സിപിഎം പ്രാദേശിക നേതാവ് ലോ‍ഡ്ജിൽ‌ തൂങ്ങിമരിച്ച നിലയിൽ

തിരുവനന്തപുരത്ത് സിപിഎം പ്രാദേശിക നേതാവ് ലോ‍ഡ്ജിൽ‌ തൂങ്ങിമരിച്ച നിലയിൽ

തിരുവനന്തപുരം:  സിപിഎം പ്രാദേശിക നേതാവ് തൂങ്ങിമരിച്ച നിലയിൽ. വിഴിഞ്ഞം മുൻ ലോക്കൽ കമ്മിറ്റി സെക്രട്ടറി വിഴിഞ്ഞം സ്റ്റാൻലിയെ ആണ് മെഡിക്കൽ കോളജ് ചാലക്കുഴി റോഡിലുളള ലോഡ്ജിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കുടുംബ പ്രശ്നങ്ങളെ തുടർന്നാണ് ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. 

വ്യാഴാഴ്ചയാണ് വീട്ടിൽ നിന്നും സ്റ്റാൻലി ഇറങ്ങിയത്. അന്നേ ദിവസം വൈകിട്ട് ലോഡ്ജിൽ മുറിയെടുക്കുകയായിരുന്നു. സ്റ്റാൻലിയെ പുറത്തേക്ക് കാണാത്തതിനെ തുടർന്ന് ലോഡ്ജ് ജീവനക്കാർ മുറി തുറന്നു നോക്കുമ്പോഴാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മുറിയിൽനിന്നും ആത്മഹത്യ കുറിപ്പ് ലഭിച്ചിട്ടുണ്ടെന്ന് മെഡിക്കൽ‌ കോളജ് പൊലീസ് പറഞ്ഞു. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News