികളുടെ കേസുകളുടെ വിവരങ്ങള്‍ പുറത്ത് വിട്ട് സി.പി.എം

Must read

തൃശൂര്‍: മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കം സി.പി.എം സ്ഥാനാര്‍ഥികള്‍ പ്രതികളായി കോടതികളില്‍ നിലവിലുള്ള ക്രിമിനല്‍ കേസുകളുടെ വിവരങ്ങള്‍ പുറത്തുവിട്ടു. സിപിഎമ്മിന്റെ പാര്‍ട്ടി പത്രമായ ദേശാഭിമാനിയില്‍ നാലരപേജ് സപ്ലിമെന്റായാണ് കേസുകളുടെ വിശദാംശങ്ങള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്.

39 സ്ഥാനാര്‍ഥികളുടെ പട്ടികയില്‍ കൂടുതല്‍ കേസുകളുമായി ഒന്നാം സ്ഥാനത്ത് കഴക്കൂട്ടത്തുനിന്നു മല്‍സരിക്കുന്ന മന്ത്രി കടകംപള്ളി സുരേന്ദ്രനാണ്. തൊട്ടുപിറകില്‍ നേമം മണ്ഡലത്തില്‍ നിന്നു മല്‍സരിക്കുന്ന വി. ശിവന്‍കുട്ടിയുമുണ്ട്. 2009 മുതല്‍ വിവിധ സമരങ്ങളില്‍ നയിക്കുകയും നിയമവിരുദ്ധമായി ആള്‍ക്കൂട്ടമുണ്ടാക്കുകയും ഗതാഗതം തടയുകയും ചെയ്തതിനാണ് മിക്ക കേസുകളും. മിക്ക കേസുകളിലും കുറ്റപത്രംപോലും സമര്‍പ്പിക്കാന്‍ പോലീസ് ധൈര്യപ്പെട്ടിട്ടില്ല.

മുഖ്യമന്ത്രി പിണറായി വിജയനെതിരേ മൂന്നു കേസുകളുണ്ട്. സുപ്രീം കോടതിയിലുള്ള ലാവ്ലിന്‍ അഴിമതി കേസും പാപ്പരായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടു ഹൈക്കോടതിയില്‍ ടി. നന്ദകുമാര്‍ നല്‍കിയ കേസും. 2013-ല്‍ യുഡിഎഫ് സര്‍ക്കാരിനെതിരേ ജനക്കൂട്ടത്തെ തെരുവിലിറക്കിയും ഗതാഗതം തടഞ്ഞും നടത്തിയ സമരത്തിന് തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ നിലവിലുള്ളതാണു മൂന്നാമത്തെ കേസ്.

ആരോഗ്യമന്ത്രി കെ.കെ. ശൈലജക്കെതിരേയുള്ള അഞ്ച് കേസുകളില്‍ ഒന്നില്‍ ഒമ്പതു മാസം തടവുശിക്ഷ വിധിച്ചിട്ടുള്ളതാണെങ്കിലും അപ്പീലിലാണ്. 2014-ല്‍ തലശേരിയില്‍ നിമയവിരുദ്ധമായി റോഡ് തടഞ്ഞു സമരം നടത്തുകയും പോലീസ് ഓഫീസറെ ഭീഷണിപ്പെടുത്തുകയും ചെയ്തതിനാണ് ശിക്ഷിച്ചത്.

- Advertisement -

കല്യാശേരിയിലെ സ്ഥാനാര്‍ഥി എം. വിജിന്‍, വടക്കാഞ്ചേരിയിലെ സ്ഥാനാര്‍ഥി സേവ്യര്‍ ചിറ്റിലപ്പിള്ളി എന്നിവര്‍ക്കെതിരേ 10 കേസുകളുണ്ട്. എല്ലാം വഴിതടഞ്ഞ് നിയമവിരുദ്ധമായി സമരം നടത്തിയതിനാണ്. തൃത്താലയില്‍നിന്നു മല്‍സരിക്കുന്ന എം.ബി. രാജേഷിനെതിരേ എട്ടു കേസുകള്‍ നിലവിലുണ്ട്. ഇതില്‍ മൂന്നു കേസുകള്‍ പോലീസ് ഓഫീസറെ കയേറ്റം ചെയ്തതിനുള്ള വകുപ്പുകള്‍കൂടി ചേര്‍ത്തുള്ളതാണ്. 2003-ലും 2018-ലുമാണ് ഈ കേസുകള്‍. പി. രാജീവിനെതിരേ മൂന്നു കേസുകളുണ്ട്.

