എന്‍.സി.പിയ്ക്ക് അര്‍ഹമായ പരിഗണന നല്‍കി; മാണി സി. കാപ്പനെ തള്ളി സി.പി.എം

കോട്ടയം: തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇടത് മുന്നണിയില്‍ അര്‍ഹമായ പരിഗണന ലഭിച്ചില്ലെന്ന എന്‍.സി.പിയുടെ പരാതി തള്ളി സി.പി.എം. മുന്നണിയിലെ എല്ലാ കക്ഷികള്‍ക്കും പരിഗണന നല്‍കിയെന്ന് സി.പി.എം കോട്ടയം ജില്ലാ സെക്രട്ടറി വി.എന്‍.വാസവന്‍ പറഞ്ഞു.

കേരള കോണ്‍ഗ്രസ്-എമ്മിന്റെ വരവോടെ എല്‍.ഡി.എഫിലെ എല്ലാ കക്ഷികളും വിട്ടുവീഴ്ചയ്ക്ക് തയാറാകേണ്ടി വന്നിട്ടുണ്ട്. മറ്റ് പരാതികളൊന്നും ശരിയല്ലെന്നും സി.പി.എം പ്രതികരിച്ചു.

തദ്ദേശ തെരഞ്ഞെടുപ്പില്‍ എന്‍.സി.പിക്ക് എല്‍.ഡി.എഫില്‍ അര്‍ഹമായ പരിഗണന ലഭിച്ചില്ലെന്ന് മാണി സി. കാപ്പന്‍ എം.എല്‍.എയാണ് വിമര്‍ശനം ഉന്നയിച്ചത്. എല്‍.ഡി.എഫ് യോഗത്തില്‍ ഇക്കാര്യം വ്യക്തമാക്കുമെന്നും അദ്ദേഹം പ്രതികരിച്ചിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News