യുവതിയുമായുള്ള സ്വകാര്യ ദൃശ്യങ്ങള്‍ വാട്‌സ്ആപ്പില്‍; കോട്ടയത്ത് സി.പി.എം നേതാവ് ഒളിവില്‍

കോട്ടയം: കരാര്‍ തൊഴിലാളിയുടെ ഭാര്യയുമൊത്തുള്ള സ്വകാര്യ ദൃശ്യങ്ങള്‍ വാട്സ്ആപ്പില്‍ പ്രചരിച്ചതോടെ സി.പി.എം വാകത്താനം ലോക്കല്‍ കമ്മിറ്റി അംഗവും മുന്‍ പഞ്ചായത്ത് അംഗവുമായ യുവാവ് ഒളിവില്‍. ഇയാളുടെ ജീവനക്കാരന്റെ ഭാര്യയുമൊത്തുള്ള ചിത്രങ്ങളാണ് രണ്ടു ദിവസമായി പ്രചരിക്കുന്നത്. സംഭവം വിവാദമാകുകയും യുവതിയുടെ ഭര്‍ത്താവ് പരാതിപ്പെടാന്‍ ഒരുങ്ങുകയും ചെയ്തതോടെയാണ് നേതാവ് ഒളിവില്‍ പോയത്. ഇതിനിടെ ഇയാളെ പാര്‍ട്ടിയില്‍ നിന്നു പുറത്താക്കിയതായി കാണിച്ച് സി.പി.എം വാകത്താനത്ത് പോസ്റ്റര്‍ ഒട്ടിച്ചു.

പഞ്ചായത്തിലെ കരാര്‍ ജോലികള്‍ ഏറ്റെടുത്തു നടത്തുന്ന ഈ നേതാവിന്റെ കീഴില്‍ നിരവധി ആളുകള്‍ ജോലി ചെയ്യുന്നുണ്ട്. ഇതില്‍ ഒരു തൊഴിലാളിയുടെ ഭാര്യയ്ക്ക് ഒപ്പം കാറിലിരുന്ന് പകര്‍ത്തിയ സ്വകാര്യ നിമിഷങ്ങളുടെ സെല്‍ഫിയാണ് പുറത്തായിരിക്കുന്നത്. പാര്‍ട്ടി ലോക്കല്‍ കമ്മിറ്റി സെക്രട്ടറി അടക്കമുള്ളവര്‍ക്ക് ചിത്രങ്ങള്‍ കിട്ടിയിട്ടുണ്ട്.

സംഭവം പോലീസില്‍ എത്തും മുന്‍പ് ഒത്തുതീര്‍ക്കാനുള്ള ശ്രമങ്ങള്‍ സി.പി.എം ആരംഭിച്ചതായാണ് സൂചന. നേതൃത്വം യുവതിയുടെ ഭര്‍ത്താവുമായി ബന്ധപ്പെട്ടതായും പറയപ്പെടുന്നു. നേതാവ് അതീവ രഹസ്യമായി ഫോണില്‍ സൂക്ഷിച്ചിരുന്ന ചിത്രങ്ങള്‍ എങ്ങിനെയാണ് പുറത്തു പോയെന്ന അന്വേഷണത്തിലാണ് പാര്‍ട്ടി നേതൃത്വം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News