- Advertisement -

തെരഞ്ഞെടുപ്പു ചട്ടമനുസരിച്ച് സ്ഥാനാര്‍ഥികള്‍ ഏതെങ്കിലും കേസില്‍ പ്രതിയാണെങ്കിലോ കോടതിയില്‍ കേസുകളുണ്ടെങ്കിലോ വിവരം നാമനിര്‍ദേശ പത്രികയ്‌ക്കൊപ്പം സമര്‍പ്പിക്കണം. മാത്രമല്ല, അവ മാധ്യമങ്ങളിലൂടെ ജനങ്ങളെ അറിയിക്കുകയും വേണം. ഈ ചട്ടം പാലിക്കാനാണ് സിപിഎം സംസ്ഥാന സെക്രട്ടറി ഇത്രയേറെ കേസുകള്‍ നാലര പേജുകളിലായി പ്രസിദ്ധീകരിച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നിര്‍ത്തിയിട്ട വിമാനത്തിന്റെ ലാന്‍ഡിങ് ഗിയര്‍ പെട്ടന്ന് തകര്‍ന്ന് വീണു; ഫ്രാങ്ക്ഫര്‍ട്ട് വിമാനത്താവളത്തിലുണ്ടായ അപകടത്തില്‍ നിരവധി ജീവനക്കാര്‍ക്ക് പരിക്ക്

വിമാനത്താവളത്തില്‍ നിര്‍ത്തിയിട്ടിരുന്ന വിമാനത്തിന്റെ ലാന്‍ഡിങ് ഗിയര്‍ അപ്രതീക്ഷിതമായി തകര്‍ന്ന് വീണു. ഫ്രാങ്ക്ഫര്‍ട്ട് വിമാനത്താവളത്തിലുണ്ടായ അപകടത്തില്‍ നിരവധി ജീവനക്കാര്‍ക്ക് പരിക്കേറ്റു. ലൂഫ്താന്‍സാ വിമാനത്തിന്റെ ലാന്‍ഡിങ് ഗിയറാണ് പെട്ടെന്ന് തകര്‍ന്നു വീണത്. ഈ സമയം യാത്രക്കാര്‍...

‘മഞ്ഞുമ്മൽ ബോയ്സിനായി സൗബിൻ പണം മുടക്കിയിട്ടില്ല, മനഃപൂർവം വഞ്ചിച്ചു’ വഞ്ചനാക്കേസിൽ കുറ്റപത്രം സമർപ്പിച്ച് എസ്ഐടി

കൊച്ചി: മഞ്ഞുമ്മൽ ബോയ്‌സ് സാമ്പത്തിക തട്ടിപ്പ് കേസിൽ കുറ്റപത്രം സമർപ്പിച്ച് പ്രത്യേക അന്വേഷണസംഘം. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് ക്രൈം ബ്രാഞ്ച് ആയിരം പേജുള്ള കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. നടൻ സൗബിൻ ഷാഹിർ, അച്ഛൻ ബാബു...

ജില്ലാ ആശുപത്രിയിലെ ഔഷധസസ്യ തോട്ടത്തിനടുത്ത് കഞ്ചാവ് ചെടി; പിടിച്ചെടുത്ത് നശിപ്പിച്ച് എക്സൈസ് സംഘം

കോട്ടയം: കോട്ടയം ജില്ലാ ജനറൽ ആശുപത്രിയിൽ കഞ്ചാവ് ചെടി വളർന്നത് രണ്ടുമാസത്തോളം. ആശുപത്രിയിൽ കണ്ണ് പരിശോധനാ കേന്ദ്രത്തിന് സമീപത്തെ ഔഷധ സസ്യ തോട്ടത്തിലാണ് രണ്ടുമാസം പ്രായമുള്ള ആറു സെന്റീമീറ്ററിലധികം ഉയരമുള്ള കഞ്ചാവ് ചെടി...

ടിവികെ പിന്തുണയിൽ കോൺഗ്രസിനോട് ഇടഞ്ഞ് സ്റ്റാലിൻ; ഇന്ത്യ സഖ്യത്തിന്റെ യോഗത്തിൽ ഡി. എം. കെ പങ്കെടുക്കില്ല

ചെന്നൈ: തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ കോൺഗ്രസും ഡിഎംകെയും തമ്മിലുണ്ടായിരുന്ന ദീർഘകാല ബന്ധത്തിൽ വിള്ളൽ വീണതായി റിപ്പോർട്ട്. ജൂൺ എട്ടിന് ന്യൂഡൽഹിയിൽ നടക്കാനിരിക്കുന്ന ഇന്ത്യ (INDIA) സഖ്യത്തിന്റെ യോഗത്തിൽനിന്ന് വിട്ടുനിൽക്കാൻ എം.കെ. സ്റ്റാലിന്റെ...

സ്ത്രീകളുടെ സൗജന്യ ബസ് യാത്ര ഓർഡിനറിയിൽ മാത്രം? ഈ മാസം 15-ന് നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് സർക്കാരിന്റെ ജനപ്രിയ പ്രഖ്യാപനങ്ങളിലൊന്നായ സ്ത്രീകളുടെ സൗജന്യ ബസ് യാത്ര പദ്ധതി കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ മാത്രം പരിമിതപ്പെടുത്താൻ നീക്കം. ഫാസ്റ്റ് പാസഞ്ചർ അടക്കമുള്ള ഉയർന്ന ക്ലാസ് ബസുകളിൽ സൗജന്യ...

Popular this week