23.9 C
Kottayam
Thursday, June 4, 2026

തിരുവനന്തപുരത്ത് സി.പി.എം ബ്രാഞ്ച് സെക്രട്ടറി പാര്‍ട്ടി അംഗത്തെ വെട്ടി പരുക്കേല്‍പ്പിച്ചു

Must read

തിരുവനന്തപുരം: ശംഖുമുഖത്ത് സിപിഐഎം ബ്രാഞ്ച് സെക്രട്ടറി പാര്‍ട്ടി അംഗത്തെ വെട്ടി പരുക്കേല്‍പ്പിച്ചു. ശംഖുമുഖംരാജീവ് നഗര്‍ ബ്രാഞ്ച് സെക്രട്ടറി ദിലീപാണ് ബ്രാഞ്ച് അംഗമായ മെഹ്ദാദിനെ വെട്ടി പരുക്കേല്‍പ്പിച്ചത്. ദിലിപിനെ സിപിഐഎം പ്രവര്‍ത്തകര്‍ പോലീസിനെ ഏല്‍പ്പിച്ചു. മെഹ്ദാദിന്റെ പരാതി ഒതുക്കി തീര്‍ക്കാന്‍ വലിയതുറ പോലീസ് ഒത്തുക്കളിക്കുന്നതായി ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.

ശംഖുമുഖം വാര്‍ഡ്, രാജീവ് നഗറിലെ അഞ്ചാം നമ്പര്‍ ബൂത്തിലെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസില്‍ ഇന്നലെ തെരഞ്ഞെടുപ്പ് യോഗം ചേരുന്നതിനിടെ ബൂത്ത് കണ്‍വീനറും സിപിഐഎം ബ്രാഞ്ച് സെക്രട്ടറിയുമായ ദിലീപും ബ്രാഞ്ചംഗമായ പീര്‍ മുഹമ്മദും തമ്മില്‍ രൂക്ഷമായ വാക്കേറ്റം ഉണ്ടായി. തുടര്‍ന്ന് ഇന്ന് രാവിലെ വിഷയം സംബന്ധിച്ച് കാര്യങ്ങള്‍ പീര്‍ മുഹമ്മദിന്റെ ബന്ധു മെഹ്ദാദ് ചോദിക്കാനെത്തിയതാണ് ബ്രാഞ്ച് സെക്രട്ടറി ദിലീപിനെ ചൊടിപ്പിച്ചത്.

ഇരുവരും തമ്മില്‍ വാക്കേറ്റം ഉണ്ടാവുകയും കൈയില്‍ കരുതിയിരുന്ന ആയുധം ഉപയോഗിച്ച് ബ്രാഞ്ച് സെക്രട്ടറി മെഹ്ദാദിനെ വെട്ടുകയുമായിരുന്നു. കാലിന് വെട്ടിയ വെട്ട് കൈ കൊണ്ട് തടുത്തത് പരുക്കേല്‍ക്കാന്‍ കാരണമായി. മെഹ്ദാദിന്റെ പരുക്ക് ഗുരുതരമല്ല. ബ്രാഞ്ച് സെക്രട്ടറിയെ സിപിഎമ്മുകാര്‍ തന്നെ വലിയതുറ പോലീസിന് പിടിച്ചേല്‍പ്പിക്കുകയായിരുന്നു.

വലിയതുറ പോലീസില്‍ മെഹ്ദാദ് പരാതി നല്‍കുകയും ചെയ്തു. പോലീസ് മൊഴി രേഖപ്പെടുത്തി. സംഭവം നടന്ന് മണിക്കൂറുകള്‍ പിന്നിട്ടിട്ടും പോലീസ് മറ്റുനടപടികള്‍ സ്വീകരിച്ചില്ലെന്ന് ആക്ഷേപം ഉയര്‍ന്നു. വാദിയും പ്രതിയും സിപിഐഎമ്മുകാര്‍ ആയതിനാല്‍ പരാതി ഒതുക്കി തീര്‍ക്കാന്‍ വലിയതുറ പോലീസ് ഒത്തുക്കളിക്കുകയാണെന്നാണ് ആരോപണം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

മുംബൈയിൽ ഊബർ യാത്രയ്ക്കിടയിൽ യാത്രാക്കൂലിയെച്ചൊല്ലി തർക്കം; യുവതിക്ക് ഡ്രൈവറുടെ ക്രൂരമർദ്ദനം, ഊബർ അക്കൗണ്ട് പൂട്ടി

