തിരുവനന്തപുരം: തിരുവനന്തപുരം വഞ്ചിയൂരിലെ സിപിഎം രക്തസാക്ഷി വിഷ്ണുവിന്റെ സഹോദരനും സിപിഎം ബ്രാഞ്ച് അംഗവുമായിരുന്നു വിനോദ് കോൺഗ്രസിലേയ്ക്ക്. വിനോദും സുഹൃത്തുക്കളും വ്യാഴാഴ്ച ഉച്ചയോടെ അംഗത്വം സ്വീകരിക്കും. രക്തസാക്ഷി കുടുംബത്തോട് സിപിഎം നീതി കാണിച്ചില്ലെന്നും ഇനി പാർട്ടിക്കൊപ്പം ഉണ്ടാവില്ലെന്നും കഴിഞ്ഞ ദിവസങ്ങളിൽ വിനോദ് വ്യക്തമാക്കിയിരുന്നു.
വിഷ്ണുവിന്റെ പേരിൽ പിരിച്ച രക്തസാക്ഷി ഫണ്ട് നേതാക്കൾ തട്ടിയെടുത്തതായി വിനോദ് ആരോപണം ഉന്നയിച്ചിരുന്നു. ഫണ്ട് തട്ടിപ്പിന് തരം താഴ്ത്തിയ നേതാവിന് വീണ്ടും പദവി നൽകിയെന്നും വിനോദ് ആരോപിച്ചിരുന്നു. മുൻ ലോക്കൽ സെക്രട്ടറിയെ സിഐടിയു ജില്ലാ സെക്രട്ടറിയാക്കിയതിൽ മന്ത്രി വി ശിവൻകുട്ടിക്ക് പങ്കുണ്ടെന്നും വിനോദ് ആക്ഷേപം ഉന്നയിക്കുന്നു.
2008 ഏപ്രിൽ ഒന്നിനാണ് സിപിഎം വഞ്ചിയൂർ ബ്രാഞ്ച് അംഗമായിരുന്ന വിഷ്ണു തിരുവനന്തപുരം കൈതമുക്കിൽ കൊല്ലപ്പെടുന്നത്. ആർഎസ്എസ് പ്രവർത്തകർ പ്രതികളായ കേസിൽ 2022ൽ എല്ലാവരെയും ഹൈക്കോടതി വെറുതെവിട്ടു. വിഷ്ണുവിന്റെ കുടുംബത്തെ സഹായിക്കാനായി പിരിച്ച ഫണ്ടിൽ തിരിമറി നടത്തിയതിൽ നടപടി നേരിട്ട നേതാവിന് വീണ്ടും പദവികൾ നൽകിയതോടെയാണ് വിനോദ് പരസ്യപ്രതികരണവുമായി രം?ഗത്തെത്തിയത്.
പത്തുലക്ഷം രൂപയാണ് രക്ഷസാക്ഷി ഫണ്ടായി സ്വരൂപിച്ചതെന്നും ഇതിൽ അഞ്ച് ലക്ഷം കുടുംബത്തിന് നൽകിയെന്നും വിനോദ് പറയുന്നു. പാർട്ടിയുടെ അക്കൗണ്ടിൽ സൂക്ഷിച്ചിരുന്ന അഞ്ചുലക്ഷം നേതാവ് സ്വന്തം ആവശ്യങ്ങൾക്ക് ഉപയോഗിച്ചുവെന്നും വർഷങ്ങൾ ശേഷമാണ് കുടുംബം ഇത് അറിയുന്നതെന്നും വിനോദ് ആരോപിക്കുന്നു.
Vinod, the brother of CPM martyr Vishnu and a local branch member of the party, has decided to join the Congress. Vinod, along with his supporters, will formally accept Congress membership on Thursday afternoon. He cited the party’s failure to provide justice to the martyr’s family as the reason for his departure, expressing that he no longer wishes to remain with the CPM due to continued neglect.