മുംബൈ: മഹാരാഷ്ട്രയുടെ തലസ്ഥാനമായ മുംബൈയിൽ ഊബർ യാത്രയ്ക്കിടയിൽ യാത്രാക്കൂലിയെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ കാർ ഡ്രൈവറുടെ ക്രൂരമായ മർദ്ദനത്തിന് താൻ ഇരയായതായി യുവതിയുടെ വെളിപ്പെടുത്തൽ. തനിക്ക് മുംബൈ നഗരമധ്യത്തിൽ വെച്ച് നേരിടേണ്ടി വന്ന ഈ ഞെട്ടിക്കുന്ന...

നിയമസഭയിൽ നാടകീയ രംഗങ്ങൾ; ശ്രീറാം വെങ്കിട്ടരാമനെതിരെ മാധ്യമപ്രവർത്തകരുടെ കടുത്ത പ്രതിഷേധം, വാർത്താസമ്മേളനത്തിൽ നിന്നും ഇറക്കിവിട്ടു

തിരുവനന്തപുരം: കേരള നിയമസഭയിലെ മീഡിയ റൂമിൽ വാർത്താസമ്മേളനത്തിനെത്തിയ കൃഷിവകുപ്പ് ഡയറക്ടർ ശ്രീറാം വെങ്കിട്ടരാമനെതിരെ മാധ്യമപ്രവർത്തകർ കടുത്ത പ്രതിഷേധമുയർത്തി. കൃഷിമന്ത്രി ടി. സിദ്ദിഖ് ഔദ്യോഗികമായി വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിൽ പങ്കെടുക്കാനാണ് മന്ത്രിയോടൊപ്പം ശ്രീറാം വെങ്കിട്ടരാമനും ഹാളിലേക്ക്...

കര്‍ണാടകയില്‍ ഇനി ഡി കെ ശിവകുമാര്‍ യുഗം! മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു; ജി പരമേശ്വര ഉപമുഖ്യമന്ത്രി

ബംഗളൂരു: കന്നഡ രാഷ്ട്രീയത്തില്‍ ഇനി ഡി കെ ശിവകുമാര്‍ യുഗം. കര്‍ണാടകയില്‍ ഡി.കെ ശിവകുമാര്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ടേം വ്യവസ്ഥയില്‍ സിദ്ധരാമയ്യ സ്ഥാനമൊഴിഞ്ഞതിന് പിന്നാലെയാണ് ഉപമുഖ്യമന്ത്രിയായിരുന്ന ഡി.കെ ശിവകുമാര്‍ സ്ഥാനമേറ്റെടുക്കുന്നത്....

കൊല്ലത്തെ വയോധികന്റെ കൊലപാതകം; പ്രതി പിടിയിൽ, സീരിയൽ കില്ലർ എന്ന് സംശയം

കൊല്ലം: കൊല്ലം സിറ്റി പോലീസ് കമ്മിഷണർ ഓഫീസിന് തൊട്ടടുത്ത് വെച്ച് വയോധികനെ ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ തമിഴ്‌നാട് സ്വദേശിയായ പ്രതിയെ പോലീസ് സംഘം പിടികൂടി. തമിഴ്‌നാട്ടിലെ തക്കല സ്വദേശിയായ വിജു സുരേഷ് എന്നയാളാണ്...

തൃണമൂൽ കൈയടക്കിയ കോളേജ് യൂണിയൻ ഓഫീസിൽ ഒരുകോടി രൂപ,തോക്ക്, ഗർഭനിരോധന ഉറകൾ; ശീതീകരിച്ച കിടപ്പുമുറികളും

കൊൽക്കത്ത: പ്രസിദ്ധമായ കൊൽക്കത്തയിലെ സുരേന്ദ്രനാഥ് കോളേജിലെ വിദ്യാർഥി യൂണിയന്റെ ഓഫീസ് മുറിയിൽനിന്ന് ഒരുകോടിയിലേറെ രൂപയും ആയുധങ്ങളും മദ്യക്കുപ്പികളും ഉൾപ്പെടെ കണ്ടെടുത്തു. സുവേന്ദു അധികാരിയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാരിന്റെ നിർദേശപ്രകാരം അധികൃതർ നടത്തിയ പരിശോധനയിലാണ്...

Popular this week